തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഏപ്രിൽ 9 ന് കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4 ന്

ദില്ലി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് […]

Kozhikode

Mar 15, 2026, 11:07 am GMT+0000
എട്ട് മന്ത്രിമാർ പരാജയപ്പെടും; ആദ്യം പരാജയപ്പെടുക മുഹമ്മദ് റിയാസ്, ലീഗിൽ ടേം വ്യവസ്ഥ വേണമെന്നും പി കെ ഫിറോസ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പിലാക്കണമെന്ന് യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. പരിചയസമ്പന്നത, ലീഡർ ഷിപ്പ്, പുതുമുഖം എല്ലാ കെമിസ്ട്രിയും വേണമെന്നും പി കെ ഫിറോസ് പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ടേം വ്യവസ്ത വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടേം വ്യവസ്ത എന്ന് പറഞ്ഞ് കുറെ പേരെ മാറ്റി നിര്‍ത്തിയാല്‍ പരിചയസമ്പന്നത നമ്മുക്ക് ഉണ്ടാവില്ല. എന്നാല്‍ തീരെ മാറ്റത്തിരുന്നാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം ഉണ്ടാവില്ലയെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു നിയമസഭ ആകുമ്പോള്‍ […]

Kozhikode

Mar 15, 2026, 11:00 am GMT+0000
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. ഇന്നാണ് ബംഗാള്‍ എസ്‌ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. ഇതിന് പിന്നാലെ തീയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒറ്റത്തവണയായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ […]

Kozhikode

Mar 15, 2026, 10:05 am GMT+0000
മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിച്ച 13 ഉന്നതി കുടുംബങ്ങൾക്ക് വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിൽ വീട്

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങൾക്ക് വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിൽ വീടുകൾ നിർമ്മിച്ചു നൽകാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. KIIFCON നെ എംപ്ലോയേഴ്സ് റെപ്രസെൻററ്റീവായും ULCCS നെ EPC കോൺട്രാക്ടറായും നിയമിക്കുന്നതിന് അനുമതി നൽകി. 2021ന് ശേഷം 60 വയസ് തികഞ്ഞ 10,115 കർഷകർക്ക് കൂടി ചെറുകിട – നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000/- രൂപ പെൻഷൻ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 24. […]

Kozhikode

Mar 15, 2026, 10:02 am GMT+0000
കെ ടെറ്റിൽ വീണ്ടും സുപ്രധാന ഇളവുമായി വിദ്യാഭ്യാസ വകുപ്പ്; പ്രമോഷൻ, ബൈട്രാൻസ്ഫർ നിയമനം നൽകാം, യോഗ്യത നേടാൻ രണ്ട് വർഷത്തെ സാവകാശം

തിരുവനന്തപുരം: ഹൈസ്കൂൾ തലം വരെയുള്ള അധ്യാപകർക്കുള്ള നിയമന യോഗ്യതയായ കെ ടെറ്റിൽ കൂടുതൽ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്. 2025 സെപ്തംബർ 1 ന് മുൻപ് പ്രൊമോഷൻ, ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാമെന്നാണ് തീരുമാനം. രണ്ട് വർഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധനയോടെയാണ് ഇളവ്. 2025 സെപ്തംബർ 1 മുതലായിരിക്കും രണ്ട് വർഷ കാലയളവ് കണക്കാക്കുക. ലാബ് അസിസ്റ്റന്റ്, അനധ്യാപക തസ്കികളിലെ അർഹരായവർക്കും അധ്യാപക തസ്തകയിലേക്കുള്ള സ്ഥാനക്കയറ്റത്തിനും ഇതേ മാനദണ്ഡമായിരിക്കും. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് […]

Kozhikode

Mar 15, 2026, 9:58 am GMT+0000
കസ്റ്റംസ് ഓഫീസറെന്ന് വിശ്വസിപ്പിച്ച് യുവാവിൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

കഴക്കൂട്ടം: കസ്റ്റംസ് ഓഫീസറെന്ന് വിശ്വസിപ്പിച്ച് സ്വർണം ലേലം കുറഞ്ഞ വിലയ്ക്ക് പിടിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽനിന്നു പതിമൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവതി പോലീസ് പിടിയിൽ. തോന്നയ്ക്കൽ സൗപർണിക ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ദീപകുമാരിയെയാണ്‌ (41) കോന്നിയിൽനിന്നും കഴക്കൂട്ടം പോലീസ് പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഓഫീസിൽ പിടിച്ചെടുക്കുന്ന സ്വർണം ലേലത്തിൽ പിടിച്ച് 25 പവൻ സ്വർണം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച കഴക്കൂട്ടം വടക്കുംഭാഗം സ്വദേശിയിൽനിന്ന് 2025 […]

