മലപ്പുറം: പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചു. 59 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് പുളിക്കൽ പഞ്ചായത്തിലെ അരൂർ എ എം യു പി സ്കൂൾ അടച്ചു. ജൂലൈ 29 വരെയാണ് സ്കൂൾ അടച്ചത്. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നാണ് സ്കൂൾ അടച്ചത്.
