സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പീഡനക്കേസ്: 11 വയസ്സുകാരനെ ഉപദ്രവിച്ചെന്ന് പരാതി

തൃശൂർ : പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. ഇരയാക്കപ്പെട്ട കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് മെഡിക്കോ-ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ വ്യക്തമായതായാണ് വിവരം. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതിയിൽ നിഷ റാഫേലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ആരോപണങ്ങൾ വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കേസ് സംബന്ധിച്ച കൂടുതൽ […]

Kozhikode

Oct 8, 2026, 3:57 am GMT+0000
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനും പുറമേ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരും. ​കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ […]

Kozhikode

Oct 8, 2026, 3:54 am GMT+0000
കൊല്ലത്തെ സ്ത്രീധന പീഡനം: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ 

കൊല്ലം: കൊല്ലത്ത് നവവധുവിന് നേരിടേണ്ടിവന്ന ക്രൂരമായ സ്ത്രീധന പീഡന സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെട്ട കമ്മീഷൻ, സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കേരള പോലീസിന് നിർദേശം നൽകി. കേസിൽ ആരോപണവിധേയർക്കെതിരെ ഉടനടി കർശന നടപടിയെടുക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. ​പെൺകുട്ടിയുടെ ഭർത്താവായ പ്രതി നന്ദു ദിനേശ് യുവതിയുടെ വീട്ടിൽനിന്ന് 25 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കിയതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യുവതിയെ […]

Kozhikode

Oct 8, 2026, 3:32 am GMT+0000
കാണാതായിട്ട് രണ്ടു മാസം: പെരിങ്ങത്തൂരിലെ 17കാരൻ ശിവസൂര്യക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ; പ്രതീക്ഷയോടെ കുടുംബം

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിലെ 17കാരൻ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് രണ്ട് മാസം. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുടുംബത്തിനും ആക്ഷൻ കമ്മിറ്റിക്കും ഉറപ്പ് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്‍റെ പേരിലാണ് ശിവസൂര്യ ഓഗസ്റ്റ് 8ന് വീട് വിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയും എന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം […]

Kozhikode

Oct 8, 2026, 2:45 am GMT+0000
രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പയ്യോളിയിൽ കോൺഗ്രസ് പ്രതിഷേധം

പയ്യോളി: ‘വോട്ട് ബച്ചാവോ ദേശ് ബച്ചാവോ’ മുദ്രാവാക്യമുയർത്തി വോട്ട് കൊള്ളയ്‌ക്കെതിരെ സമരം ചെയ്ത രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി  പ്രതിഷേധിച്ചു. പ്രതിഷേധ യോഗം കെ.പി.സി.സി. അംഗം മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പയ്യോളി മണ്ഡലം പ്രസിഡന്റ് പി.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ടി. വിനോദൻ, പി. ബാലകൃഷ്ണൻ, മുജേഷ് ശാസ്ത്രി, ഇ.കെ. ശീതൾ രാജ്, […]

Kozhikode

Oct 7, 2026, 2:09 pm GMT+0000
മൂടാടിയിൽ പേ വിഷബാധ വിമുക്ത പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി

മൂടാടി: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ‘പേ വിഷബാധ വിമുക്ത കേരളം’ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ നാലാം ഘട്ട പഞ്ചായത്തുതല ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഭവാനി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സജിന പിരിഷത്തിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സവിത കെ.കെ., ലീല പി.കെ., അനസ് അന്യാട്ട്, സുനിത, രമ്യ സുർജിത്, മഞ്ജുള കെ.കെ. എന്നിവർ സംസാരിച്ചു. വെറ്ററിനറി […]

Kozhikode

Oct 7, 2026, 2:04 pm GMT+0000
വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് പിടികൂടി- വീഡിയോ 

