60 ലക്ഷം മുതൽ 1.20 കോടി വരെ വായ്പയെടുത്ത് മുങ്ങി; കുവൈത്ത്​ ബാങ്കിനെ കബളിപ്പിച്ച മലയാളികൾക്കെതിരെ കേസ്

news image
Sep 27, 2025, 1:53 am GMT+0000 payyolionline.in

വൈ​ക്കം: വി​ദേ​ശ​ത്ത് ബാ​ങ്കി​ൽ​നി​ന്ന്​ കോ​ടി​ക​ൾ വാ​യ്പ​യെ​ടു​ത്ത​ശേ​ഷം തി​രി​ച്ച​ട​ക്കാ​തെ രാ​ജ്യം വി​ട്ട സം​ഭ​വ​ത്തി​ൽ ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ വൈ​ക്ക​ത്ത് യു​വ​തി​യ​ട​ക്കം മൂ​ന്ന് പേ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

വൈ​ക്കം പ​ടി​ഞ്ഞാ​റേ​ക്ക​ര സ്വ​ദേ​ശി​നി ജി​ഷ – 86.65 ല​ക്ഷം, കീ​ഴൂ​ർ സ്വ​ദേ​ശി റോ​ബി മാ​ത്യു -63 ല​ക്ഷം, ത​ല​യോ​ല​പ്പ​റ​മ്പ്​ സ്വ​ദേ​ശി പ്രി​യ​ദ​ർ​ശ​ൻ – 1.20 കോ​ടി, ഉ​ഴ​വൂ​ർ സ്വ​ദേ​ശി സി. ​ജോ​മോ​ൻ ഫി​ലി​പ്പ്- 73.17 ല​ക്ഷം, കൊ​ങ്ങാ​ണ്ടൂ​ർ ടോ​ണി പു​വേ​ലി​യി​ൽ – 81 ല​ക്ഷം, ഉ​ഴ​വൂ​ർ സ്വ​ദേ​ശി ജോ​ജോ മാ​ത്യു- 86.45, ഉ​ഴ​വൂ​ർ സ്വ​ദേ​ശി​നി സു​മി​ത മേ​രി – 61.90 ല​ക്ഷം, ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി റെ​ജി​മോ​ൻ – 80 ല​ക്ഷം എ​ന്നി​വ​രാ​ണ്​ കു​വൈ​ത്തി​ലെ അ​ൽ അ​ഹ്​​ലി ബാ​ങ്കി​ൽ​നി​ന്ന്​ വാ​യ്പ​യെ​ടു​ത്ത​ത്.

തു​ക തി​രി​ച്ച​ട​ക്കാ​തെ വ​ന്ന​പ്പോ​ൾ ബാ​ങ്ക്​ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ്​ വൈ​ക്കം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

വൈ​ക്കം സ്വ​ദേ​ശി​നി​ക്കും ത​ല​യോ​ല​പ്പ​റ​മ്പ് വെ​ള്ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ​യു​മാ​ണ് ഇ​പ്പോ​ൾ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നാ​ലു​വ​ർ​ഷം മു​മ്പ് കു​വൈ​ത്തി​ലെ ബാ​ങ്കി​ൽ നി​ന്ന്​ ലോ​ൺ എ​ടു​ത്ത ശേ​ഷം തി​രി​ച്ച​ട​ക്കാ​തെ​യും ബാ​ങ്കി​നെ അ​റി​യി​ക്കാ​തെ​യും ഇ​വ​ർ രാ​ജ്യം വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​വൈ​ത്തി​ൽ​നി​ന്ന്​ മു​ങ്ങി​യ ഇ​വ​ർ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​താ​യാ​ണ്​ അ​റി​യു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe