തൃശൂർ: സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ച് കണ്ണൂർ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് കണ്ണൂർ സ്വർണക്കപ്പിൽ മുത്തമിട്ടത്. 1023 പോയിന്റുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടം തീരുമാനിപ്പിച്ച് ഉറപ്പിച്ച മനസോടെ കണ്ണൂർ തിരിച്ചുപിടിക്കുകയായിരുന്നു. തുടക്കം മുതൽ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ കണ്ണൂരിന് നിലനിർത്താനായി.
കഴിഞ്ഞ വർഷത്തെ ജേതാക്കളായ തൃശൂരാണ് രണ്ടാം സ്ഥാനത്താണ്. തൃശൂരിന് 1018 പോയിന്റാണ് സമ്പാദിക്കാനായത്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 1013 പോയിന്റാണ് കോഴിക്കോട് ജില്ലക്കുള്ളത്. സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം എച്ച്.എസ്.എസാണ് മുന്നിലെത്തിയത്.
