അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്; കൂത്താളി സ്വദേശി അനസിനെ പ്രതിചേർത്തു

വടകര: പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കൂത്താളി സ്വദേശി അനസിനെ വടകര എം.ഡി.എം.എ. കേസിൽ പ്രതി ചേർത്തു. വടകര പോലീസ് പേരാമ്പ്ര കോടതിയിൽ നൽകിയ അപേക്ഷയെത്തുടർന്നാണ് നടപടി. നിലവിൽ കൊയിലാണ്ടി സബ് ജയിലിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് വടകര പോലീസ് കോടതി അനുമതിയോടെ ജയിലിലെത്തി രേഖപ്പെടുത്തി. എം.ഡി.എം.എ. കേസ് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക ഇടപാടുകളിൽ അധ്യാപികമാരെ ഉപയോഗപ്പെടുത്തിയത് സംബന്ധിച്ചും, കൂടുതൽ പേർ ശൃംഖലയുടെ ഭാഗമായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

Kozhikode

Oct 8, 2026, 8:53 am GMT+0000
ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രീംകോടതി

ദില്ലി: തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി. സുപ്രീംകോടതിയാണ് തള്ളിയത്. ആകാശ് തില്ലങ്കേരി അടക്കം പ്രതികളുടെ ആവശ്യമാണ് ജസ്റ്റിസ് കെ വി വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഷുഹൈബ് വധക്കേസിലെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കം എന്ന സർക്കാർ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. 2018ഫെബ്രുവരിയിൽ യൂത്ത് കോൺഗ്രസ് നേതാവായ ഷുഹൈബിനെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.  

Kozhikode

Oct 8, 2026, 8:42 am GMT+0000
ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളി കേസിൽ കുറ്റപത്രം 25ന്, ദ്വാരപാലക പാളി കേസിൽ അടുത്തമാസം കുറ്റപത്രം

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കട്ടിളപ്പാളി കേസിൽ കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി. 292 സാക്ഷികളുടെ മൊഴിയോടെയാണ് കരട് കുറ്റപ്പത്രം. അന്തിമകുറ്റപ്പത്രം സമർപ്പിക്കാൻ ഒരു ഫോറൻസിക് പരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. നാഷണൽ മെറ്റലർജിക്കൽ ലബോട്ടറിയിൽ നിന്നുള്ള ഫലമാണ് കിട്ടേണ്ടത്. തിങ്കളാഴ്ച ഈ ഫലം കിട്ടും. ഇതിന് ശേഷം 25ന് അന്തിമ കുറ്റപ്പത്രം സമർപ്പിക്കാനാകുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണസംഘം ആവശ്യപ്പെട്ട സാവകാശം ഹൈക്കോടതി അനുവദിച്ചു. അഴിമതി തടയൽ നിയമം ചുമത്തിയതിനാൽ കേസിൽ […]

Kozhikode

Oct 8, 2026, 5:51 am GMT+0000
നടൻ പ്രേംനസീറിന്റെ മകൾ ലൈലാബീ​ഗം അന്തരിച്ചു

കോഴിക്കോട്: നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം(76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ചിറയിൻകീഴ് കൊടിക്കകം ഗവൺമെൻ്റ എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെൻ്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു ലൈലാബീ​ഗത്തിന്റെ വിദ്യാഭ്യാസം. പ്രേംനസീറിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന പേരിൽ പുസ്തകം രചിച്ചിട്ടുണ്ട്. മൂത്തമകളുടെ പേരാണ് പ്രേംനസീർ ചിറയിൻകീഴിലെ വീടിനും നൽകിയിരുന്നത്. ലൈല കോട്ടേജ് എന്നാണ് ചിറയിൻകീഴിലെ പ്രേംനസീറിന്റെ അറുപതുവർഷം പഴക്കമുള്ള വീടിന്റെ പേര്. ഭർത്താവ് : പരേതനായ […]

Kozhikode

Oct 8, 2026, 5:46 am GMT+0000
ഏഷ്യൻ ഗെയിംസിൽ ക്യാമറയുമായി കൊയിലാണ്ടി സ്വദേശി അഫ്സൽ ശാം