Kozhikode

Mar 15, 2026, 9:09 am GMT+0000
സന്ദീപ് വാര്യർക്കായി തവനൂരിൽ ഫ്‌ളക്‌സ്; ശബരിനാഥനെ വേണ്ടേ വേണ്ടെന്ന് അരുവിക്കരയിൽ പോസ്റ്റർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർക്കായി ഫ്‌ളക്‌സ്. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ആണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ‘തവനൂരിന്റെ മണ്ണിലേക്ക് സന്ദീപ് വാര്യർക്ക് സ്വാഗതം’ എന്നാണ് ഫോട്ടോ സഹിതമുള്ള ഫ്ളക്സിലെ വാചകം. തവനൂരിലെ സ്ഥാനാർത്ഥിയെ പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപെയാണ് ഫ്‌ളക്‌സ് വെച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തിലും യുഡിഎഫ് ആണ് ഭരണം പിടിച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ […]

Kozhikode

Mar 15, 2026, 9:00 am GMT+0000
ഒരു വർഷത്തെ പക, കൊല്ലുകയെന്ന ഉദ്ദേശത്തോടെ ആക്രമണം; കൃത്യം അലുവ അതുൽ സ്റ്റേഷനിൽനിന്ന് ഇറങ്ങി 17 മിനിറ്റിൽ

കൊല്ലം: ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്താൻ അക്രമി സംഘം തയ്യാറാക്കിയത് കൃത്യമായ ആസൂത്രണം. ജിം സന്തോഷ് കൊലക്കേസിൽ അതുലിന് ജാമ്യം ലഭിച്ചത് മാർച്ച് ഏഴിനാണ്. ശേഷം തൊട്ടടുത്ത ശനിയാഴ്ച രാവിലെ അതുൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ ഹാജരായി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജാമ്യത്തിലിറങ്ങിയാൽ എല്ലാ ശനിയാഴ്ചയും പൊലീസിനു മുന്നിൽ ഹാജരാകാൻ ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് കൃത്യമായി മനസിലാക്കിയാണ് പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തത്. അക്രമിസംഘം സ്റ്റേഷന് പുറത്ത് പലയിടങ്ങളിലായി നില ഉറപ്പിച്ചിരുന്നു. അതുൽ സ്റ്റേഷനിൽ എത്തിയത് രാവിലെ […]

Kozhikode

Mar 15, 2026, 8:18 am GMT+0000
യാത്രയാക്കാനെത്തി, വിമാനത്താവളത്തിൽനിന്നുള്ള മടക്കയാത്രയിൽ അപകടം; കൊണ്ടോട്ടിയിലെ വാഹനാപകടത്തിൽ മരണം നാലായി

കോഴിക്കോട്: കൊണ്ടോട്ടി മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മരണം നാലായി. മൊറയൂർ വാലഞ്ചേരിയിൽ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി പുല്ലാര സ്വദേശി പാറോക്കോടൻ ഇബ്രാഹിം(45) ആണ് ഇന്ന് രാവിലെ മരിച്ചത്. ഇബ്രാഹിമിന്റെ മകൻ ബാസിതിനെ സൗദിയിലേക്ക് യാത്രയാക്കാനായി കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങുമ്പോൾ ആണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ ഇബ്രാഹിമിന്റെ മകൾ ബാസില(19), പാലക്കാട് കൽപാത്തി ശങ്കുവരത്തോട് ഹൈദരാലിയുടെ ഭാര്യ സക്കീന(42), മണ്ണാർക്കാട് മുക്കണ്ണം ചീരത്തടയൻ സിദ്ദീഖിന്റെയും സുലൈഖയുടെയും മകൻ ഷിയാസ്(24) എന്നിവരും […]

Kozhikode

Mar 15, 2026, 8:10 am GMT+0000
സ്വർണപതക്കം, കുഴിമിന്നുമാല, കുതിരപവൻ നാണയം; കള്ളൻ നോട്ടമിട്ടത് കിടപ്പുമുറിയിലെ ആഭരണം സൂക്ഷിച്ച ഇരുമ്പലമാര

തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ നഷ്ടമായത് അമൂല്യ രത്‌നങ്ങളും മുത്തുകളും പവിഴങ്ങളും പതിച്ച സ്വർണാഭരണങ്ങൾ. സുരക്ഷാ നിരീക്ഷണ സംവിധാനത്തിനുള്ളിലുള്ള കവടിയാർ കൊട്ടാരത്തിനകത്ത് നിന്നും രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ വസ്തുക്കളാണ് മോഷണം പോയത്. അര പവൻ വരുന്ന ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന സ്വർണ ചെയിൻ, മൂന്ന് പവന്റെ പിച്ചിപ്പൂ മൊട്ട് ഡിസൈനിലുള്ള പാദസരം. ഏകദേശം രണ്ട് പവൻ […]

Kozhikode

Mar 15, 2026, 7:54 am GMT+0000