വടകര: വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 3.305 കിലോഗ്രാം കഞ്ചാവ് പിടികൂടി. വടകര എക്സൈസ് റെയ്ഞ്ച് ഓഫീസും ആർ.പി.എഫും (RPF) സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. ഇന്ന് (07/10/2026) രാവിലെ 9.20 ഓടെ പ്ലാറ്റ്‌ഫോമിലെ ഇലക്ട്രിക് പോസ്റ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ കറുത്ത ബാഗിൽ നിന്നാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് കെ.യുടെ നേതൃത്വത്തിൽ NDPS ആക്ട് പ്രകാരം (CR No. […]

Kozhikode

Oct 7, 2026, 1:50 pm GMT+0000
കോളേജ് അവധിയെങ്കിൽ ഹോസ്റ്റലും അവധി, ഹോസ്റ്റലുകളിൽ അനധികൃത താമസക്കാർ വേണ്ട; നടപടിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജ് ഹോസ്റ്റലുകളിൽ നിയന്ത്രണം ശക്തമാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ്. അനധികൃത താമസക്കാരെ ഒഴിവാക്കാനായി ഹോസ്റ്റലുകളിൽ പരിശോധനകൾ നടത്താനാണ് തീരുമാനം. 2023ൽ ഹോസ്റ്റലുകളിലെ അധികൃത താമസക്കാരെ ഒഴിവാക്കാനിറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കാൻ പ്രിൻസിപ്പലുമാർക്കും ഹോസ്റ്റൽ വാർഡൻമാർക്കും കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിർദ്ദേശം നൽകി. ഹോസ്റ്റലുകളിൽ അനധികൃത താമസക്കാരുണ്ടോയെന്ന് കണ്ടെത്താൻ പരിശോധനകളും നടത്തും. സർവ്വകലാശാലകൾക്കും കോളേജുകൾക്കും അവധിയായിരിക്കുമ്പോൾ ഹോസ്റ്റലുകൾക്ക് അവധിയായിരിക്കണമെന്നാണ് നിർദ്ദേശം. അക്കാദമിക്ക് ആവശ്യങ്ങൾക്ക് മാത്രം അവധിക്കാലത്ത് അനുമതിയോടെ ഹോസ്റ്റലിൽ തങ്ങാൻ അനുമതി നൽകാനാണ് നിർദ്ദേശം.  

Kozhikode

Oct 7, 2026, 12:36 pm GMT+0000
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ചു ദിവസവും മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥാവകുപ്പ് മുന്നറിയിപ്പ്. നാളെ അഞ്ചു ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ […]

Kozhikode

Oct 7, 2026, 12:33 pm GMT+0000
പുറക്കാമല സന്ദർശിച്ച് അഡ്വ. ഫാത്തിമ തഹിലിയ എം.എൽ.എ

മേപ്പയൂർ:മേപ്പയൂർ പഞ്ചായത്തിലെ കിഴ്പ്പയൂർ പ്രദേശത്തെ പുറക്കാമലയിൽ പേരാമ്പ്ര എം.എൽ.എ അഡ്വ:ഫാത്തിമ തഹിലിയ സന്ദർശനം നടത്തി.പ്രദേശത്തെ ജനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ നേരിൽ കണ്ടറിയുന്നതിനാണ് എം.എൽ.എ എത്തിയത്. വിഷയങ്ങൾ എം.എൽ.എ ക്ക് മുന്നിൽ സംരക്ഷണ സമിതി ഭാരവാഹികൾ അവതരിപ്പിച്ചു. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ ഉറപ്പു നൽകി. പുറക്കാമല സംരക്ഷണ സമിതി ഭാരവാഹികളായ വി.എ ബാലകൃഷ്ണൻ,കണ്ടോത്ത് അമ്മത് മാസ്റ്റർ,അബ്ദുറഹിമാൻ കമ്മന,കെ ലോഹ്യ, കിഴ്പ്പോട്ട് പി മൊയ്തിൻ,പി അസ്സയിനാർ,കിഴ്പ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, നസ്റുദ്ധീൻ വി.വി എന്നിവരും […]

Kozhikode

Oct 7, 2026, 12:29 pm GMT+0000