ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടോ? പിഴത്തുകയിൽ വൻ ഇളവ് നൽകാൻ സർക്കാർ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് പിഴത്തുകയിൽ കുറവ് വരുത്താൻ തീരുമാനിച്ചത്. 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കുമാണ് പിഴയിളവ് അനുവദിക്കുന്നത്. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഇ- […]

Kozhikode

Mar 15, 2026, 7:07 am GMT+0000
കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; രണ്ട് കോടിയിലധികം വിലവരുന്ന സ്വര്‍ണം മോഷണം പോയെന്ന് പരാതി

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയത്. ഗൗരി ലക്ഷ്മി ഭായ് പൊലീസിൽ പരാതി നൽകി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഗൗരി ലക്ഷ്മി ഭായ്‌യുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്‌നങ്ങൾ പതിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്. കഴിഞ്ഞ വർഷം അവസാനത്തിലാണ് മോഷണം നടന്നത്. ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. […]

Kozhikode

Mar 15, 2026, 7:01 am GMT+0000
വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുണ്ടായ അപകടം; മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മരിച്ച നാല് പേരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഏഴ് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും. അത്തോളി സ്വദേശി ബഷീർ വി, അഷറഫ്, കിണാശേരി സ്വദേശി ജബ്ബാർ വി വി, തിരുവങ്ങൂർ സ്വദേശി വിനോദ് കെ എന്നിവരുടെ ആശ്രിതർക്കാണ് ധനസഹായം നൽകുന്നത്. കൂടാതെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അബ്ദുൽ ജലീൽ കെ പി എന്ന ആളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിൽ […]

Kozhikode

Mar 15, 2026, 6:15 am GMT+0000
മാലപൊട്ടിച്ച് ‘പമ്പ കടക്കാൻ’ നോക്കി; വെള്ളത്തിൽനിന്ന് പൊക്കി പോലീസ്

കോഴഞ്ചേരി: വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് പമ്പയാറ്റിൽ ചാടിയ കള്ളനെ പിന്നാലെ നീന്തിയ പോലീസ് വെള്ളത്തിലിട്ട് പൊക്കി. തെക്കേമല കുറുന്താർ സ്വദേശി രാജേഷിനെയാണ് ആറന്മുള പോലീസ് പിടികൂടിയത്. കോഴഞ്ചേരിയിൽ ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.മാല മോഷണംപോയെന്ന വിവരമറിഞ്ഞാണ് കോഴഞ്ചേരി പുതിയ പാലത്തിന് താഴെയുള്ള പ്രസന്നയുടെ വീട്ടിൽ ആറന്മുള എസ്.ഐ. ആഷിൽ രവി, എ.എസ്.ഐ. രാജേഷ്, സി.പി.ഒ.മാരായ എം.എ. അഖേഷ്, ജി. കിരൺ എന്നിവരെത്തിയത്. വീട്ടിൽകയറി പ്രസന്നയുടെ വായ പൊത്തിപിടിച്ചാണ് നാലുപവൻ വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് ഓടിയത്. ഒരാൾ […]

Kozhikode

Mar 15, 2026, 6:09 am GMT+0000
പൊയിൽക്കാവിൽ ദേശീയപാതാ നിർമാണം ഇഴയുന്നു; ഉത്സവകാലത്ത് യാത്രാക്ലേശം രൂക്ഷമാകാൻ സാധ്യത

കൊയിലാണ്ടി: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് പൊയിൽക്കാവ് ഭാഗത്തെ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാരെയും നാട്ടുകാരെയും വലയ്ക്കുന്നു. പൊയിൽക്കാവിൽ നിർമിച്ച അടിപ്പാതയുടെ (Underpass) പടിഞ്ഞാറ് ഭാഗത്ത് സർവീസ് റോഡ് സജ്ജമാണെങ്കിലും കിഴക്കുഭാഗത്ത് പ്രവൃത്തികൾ ഇനിയും തുടങ്ങിയിട്ടില്ല. നിലവിൽ കിഴക്കുഭാഗത്ത് ആറുവരിപ്പാതയുടെ സംരക്ഷണഭിത്തി കെട്ടിപ്പൊക്കുന്ന പണി മാത്രമാണ് നടക്കുന്നത്. ഇത് പൂർത്തിയായതിന് ശേഷം മാത്രമേ സർവീസ് റോഡിന്റെ നിർമാണം ആരംഭിക്കൂ എന്നതിനാൽ പ്രവൃത്തികൾ നീണ്ടുപോകാനാണ് സാധ്യത. കൊയിലാണ്ടി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങൾ അടിപ്പാതയ്ക്ക് മുകളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ […]

Kozhikode

Mar 15, 2026, 6:04 am GMT+0000
ഗിന്നസ് നേട്ടം: നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ മേപ്പയൂർ മഹാത്മ സാംസ്കാരിക വേദി അനുമോദിച്ചു

