തിരുവനന്തപുരം സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില കുറഞ്ഞത് 6000 രൂപയോളം. പവൻ്റെ വില ഇന്ന് മാത്രം 1,520 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,11,720 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം.വ്യാഴാഴ്ച സർവ്വ റെക്കോർഡുകളും തകർത്ത് സ്വർണവില സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പ് നടത്തിയിരുന്നു. എന്നാൽ തുടർന്നിങ്ങോട്ട് വില ഇടിഞ്ഞു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. വില കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള സമ്പദ്വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13965 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11475 രൂപ. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8935 രൂപ. ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5675 രൂപ. വെള്ളിയുടെ വില റെക്കോർഡിലാണ്, ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 275 രൂപ.
