കൊല്ലം: കൊല്ലത്ത് നവവധുവിന് നേരിടേണ്ടിവന്ന ക്രൂരമായ സ്ത്രീധന പീഡന സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെട്ട കമ്മീഷൻ, സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കേരള പോലീസിന് നിർദേശം നൽകി. കേസിൽ ആരോപണവിധേയർക്കെതിരെ ഉടനടി കർശന നടപടിയെടുക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ ഭർത്താവായ പ്രതി നന്ദു ദിനേശ് യുവതിയുടെ വീട്ടിൽനിന്ന് 25 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കിയതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യുവതിയെ […]
Kozhikode
