ഗിന്നസ് നേട്ടം: നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ മേപ്പയൂർ മഹാത്മ സാംസ്കാരിക വേദി അനുമോദിച്ചു

മേപ്പയൂർ: മെഗാ ഭരതനാട്യത്തിൽ നൃത്ത പരിശീലനം നൽകി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയ പ്രമുഖ നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ മേപ്പയൂർ മഹാത്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുനിതാ ബാബു അദ്ദേഹത്തിന് ഉപഹാര സമർപ്പണം നടത്തി. പി. സതീഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പി.കെ.എം. ബാലകൃഷ്ണൻ, ഇ. കുഞ്ഞിക്കണ്ണൻ, ടി. കഞ്ഞിരാമൻ, സാവിത്രി ബാലൻ, നാരായണൻ മേലാട്ട്, ടി. […]

Kozhikode

Mar 15, 2026, 5:02 am GMT+0000
പയ്യോളിയിൽ അമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിലും മകനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

പയ്യോളി: മുണ്ടാളി താഴ ഭഗവതി ക്ഷേത്രത്തിന് സമീപം അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടാളി താഴ മാധവി (88), മകൻ സജീഷ്  എന്നിവരാണ് മരിച്ചത്. ഇന്ന്  രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞത്.മാധവിയെ കിടപ്പുമുറിയിൽ മരിച്ച നിലയിലും സജീഷിനെ തൊട്ടടുത്ത മുറിയിൽ ഫാനിൽ  തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ അയൽവാസിയാണ് വിവരം പുറത്തറിയിച്ചത്.  കഴിഞ്ഞ മൂന്ന് മാസമായി മാധവി  വീണ് കിടപ്പിലായിരുന്നു. മകൻ സജീഷ്  നാടൻപണി ചെയ്തുവരികയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് […]

Kozhikode

Mar 15, 2026, 4:51 am GMT+0000
ദേശീയപാത വികസനം: ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ; സർവീസ് റോഡില്ലാത്തത് ആശങ്കയാകുന്നു

അഴിയൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി മുക്കാളി കെ.എസ്.ഇ.ബി ഓഫീസിനും ചോമ്പാൽ ബ്ലോക്ക് ഓഫീസിനുമിടയിൽ നിർമ്മിക്കുന്ന ടോൾ പ്ലാസയുടെ പ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക്. വാഹനങ്ങൾ കടന്നുപോകേണ്ട പാതകളുടെ കോൺക്രീറ്റിംഗ് പൂർത്തിയായി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശുചിമുറി സമുച്ചയം, പോലീസ് എയ്ഡ് പോസ്റ്റ്, വെയ്‌ ബ്രിഡ്ജ്, ജീവനക്കാർക്കുള്ള താമസസൗകര്യം, ലൈറ്റിംഗ് സംവിധാനം എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. നിർമ്മാണം വേഗത്തിലാണെങ്കിലും ടോൾ പ്ലാസയ്ക്ക് ഇരുവശത്തുമുള്ളവർക്കായി സർവീസ് റോഡ് സംവിധാനം ഒരുക്കാത്തത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ജനപ്രതിനിധികളും പ്രോജക്ട് ഡയറക്ടറും പലതവണ സ്ഥലം സന്ദർശിക്കുകയും […]

Kozhikode

Mar 15, 2026, 3:24 am GMT+0000
കൊയിലാണ്ടിയിൽ കാൽനടയാത്രക്കാരനെ ലോറിയിടിച്ചിട്ട് നിർത്താതെ പോയി; ആലപ്പുഴ സ്വദേശി മരിച്ചു

കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം കാൽനടയാത്രക്കാരൻ ലോറിയിടിച്ചു മരിച്ചു. ആലപ്പുഴ മാരാരിക്കുളം സ്വദേശി ബിജുമോൻ (45) ആണ് മരിച്ചത്. അപകടമുണ്ടാക്കിയ ലോറി നിർത്താതെ പോയി. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. ജോലി ആവശ്യത്തിനായി കൊയിലാണ്ടിയിൽ എത്തിയതായിരുന്നു ബിജുമോൻ എന്ന് കരുതപ്പെടുന്നു. പോലീസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് അപകടമുണ്ടായതെങ്കിലും ഇടിച്ച വാഹനം ഉടൻതന്നെ കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. ബിജുമോനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. […]

Kozhikode

Mar 15, 2026, 3:16 am GMT+0000
വളച്ചുകെട്ടിയിൽ ആർ.ടി. ഗോപാലൻ നായർ അന്തരിച്ചു

പയ്യോളി: വളച്ചുകെട്ടിയിലെ ആർ.ടി. ഗോപാലൻ നായർ (രണ്ടു തെങ്ങിൽ ) 84 അന്തരിച്ചു. ഭാര്യ: ദേവകിയമ്മ. മക്കൾ: ജയശ്രീ, പ്രിയ, പ്രീത (ആശാ വർക്കർ). മരുമക്കൾ: ശശി പുറക്കാട്, രാജൻ മേമുണ്ട, ബാബു പയ്യോളി. സഹോദരി: ലീല. സംസ്കാരം ഇന്ന്രാ വിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Kozhikode