പയ്യോളി : ജപ്പാനിൽ നടന്ന 20-ാമത് ആച്ചി-നാഗോയ ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി കൊയിലാണ്ടി പൊയിൽകാവ് സ്വദേശി അഫ്സൽ ശാം. യു.എ.ഇ. (UAE) നാഷണൽ ഒളിമ്പിക് കമ്മിറ്റിയെ പ്രതിനിധീകരിച്ചാണ് അഫ്സൽ കായികമേളയുടെ ചിത്രങ്ങൾ പകർത്തിയത്. യു.എ.ഇ.യിലെ ദേശീയ ദിനപത്രമായ ‘അൽ എത്തിഹാദ്’ പത്രത്തിൽ ഫോട്ടോ ജേർണലിസ്റ്റായി ആയിരുന്നു, നിലവിൽ ദുബായ് ഗവൺമെന്റിന്റെ കീഴിലുള്ള ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റിലാണ് സേവനമനുഷ്ഠിക്കുന്നത്. മാധ്യമരംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കും പുരസ്‌കാരങ്ങൾക്കും അർഹനായ ഇദ്ദേഹത്തിന് യു.എ.ഇ. ഭരണകൂടം നേരത്തെ തന്നെ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു. […]

Kozhikode

Oct 8, 2026, 5:08 am GMT+0000
ദില്ലി പ്രതിഷേധം: രാഹുലിനും പ്രിയങ്കക്കുമെതിരെ വീണ്ടും കേസ്, പ്രതിഷേധത്തിലേക്ക് പങ്കെടുക്കാൻ മമത ബാനർജിയും

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ദില്ലി പ്രതിഷേധത്തിൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ നേതാക്കൾ ദില്ലിയിലേക്കെത്തി. തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി ദില്ലി പ്രതിഷേധത്തിൽ പങ്കെടുക്കും. ഇന്നത്തെ പ്രതിഷേധത്തിലാണ് പങ്കെടുക്കുന്നത്. ഇന്നും ഉച്ചക്ക് ശേഷമായിരിക്കും […]

Kozhikode

Oct 8, 2026, 4:58 am GMT+0000
ആർ. സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി: മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്ത ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്ന പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തു. തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ആർ. സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവരെ പ്രതി ചേർത്താണ് കേസ്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കോർപ്പറേഷൻ ഭരണം നിലനിർത്താൻ ക്രമക്കേട് നടത്തൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് എഫ്.ഐ.ആറിൽ ചുമത്തിയിട്ടുള്ളത്. എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ […]

Kozhikode

Oct 8, 2026, 4:53 am GMT+0000
കളമശ്ശേരി കൂട്ടബലാത്സംഗ കേസ്: അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി; ശരണ്യയടക്കം ക്രൂരമായി ഉപദ്രവിച്ചെന്ന് മൊഴി

കളമശ്ശേരി: കൂട്ട ബലാൽസംഗ കേസിൽ അതിജീവിതയുടെ വിശദമായ മൊഴി രേഖപ്പെടുത്തി പൊലീസ്. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന് യുവതി മൊഴി നൽകി. അറസ്റ്റിലായ നാലു പ്രതികളെയും യുവതി തിരിച്ചറിഞ്ഞു. ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നീ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. യുവതി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് മൊഴിയെടുത്തത്. അറസ്റ്റിലായ അമ്മുവെന്ന് അറിയപ്പെടുന്ന ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്നാണ് യുവതിയുടെ മൊഴി. പ്രതി ശരണ്യ […]

Kozhikode

Oct 8, 2026, 4:49 am GMT+0000
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പീഡനക്കേസ്: 11 വയസ്സുകാരനെ ഉപദ്രവിച്ചെന്ന് പരാതി

തൃശൂർ : പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. ഇരയാക്കപ്പെട്ട കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് മെഡിക്കോ-ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ വ്യക്തമായതായാണ് വിവരം. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതിയിൽ നിഷ റാഫേലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ആരോപണങ്ങൾ വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കേസ് സംബന്ധിച്ച കൂടുതൽ […]

Kozhikode

Oct 8, 2026, 3:57 am GMT+0000
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനും പുറമേ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരും. ​കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ […]

Kozhikode

Oct 8, 2026, 3:54 am GMT+0000