ഇരിങ്ങൽ നന്മ സാംസ്കാരിക വേദിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പയ്യോളി: ഇരിങ്ങൽ നന്മ സാംസ്കാരിക വേദിയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. ഒ.എൻ. ഷാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബിജു പുത്തൂക്കാട്, പി.വി. ബാബു, രമേശൻ ടി. എന്നിവർ സംസാരിച്ചു. പ്രജീഷ് കുമാർ ഒ.എൻ. സ്വാഗതവും ലിജീഷ് കുമാർ കെ.കെ. നന്ദിയും രേഖപ്പെടുത്തി. സംഘടനയുടെ പുതിയ ഭാരവാഹികളായി പ്രകാശൻ ടി.വി. (പ്രസിഡന്റ്), ലിജീഷ് കുമാർ (വൈസ് പ്രസിഡന്റ്), ബൈജു ഇരിങ്ങൽ (സെക്രട്ടറി), ബിജു പുത്തൂക്കാട് (ജോയിന്റ് സെക്രട്ടറി), രാഗേഷ് എം. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വരും […]

Kozhikode

Mar 15, 2026, 12:26 pm GMT+0000
‘ഗണേഷ്‌കുമാറിനെ യൂണിയനിൽ കയറ്റരുതെന്നും നശിപ്പിച്ചേ പോകൂവെന്നും ആർ ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു’

കൊല്ലം: കെ ബി ഗണേഷ്‌ കുമാറിനെ യൂണിയനിൽ കയറ്റരുതെന്നും നശിപ്പിച്ചേ പോകൂവെന്നും ഗണേഷിന്റെ പിതാവും പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയന്റെ മുൻ പ്രസിഡന്റുമായിരുന്ന ആർ ബാലകൃഷ്ണപിള്ള തന്നോട് പറഞ്ഞിരുന്നുവെന്ന് താത്കാലിക സമിതി ചെയർമാൻ കെ തങ്കപ്പൻപിള്ള. ബാലകൃഷ്ണപിള്ളയുടെ പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോൾ യൂണിയൻ സമിതി അംഗങ്ങൾക്ക് മനസ്സിലായെന്നും തങ്കപ്പൻപിള്ള പറഞ്ഞു. പുനലൂരിലെ യൂണിയൻ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞമാസം 28-ന് നടന്ന യൂണിയൻ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റായിരുന്ന ഗണേഷ്‌ കുമാർ വളരെ മോശമായി പെരുമാറിയതാണ് […]

Kozhikode

Mar 15, 2026, 12:13 pm GMT+0000
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം; ധർമ്മടത്ത് പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് സ്ഥാനാർത്ഥി. തളിപ്പറമ്പിൽ പി കെ ശ്യാമള ടീച്ചർ, മട്ടന്നൂർ വി കെ സനോജ്, ബേപ്പൂർ പി എ മുഹമ്മദ് റിയാസ്, തിരുവമ്പാടി ലിന്റോ ജോസഫ്, തൃത്താല എം ബി രാജേഷ്, ആലുവ എ എം ആരിഫ് തുടങ്ങി 75 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 11 […]

Kozhikode

Mar 15, 2026, 12:08 pm GMT+0000
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഏപ്രിൽ 9 ന് കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4 ന്

ദില്ലി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് […]

Kozhikode

Mar 15, 2026, 11:07 am GMT+0000
എട്ട് മന്ത്രിമാർ പരാജയപ്പെടും; ആദ്യം പരാജയപ്പെടുക മുഹമ്മദ് റിയാസ്, ലീഗിൽ ടേം വ്യവസ്ഥ വേണമെന്നും പി കെ ഫിറോസ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പിലാക്കണമെന്ന് യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. പരിചയസമ്പന്നത, ലീഡർ ഷിപ്പ്, പുതുമുഖം എല്ലാ കെമിസ്ട്രിയും വേണമെന്നും പി കെ ഫിറോസ് പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ടേം വ്യവസ്ത വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടേം വ്യവസ്ത എന്ന് പറഞ്ഞ് കുറെ പേരെ മാറ്റി നിര്‍ത്തിയാല്‍ പരിചയസമ്പന്നത നമ്മുക്ക് ഉണ്ടാവില്ല. എന്നാല്‍ തീരെ മാറ്റത്തിരുന്നാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം ഉണ്ടാവില്ലയെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു നിയമസഭ ആകുമ്പോള്‍ […]