Mar 15, 2026, 1:06 am GMT+0000
പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ പേ വാർഡ് സജ്ജമായി

പയ്യോളി: പയ്യോളി നഗരസഭ താലൂക്ക് ആയുർവേദ ആശുപത്രിയിൽ പുതുതായി സജ്ജമാക്കിയ പേ വാർഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ നിർവഹിച്ചു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.ടി. സിന്ധു സ്വാഗതം പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി.പി. ഫാത്തിമ, പൊതുമരാമത്ത് സ്ഥിരം സമിതി […]

Kozhikode

Mar 14, 2026, 4:02 pm GMT+0000
ആശാനികേതൻ കമ്മ്യൂണിറ്റിയിൽ പരിസ്ഥിതി സൗഹൃദ താമസ–തൊഴിൽ കേന്ദ്രത്തിന് ശിലാസ്ഥാപനമായി

നന്തി: ആശാനികേതൻ കമ്മ്യൂണിറ്റിയിൽ പുതുതായി നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ താമസ–തൊഴിൽ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം പ്രശസ്ത വാസ്തുശിൽപി ടോണി ജോസഫ് നിർവ്വഹിച്ചു. കമ്മ്യൂണിറ്റി അംഗങ്ങളുടെ പുനരധിവാസത്തിനും തൊഴിൽ പരിശീലനത്തിനും മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ ശിലാഫലകത്തിന്റെ അനാച്ഛാദനവും അദ്ദേഹം നിർവ്വഹിച്ചു. ഗവേണിങ് കൗൺസിൽ ചെയർമാൻ ഒ.കെ. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.പി. ശങ്കരനാരായണൻ സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായ ടോണി ജോസഫിന് ഡോ. യു. ശ്രീധരൻ, ജയശ്രീ കല്ലാട്ട്, അസിസ്റ്റന്റ് പ്രതിനിധി ലക്ഷ്മി […]

Kozhikode

Mar 14, 2026, 3:49 pm GMT+0000
റിട്ട. ഹെഡ്മാസ്റ്റർ കെ.എം. ശങ്കരൻ മാസ്റ്റർ നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ പെരുവട്ടൂർ ഐശ്വര്യയിൽ കെ.എം. ശങ്കരൻ മാസ്റ്റർ (93) നിര്യാതനായി. ഭാര്യ: എം. ഗൗരി (റിട്ട. അധ്യാപിക). മക്കൾ: രമണി കെ.എസ്. (റിട്ട. ഗ്രാമീണ ബാങ്ക്), സത്യപ്രകാശ് (റിട്ട. കാനറ ബാങ്ക്), പ്രശാന്ത് (റിട്ട. നേവി). മരുമക്കൾ: യമുന (റിട്ട. അധ്യാപിക), ബീന (റിട്ട. അധ്യാപിക), പരേതനായ പി.കെ.സി. ഗംഗാധരൻ (റിട്ട. ജില്ലാ ട്രഷറി).സഹോദരങ്ങൾ: കെ.എം. വിശ്വനാഥ് (എൻ.ജി.ഇ.എഫ്, ബാംഗ്ലൂർ), കെ.എം. കരുണാകരൻ (റിട്ട. എൻ.എ.എൽ, ബാംഗ്ലൂർ). സംസ്കാരം  […]

Kozhikode

Mar 14, 2026, 3:38 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00 am to 6:00 pm 2.ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു 10 am to 11 am 3.ചർമ്മരോഗ വിഭാഗം ഡോ :അജ്മൽ അബ്ദുൽ അസീസ് 10.00 am to 12.00 pm 4.ജനറൽ പ്രാക്ടീഷണർ ഡോ:സൈദ് 8.00 am to 8.00 pm ഡോ : മിഷ്വാൻ 8.00 pm to 8.30 am 5.ഡെന്റൽ ക്ലിനിക് ഡോ : അതുല്യ 9:00 AM to […]

Kozhikode

Mar 14, 2026, 1:46 pm GMT+0000
മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി; നടപടി വേണമെന്ന് ബി.ജെ.പി

കോഴിക്കോട്: ദേശീയപാത 66-ൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്കായി ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി. സംഭവത്തിൽ മന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിന് പരാതി നൽകി. പ്രധാനമന്ത്രി നിർവഹിച്ച എൻ.എച്ച് 66 ഉദ്ഘാടന ചടങ്ങിൽ തന്നെ അവഗണിച്ചു എന്നാരോപിച്ച് രാമനാട്ടുകര-വെങ്ങളം റീച്ചിലാണ് മന്ത്രി റോഡ് ഷോ നടത്തിയത്. ഇതിനായി ഉപയോഗിച്ച കെ.എൽ 01 9069 നമ്പറിലുള്ള തുറന്ന വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലെന്നാണ് പരാതിയിൽ […]

Kozhikode

Mar 14, 2026, 1:13 pm GMT+0000