50 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളുന്നതിനിടെ സൗദിയില്‍ മഴ

news image
Jul 1, 2024, 10:19 am GMT+0000 payyolionline.in
റിയാദ്: സൗദി അറേബ്യയാകെ കടുത്ത വേനലിൽ എരിപൊരി കൊള്ളുമ്പോള്‍ തെക്കൻ മേഖലക്ക് കുളിരായി അസീർ പ്രവിശ്യയിൽ മഴയും ഇടിമിന്നലും. കഴിഞ്ഞ ഒരാഴ്ചയായി അബഹയിലും പരിസരപ്രദേശത്തുമായിരുന്ന മഴ ഇന്നലെയോടെ ഖമീസ് മുശൈത്തിലും എത്തി. കഴിഞ്ഞ ഒരു മാസമായി ശക്തമായ വേനൽ ചൂട് ആയിരുന്നു.

മഴയെത്തിയതോടെ കടുത്ത ചൂടിന് ആശ്വാസമായിരിക്കുകയാണ്. സ്കൂൾ അവധികാലമായതിനാൽ സൗദിയിലെ വിവിധയിടങ്ങളിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധിപേരാണ് അബഹയിലെ സുഖമുള്ള കാലാവസ്ഥ ആസ്വദിക്കാൻ എത്തിയിട്ടുള്ളത്. മഴ കൂടിയായതോടെ ഇരട്ടി സുഖമാകും. അതുകൊണ്ട് തന്നെ ഇങ്ങോട്ടേക്ക് സന്ദർശക പ്രവാഹം വർധിക്കും. ഇനി മേഖലയിൽ ഉത്സവകാലമായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe