കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ കഴുത്തിലെ മാലയിൽ പുലിപ്പല്ലെന്ന് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വേടൻ ധരിച്ചിരുന്ന മാലയിൽ ലോക്കറ്റായി ഉപയോഗിച്ചിരുന്നത് പുലിപ്പല്ലെന്നാണ് സൂചന. ഫ്ലാറ്റിൽ എത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഫ്ലാറ്റിന് പുറത്തുള്ള വേടൻ്റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളിൽ പോലീസ് പരിശോധന നടത്തുകയാണ്. വേടന്‍ ധരിച്ചിരിക്കുന്നത് പുലിയുടെ പല്ല് ആണെന്ന് സ്ഥിരീകരിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും വനം വകുപ്പ് കേസെടുക്കുക.
കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി അറസ്റ്റിലാകുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഹിൽപാലസ് പൊലീസാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത വേടന്‍ കഞ്ചാവ് ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുലിയുടെ പല്ല് കൂടി വേടനില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്.