കുറ്റ്യാടി: കുറ്റ്യാടി തളീക്കരയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടര്‍കുളങ്ങര സ്വദേശി ആനകുന്നുമ്മല്‍ ഷീബയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാല്പത്തി മൂന്ന് വയസായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിലെ അടുക്കളയുടെ പിറകുവശത്തുള്ള ജനല്‍ വാതിലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അയല്‍വാസിയാണ് ആദ്യം ഷീബയുടെ മൃതദേഹം കണ്ടത്. മൃതദേഹം നിലത്ത് കുത്തിയ നിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ഉടന്‍ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
ഭർത്താവ്: ശശി ആയിനുകുന്നുമ്മല്‍.
മക്കള്‍: അശ്വതി, അക്ഷയ്.