Kozhikode

Mar 15, 2026, 11:00 am GMT+0000
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. ഇന്നാണ് ബംഗാള്‍ എസ്‌ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. ഇതിന് പിന്നാലെ തീയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒറ്റത്തവണയായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ […]

Kozhikode

Mar 15, 2026, 10:05 am GMT+0000
മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിച്ച 13 ഉന്നതി കുടുംബങ്ങൾക്ക് വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിൽ വീട്

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങൾക്ക് വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിൽ വീടുകൾ നിർമ്മിച്ചു നൽകാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. KIIFCON നെ എംപ്ലോയേഴ്സ് റെപ്രസെൻററ്റീവായും ULCCS നെ EPC കോൺട്രാക്ടറായും നിയമിക്കുന്നതിന് അനുമതി നൽകി. 2021ന് ശേഷം 60 വയസ് തികഞ്ഞ 10,115 കർഷകർക്ക് കൂടി ചെറുകിട – നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000/- രൂപ പെൻഷൻ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 24. […]

Kozhikode

Mar 15, 2026, 10:02 am GMT+0000
കെ ടെറ്റിൽ വീണ്ടും സുപ്രധാന ഇളവുമായി വിദ്യാഭ്യാസ വകുപ്പ്; പ്രമോഷൻ, ബൈട്രാൻസ്ഫർ നിയമനം നൽകാം, യോഗ്യത നേടാൻ രണ്ട് വർഷത്തെ സാവകാശം

തിരുവനന്തപുരം: ഹൈസ്കൂൾ തലം വരെയുള്ള അധ്യാപകർക്കുള്ള നിയമന യോഗ്യതയായ കെ ടെറ്റിൽ കൂടുതൽ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്. 2025 സെപ്തംബർ 1 ന് മുൻപ് പ്രൊമോഷൻ, ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാമെന്നാണ് തീരുമാനം. രണ്ട് വർഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധനയോടെയാണ് ഇളവ്. 2025 സെപ്തംബർ 1 മുതലായിരിക്കും രണ്ട് വർഷ കാലയളവ് കണക്കാക്കുക. ലാബ് അസിസ്റ്റന്റ്, അനധ്യാപക തസ്കികളിലെ അർഹരായവർക്കും അധ്യാപക തസ്തകയിലേക്കുള്ള സ്ഥാനക്കയറ്റത്തിനും ഇതേ മാനദണ്ഡമായിരിക്കും. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് […]

Kozhikode

Mar 15, 2026, 9:58 am GMT+0000
കസ്റ്റംസ് ഓഫീസറെന്ന് വിശ്വസിപ്പിച്ച് യുവാവിൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

കഴക്കൂട്ടം: കസ്റ്റംസ് ഓഫീസറെന്ന് വിശ്വസിപ്പിച്ച് സ്വർണം ലേലം കുറഞ്ഞ വിലയ്ക്ക് പിടിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽനിന്നു പതിമൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവതി പോലീസ് പിടിയിൽ. തോന്നയ്ക്കൽ സൗപർണിക ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ദീപകുമാരിയെയാണ്‌ (41) കോന്നിയിൽനിന്നും കഴക്കൂട്ടം പോലീസ് പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഓഫീസിൽ പിടിച്ചെടുക്കുന്ന സ്വർണം ലേലത്തിൽ പിടിച്ച് 25 പവൻ സ്വർണം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച കഴക്കൂട്ടം വടക്കുംഭാഗം സ്വദേശിയിൽനിന്ന് 2025 […]

Kozhikode

Mar 15, 2026, 9:09 am GMT+0000
സന്ദീപ് വാര്യർക്കായി തവനൂരിൽ ഫ്‌ളക്‌സ്; ശബരിനാഥനെ വേണ്ടേ വേണ്ടെന്ന് അരുവിക്കരയിൽ പോസ്റ്റർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർക്കായി ഫ്‌ളക്‌സ്. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ആണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ‘തവനൂരിന്റെ മണ്ണിലേക്ക് സന്ദീപ് വാര്യർക്ക് സ്വാഗതം’ എന്നാണ് ഫോട്ടോ സഹിതമുള്ള ഫ്ളക്സിലെ വാചകം. തവനൂരിലെ സ്ഥാനാർത്ഥിയെ പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപെയാണ് ഫ്‌ളക്‌സ് വെച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തിലും യുഡിഎഫ് ആണ് ഭരണം പിടിച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ […]

Kozhikode

Mar 15, 2026, 9:00 am GMT+0000