കഴക്കൂട്ടം: കസ്റ്റംസ് ഓഫീസറെന്ന് വിശ്വസിപ്പിച്ച് സ്വർണം ലേലം കുറഞ്ഞ വിലയ്ക്ക് പിടിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽനിന്നു പതിമൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവതി പോലീസ് പിടിയിൽ. തോന്നയ്ക്കൽ സൗപർണിക ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ദീപകുമാരിയെയാണ് (41) കോന്നിയിൽനിന്നും കഴക്കൂട്ടം പോലീസ് പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഓഫീസിൽ പിടിച്ചെടുക്കുന്ന സ്വർണം ലേലത്തിൽ പിടിച്ച് 25 പവൻ സ്വർണം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച കഴക്കൂട്ടം വടക്കുംഭാഗം സ്വദേശിയിൽനിന്ന് 2025 […]
Kozhikode