മേപ്പയൂർ: മെഗാ ഭരതനാട്യത്തിൽ നൃത്ത പരിശീലനം നൽകി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയ പ്രമുഖ നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ മേപ്പയൂർ മഹാത്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുനിതാ ബാബു അദ്ദേഹത്തിന് ഉപഹാര സമർപ്പണം നടത്തി. പി. സതീഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പി.കെ.എം. ബാലകൃഷ്ണൻ, ഇ. കുഞ്ഞിക്കണ്ണൻ, ടി. കഞ്ഞിരാമൻ, സാവിത്രി ബാലൻ, നാരായണൻ മേലാട്ട്, ടി. […]

Kozhikode

Mar 15, 2026, 5:02 am GMT+0000
പയ്യോളിയിൽ അമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിലും മകനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

പയ്യോളി: മുണ്ടാളി താഴ ഭഗവതി ക്ഷേത്രത്തിന് സമീപം അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടാളി താഴ മാധവി (88), മകൻ സജീഷ്  എന്നിവരാണ് മരിച്ചത്. ഇന്ന്  രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞത്.മാധവിയെ കിടപ്പുമുറിയിൽ മരിച്ച നിലയിലും സജീഷിനെ തൊട്ടടുത്ത മുറിയിൽ ഫാനിൽ  തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ അയൽവാസിയാണ് വിവരം പുറത്തറിയിച്ചത്.  കഴിഞ്ഞ മൂന്ന് മാസമായി മാധവി  വീണ് കിടപ്പിലായിരുന്നു. മകൻ സജീഷ്  നാടൻപണി ചെയ്തുവരികയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് […]

Kozhikode

Mar 15, 2026, 4:51 am GMT+0000
ദേശീയപാത വികസനം: ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ; സർവീസ് റോഡില്ലാത്തത് ആശങ്കയാകുന്നു

അഴിയൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി മുക്കാളി കെ.എസ്.ഇ.ബി ഓഫീസിനും ചോമ്പാൽ ബ്ലോക്ക് ഓഫീസിനുമിടയിൽ നിർമ്മിക്കുന്ന ടോൾ പ്ലാസയുടെ പ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക്. വാഹനങ്ങൾ കടന്നുപോകേണ്ട പാതകളുടെ കോൺക്രീറ്റിംഗ് പൂർത്തിയായി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശുചിമുറി സമുച്ചയം, പോലീസ് എയ്ഡ് പോസ്റ്റ്, വെയ്‌ ബ്രിഡ്ജ്, ജീവനക്കാർക്കുള്ള താമസസൗകര്യം, ലൈറ്റിംഗ് സംവിധാനം എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. നിർമ്മാണം വേഗത്തിലാണെങ്കിലും ടോൾ പ്ലാസയ്ക്ക് ഇരുവശത്തുമുള്ളവർക്കായി സർവീസ് റോഡ് സംവിധാനം ഒരുക്കാത്തത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ജനപ്രതിനിധികളും പ്രോജക്ട് ഡയറക്ടറും പലതവണ സ്ഥലം സന്ദർശിക്കുകയും […]

Kozhikode

Mar 15, 2026, 3:24 am GMT+0000
കൊയിലാണ്ടിയിൽ കാൽനടയാത്രക്കാരനെ ലോറിയിടിച്ചിട്ട് നിർത്താതെ പോയി; ആലപ്പുഴ സ്വദേശി മരിച്ചു

കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം കാൽനടയാത്രക്കാരൻ ലോറിയിടിച്ചു മരിച്ചു. ആലപ്പുഴ മാരാരിക്കുളം സ്വദേശി ബിജുമോൻ (45) ആണ് മരിച്ചത്. അപകടമുണ്ടാക്കിയ ലോറി നിർത്താതെ പോയി. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. ജോലി ആവശ്യത്തിനായി കൊയിലാണ്ടിയിൽ എത്തിയതായിരുന്നു ബിജുമോൻ എന്ന് കരുതപ്പെടുന്നു. പോലീസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് അപകടമുണ്ടായതെങ്കിലും ഇടിച്ച വാഹനം ഉടൻതന്നെ കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. ബിജുമോനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. […]

Kozhikode

Mar 15, 2026, 3:16 am GMT+0000
വളച്ചുകെട്ടിയിൽ ആർ.ടി. ഗോപാലൻ നായർ അന്തരിച്ചു

പയ്യോളി: വളച്ചുകെട്ടിയിലെ ആർ.ടി. ഗോപാലൻ നായർ (രണ്ടു തെങ്ങിൽ ) 84 അന്തരിച്ചു. ഭാര്യ: ദേവകിയമ്മ. മക്കൾ: ജയശ്രീ, പ്രിയ, പ്രീത (ആശാ വർക്കർ). മരുമക്കൾ: ശശി പുറക്കാട്, രാജൻ മേമുണ്ട, ബാബു പയ്യോളി. സഹോദരി: ലീല. സംസ്കാരം ഇന്ന്രാ വിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Kozhikode

Mar 15, 2026, 1:06 am GMT+0000