പയ്യോളി : ഇന്ന് പുലർച്ചെ പയ്യോളി ബീച്ച് റോഡ് നടന്ന മയക്കുമരുന്ന് വേട്ടയിൽ പിടിയിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. പ്രതി മണിയൂർ കുന്നത്തുകരയിൽ കിഴക്കയിൽ താമസിക്കും പയ്യോളി കിഴക്കേ കോവുമ്മൽ ഷെഫീഖ് (34) നെ യാണ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയത്. പയ്യോളി ബീച്ച് റോഡിൽ ഇന്ന് പുലർച്ചെ കാറിൽ നിന്നാണ് എംഡിഎയും ഹൈബ്രിഡ് കഞ്ചാവുമായി ഇയാൾ പോലീസിന്റെ പിടിയിലായത്. ഇയാൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.