അഴിയൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി മുക്കാളി കെ.എസ്.ഇ.ബി ഓഫീസിനും ചോമ്പാൽ ബ്ലോക്ക് ഓഫീസിനുമിടയിൽ നിർമ്മിക്കുന്ന ടോൾ പ്ലാസയുടെ പ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക്. വാഹനങ്ങൾ കടന്നുപോകേണ്ട പാതകളുടെ കോൺക്രീറ്റിംഗ് പൂർത്തിയായി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശുചിമുറി സമുച്ചയം, പോലീസ് എയ്ഡ് പോസ്റ്റ്, വെയ് ബ്രിഡ്ജ്, ജീവനക്കാർക്കുള്ള താമസസൗകര്യം, ലൈറ്റിംഗ് സംവിധാനം എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. നിർമ്മാണം വേഗത്തിലാണെങ്കിലും ടോൾ പ്ലാസയ്ക്ക് ഇരുവശത്തുമുള്ളവർക്കായി സർവീസ് റോഡ് സംവിധാനം ഒരുക്കാത്തത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ജനപ്രതിനിധികളും പ്രോജക്ട് ഡയറക്ടറും പലതവണ സ്ഥലം സന്ദർശിക്കുകയും […]
Kozhikode
