രണ്ട് ദിവസത്തിനപ്പുറം അക്ഷയ തൃതിയ, സ്വര്‍ണം വാങ്ങാന്‍ ആളുകൂടുന്ന സമയം. ആവശ്യക്കാര്‍ക്ക് ആശ്വാസമായി സ്വര്‍ണ വില താഴേക്ക് എത്തുകയാണ്. തിങ്കളാഴ്ച പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയിലേക്ക് എത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില 72,000 രൂപയ്ക്ക് താഴേക്ക് എത്തുന്നത്. …
ഗ്രാമിന്‍റെ വില 9,000 ത്തിന് താഴേക്കും എത്തുന്നത് കണ്ടു. 65 രൂപ കുറഞ്ഞ് 8,940 രൂപയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74,320 രൂപയുടെ സര്‍വകാല ഉയരത്തില്‍ നിന്നും തുടര്‍ച്ചയായ ഇടിവിലാണ് സ്വര്‍ണ വില.