75 രൂപയുടെ നാണയം പുറത്തിറക്കി; പ്രത്യേകതകൾ അറിയാം…

news image
May 28, 2023, 9:43 am GMT+0000 payyolionline.in

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പും 75 രൂപ നാണയവും പുറത്തിറക്കി. പുതിയ മന്ദിരത്തിലെ ലോക്‌സഭാ ചേംബറിൽ നടന്ന ഉദ്ഘാടന ചടങ്ങിലാണ് മോദി നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തത്.

35 ഗ്രാമാണ് നാണയത്തിന്‍റെ ഭാരം. അശോക സ്തംഭത്തിലെ സിംഹമാണ് നാണയത്തിന്‍റെ ഒരുവശത്ത്. സത്യമേവ ജയതേ എന്ന വാചകം ഇതിന്‍റെ അടിയിലായി നൽകിയിട്ടുണ്ട്. ദേവനാഗരി ലിപിയില്‍ എഴുതിയ ഭാരത് എന്ന വാക്ക് ഇടതുവശത്തും ഇംഗ്ലീഷില്‍ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നത് വലതുവശത്തും ചേർത്തിട്ടുണ്ട്.

നാണയത്തില്‍ രൂപയുടെ ചിഹ്നമാണ് മറ്റൊരു പ്രത്യേകത. മറുവശത്ത് പാര്‍ലമെന്‍റ് കോംപ്ലക്‌സും. 44 മില്ലിമീറ്റര്‍ വ്യാസമുണ്ടാകും നാണയത്തിന്. 35 ഗ്രാം ഭാരമുള്ള നാണയം ലോഹക്കൂട്ട് കൊണ്ടാണ് നിര്‍മിച്ചത്. വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവ കൊണ്ടാണ് നാണയം നിര്‍മിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe