കനത്ത മഴ; അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ. അടുത്ത മൂന്ന് മണിക്കൂറിലേക്ക് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകളിലും നാളെ ഒൻപത് ജില്ലകളിലും ഒക്ടോബർ […]

Kozhikode

Oct 8, 2026, 11:20 am GMT+0000
പുനലൂർ പോളിടെക്നിക്കിലെ വിദ്യാർത്ഥിക്കെതിരെ മോർഫിം​ഗ് പരാതി, അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ പ്രചരിപ്പിച്ചു

കൊല്ലം: കൊല്ലം പുനലൂർ പോളിടെക്നിക്കിലെ വിദ്യാർത്ഥിക്കെതിരെ മോർഫിം​ഗ് പരാതി. അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥി അച്യുതിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അച്യുതിനെതിരെ സഹപാഠികൾ തന്നെയാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. പ്രിൻസിപ്പൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്, ആരോപണവിധേയനായ വിദ്യാർത്ഥി ഈ കാര്യങ്ങൾ സമ്മതിച്ചു എന്നാണ്. വിദ്യാർത്ഥിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പൊലീസിലും പരാതി നൽകിയിട്ടുണ്ട്. അതുപോലെ തന്നെ ഒരു വിദ്യാർത്ഥിനിയും പുനലൂർ പൊലീസിൽ […]

Kozhikode

Oct 8, 2026, 11:13 am GMT+0000
രാജി വിവാദം; വിശദീകരിക്കാൻ ഒരുങ്ങി കൗൺസിലർ ആർ ശ്രീലേഖ, ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെച്ചെന്ന വാർത്തയെ കുറിച്ച് വിദശീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആർ ശ്രീലേഖ. എന്തുകൊണ്ടാണ് മാധ്യമങ്ങൾ ശ്രീലേഖ രാജിവെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന് വിശദീകരിക്കാൻ ആഗ്രഹിക്കുന്നു. അതിനായി ഞായറാഴ്ച വരെ കാത്തിരിക്കണമെന്നാണ് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നത്. തിരുവനന്തപുരം ശാസ്തമംഗലം കൗൺസിലറാണ് ആർ ശ്രീലേഖ. സെപ്റ്റംബർ 30ന് മേയർ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിട്ടുണ്ടെന്ന് […]

Kozhikode

Oct 8, 2026, 11:12 am GMT+0000
ഗാർഹിക പീഡനം തടയാൻ കേരള പോലീസിന്റെ പ്രത്യേക ദൗത്യസേന ‘സ്പീക്ക് അപ്പ്’; ഐ.ജി. അജിത ബീഗത്തിന് ചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക പീഡന തടയുന്നതിനും അതിജീവിതകൾക്ക് സുരക്ഷയും നിയമപരിരക്ഷയും ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് ‘സ്പീക്ക് അപ്പ്’ (Speak Up) എന്ന പേരിൽ പ്രത്യേക ദൗത്യസേന രൂപീകരിച്ചു. ഐ.ജി. അജിത ബീഗം ഐ.പി.എസിനാണ് പദ്ധതിയുടെ പ്രത്യേക മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 92 സ്ത്രീകൾ ഗാർഹിക അതിക്രമങ്ങളെ തുടർന്ന് മരിച്ച സാഹചര്യം കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിന്റെ പുതിയ നടപടി. ​പരാതിപ്പെടാൻ ഭയപ്പെടുന്നവരുടെ അടുക്കലേക്ക് പോലീസുകാർ ഔദ്യോഗിക വേഷത്തിലല്ലാതെ നേരിട്ടെത്തി സഹായങ്ങൾ നൽകും എന്നതാണ് സ്പീക്ക് […]

Kozhikode

Oct 8, 2026, 11:11 am GMT+0000
അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്; കൂത്താളി സ്വദേശി അനസിനെ പ്രതിചേർത്തു

വടകര: പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കൂത്താളി സ്വദേശി അനസിനെ വടകര എം.ഡി.എം.എ. കേസിൽ പ്രതി ചേർത്തു. വടകര പോലീസ് പേരാമ്പ്ര കോടതിയിൽ നൽകിയ അപേക്ഷയെത്തുടർന്നാണ് നടപടി. നിലവിൽ കൊയിലാണ്ടി സബ് ജയിലിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് വടകര പോലീസ് കോടതി അനുമതിയോടെ ജയിലിലെത്തി രേഖപ്പെടുത്തി. എം.ഡി.എം.എ. കേസ് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക ഇടപാടുകളിൽ അധ്യാപികമാരെ ഉപയോഗപ്പെടുത്തിയത് സംബന്ധിച്ചും, കൂടുതൽ പേർ ശൃംഖലയുടെ ഭാഗമായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

Kozhikode

Oct 8, 2026, 8:53 am GMT+0000
ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രീംകോടതി

ദില്ലി: തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി. സുപ്രീംകോടതിയാണ് തള്ളിയത്. ആകാശ് തില്ലങ്കേരി അടക്കം പ്രതികളുടെ ആവശ്യമാണ് ജസ്റ്റിസ് കെ വി വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഷുഹൈബ് വധക്കേസിലെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കം എന്ന സർക്കാർ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. 2018ഫെബ്രുവരിയിൽ യൂത്ത് കോൺഗ്രസ് നേതാവായ ഷുഹൈബിനെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.  

Kozhikode

Oct 8, 2026, 8:42 am GMT+0000
ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളി കേസിൽ കുറ്റപത്രം 25ന്, ദ്വാരപാലക പാളി കേസിൽ അടുത്തമാസം കുറ്റപത്രം

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കട്ടിളപ്പാളി കേസിൽ കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി. 292 സാക്ഷികളുടെ മൊഴിയോടെയാണ് കരട് കുറ്റപ്പത്രം. അന്തിമകുറ്റപ്പത്രം സമർപ്പിക്കാൻ ഒരു ഫോറൻസിക് പരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. നാഷണൽ മെറ്റലർജിക്കൽ ലബോട്ടറിയിൽ നിന്നുള്ള ഫലമാണ് കിട്ടേണ്ടത്. തിങ്കളാഴ്ച ഈ ഫലം കിട്ടും. ഇതിന് ശേഷം 25ന് അന്തിമ കുറ്റപ്പത്രം സമർപ്പിക്കാനാകുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണസംഘം ആവശ്യപ്പെട്ട സാവകാശം ഹൈക്കോടതി അനുവദിച്ചു. അഴിമതി തടയൽ നിയമം ചുമത്തിയതിനാൽ കേസിൽ […]

Kozhikode

Oct 8, 2026, 5:51 am GMT+0000
നടൻ പ്രേംനസീറിന്റെ മകൾ ലൈലാബീ​ഗം അന്തരിച്ചു

കോഴിക്കോട്: നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം(76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ചിറയിൻകീഴ് കൊടിക്കകം ഗവൺമെൻ്റ എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെൻ്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു ലൈലാബീ​ഗത്തിന്റെ വിദ്യാഭ്യാസം. പ്രേംനസീറിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന പേരിൽ പുസ്തകം രചിച്ചിട്ടുണ്ട്. മൂത്തമകളുടെ പേരാണ് പ്രേംനസീർ ചിറയിൻകീഴിലെ വീടിനും നൽകിയിരുന്നത്. ലൈല കോട്ടേജ് എന്നാണ് ചിറയിൻകീഴിലെ പ്രേംനസീറിന്റെ അറുപതുവർഷം പഴക്കമുള്ള വീടിന്റെ പേര്. ഭർത്താവ് : പരേതനായ […]

Kozhikode

Oct 8, 2026, 5:46 am GMT+0000
ഏഷ്യൻ ഗെയിംസിൽ ക്യാമറയുമായി കൊയിലാണ്ടി സ്വദേശി അഫ്സൽ ശാം

പയ്യോളി : ജപ്പാനിൽ നടന്ന 20-ാമത് ആച്ചി-നാഗോയ ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി കൊയിലാണ്ടി പൊയിൽകാവ് സ്വദേശി അഫ്സൽ ശാം. യു.എ.ഇ. (UAE) നാഷണൽ ഒളിമ്പിക് കമ്മിറ്റിയെ പ്രതിനിധീകരിച്ചാണ് അഫ്സൽ കായികമേളയുടെ ചിത്രങ്ങൾ പകർത്തിയത്. യു.എ.ഇ.യിലെ ദേശീയ ദിനപത്രമായ ‘അൽ എത്തിഹാദ്’ പത്രത്തിൽ ഫോട്ടോ ജേർണലിസ്റ്റായി ആയിരുന്നു, നിലവിൽ ദുബായ് ഗവൺമെന്റിന്റെ കീഴിലുള്ള ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റിലാണ് സേവനമനുഷ്ഠിക്കുന്നത്. മാധ്യമരംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കും പുരസ്‌കാരങ്ങൾക്കും അർഹനായ ഇദ്ദേഹത്തിന് യു.എ.ഇ. ഭരണകൂടം നേരത്തെ തന്നെ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു. […]

Kozhikode

Oct 8, 2026, 5:08 am GMT+0000
ദില്ലി പ്രതിഷേധം: രാഹുലിനും പ്രിയങ്കക്കുമെതിരെ വീണ്ടും കേസ്, പ്രതിഷേധത്തിലേക്ക് പങ്കെടുക്കാൻ മമത ബാനർജിയും

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ദില്ലി പ്രതിഷേധത്തിൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ നേതാക്കൾ ദില്ലിയിലേക്കെത്തി. തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി ദില്ലി പ്രതിഷേധത്തിൽ പങ്കെടുക്കും. ഇന്നത്തെ പ്രതിഷേധത്തിലാണ് പങ്കെടുക്കുന്നത്. ഇന്നും ഉച്ചക്ക് ശേഷമായിരിക്കും […]

Kozhikode

Oct 8, 2026, 4:58 am GMT+0000