അരിക്ക് തീ വില; ഓണമുണ്ണാന്‍ ചെലവേറും; കൂടിയത് 10 രൂപ വരെ!

​സംസ്ഥാനത്ത് സാധാരണക്കാരന്റെ വയറ്റത്തടിച്ചുകൊണ്ട് അരിവില കുത്തനെ ഉയരുന്നു. വിപണിയിൽ അരി കിലോയ്ക്ക് അഞ്ച് രൂപ മുതൽ പത്തുരൂപ വരെയാണ് വർധിച്ചിരിക്കുന്നത്. ഓണം അടുത്തെത്തിനിൽക്കുന്ന സാഹചര്യത്തിൽ വിലയിൽ ഇനിയും വൻ വർധനയുണ്ടായേക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. ഇതരസംസ്ഥാനങ്ങളിലുണ്ടായ മഴക്കുറവ് മൂലമുള്ള ഉൽപാദനക്കുറവും ചരക്കുകൂലിയിലുണ്ടായ വർധനയുമാണ് നിലവിൽ വില ഉയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.   ​കേരളത്തിലേക്ക് പ്രധാനമായും മട്ട, ജയ, പൊന്നി ഇനങ്ങൾ എത്തുന്ന ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അരിവരവ് കുറഞ്ഞത് വലിയ പ്രതിസന്ധിയാണ് […]

Kozhikode

Jul 31, 2026, 4:19 am GMT+0000
സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ; സരിതയും കൂട്ടാളിയും എറണാകുളത്ത് പിടിയിൽ

കൊച്ചി: സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയ യുവതിയേയും കൂട്ടാളിയേയും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് ഷാഫി, ആലപ്പുഴ സ്വദേശിനി സരിത എന്നിവരാണ് എറണാകുളത്തെ ഹോട്ടലിൽ വെച്ച് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും വൻതോതിൽ ലഹരിവസ്‌തുക്കൾ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്‌ജുകളിൽ മുറിയെടുത്ത് വിൽപന നടത്തുകയായിരുന്നു ഇവരുടെ പതിവ്.   ​കപ്പിൽ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ച ശേഷം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് […]

Kozhikode

Jul 31, 2026, 4:15 am GMT+0000
കടലൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിനടുത്ത് കൊക്കേരി വയലിൽ ചോയിച്ചി നിര്യാതയായി

നന്തി ബസാർ:കടലൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിനടുത്ത് കൊക്കേരി വയലിൽ ചോയിച്ചി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചിരുകണ്ടൻ. മക്കൾ: ഭാസ്കരൻ, കാർത്ത്യായനി, ശശി, പത്മിനി.മരുമക്കൾ: കമല (കടലൂർ ), ബിന്ദു (വിയ്യൂർ), പരേതനായ ഗോപാലൻ (തിക്കോടി). സഞ്ചയനം ശനിയാഴ്ച .

Kozhikode

Jul 31, 2026, 4:12 am GMT+0000
​വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31/07/2026, വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ സ്‌കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ എന്നിവയ്‌ക്കെല്ലാം അവധി ബാധകമായിരിക്കും. ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി തടസ്സമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Kozhikode

Jul 30, 2026, 4:58 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 31 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  

1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10.30 am to 1:30 pm   2.ഗൈനക്കോളജി വിഭാഗം ഡോ. ഹീരാ ബാനു 5 PM to 6 PM   3.ശിശുരോഗ വിഭാഗം ഡോ: ഗിജേഷ്. ജി. കെ 9.30 am to 11.00 am& 4.30 pm to 6.00 pm   4.ചർമ്മരോഗ വിഭാഗം ഡോ. അജ്മൽ അബ്ദുൾ അസീസ് 5.00pm to 6.00 pm   5.ജനറൽ പ്രാക്ടീഷ്ണർ ഡോ. റിഥ്വിക് 8.00 […]

Kozhikode

Jul 30, 2026, 3:19 pm GMT+0000
‘ശബരിമലയിൽ മിൽമയുടെ നെയ്യ് വേണ്ട’; തീരുമാനമെടുത്ത് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനം. ഈ മണ്ഡലകാലത്തേക്ക് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല. ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ച് അരവണയും അപ്പവും നിർമ്മിക്കും. മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചതിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മിൽമ നെയ്യ് വേണ്ടെന്ന ബോർഡ് തീരുമാനം വന്നിരിക്കുന്നത്. ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് എത്തിക്കാൻ മിൽമ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാർ സഹായിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ദേവസ്വം ബോർഡിൽ അഡ്മിനിസ്‌ട്രേറ്റീവ് […]

Kozhikode

Jul 30, 2026, 2:06 pm GMT+0000
അനുമതിയില്ലാതെ വിദേശയാത്ര; എഡിജിപി എസ് ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസിൽ എഡിജിപി എസ് ശ്രീജിത്തിന് നൽകിയ ക്ലീൻചിറ്റ് റദ്ദാക്കി ഹൈക്കോടതി. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. എസ് ശ്രീജിത്തിനെ സംരക്ഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയതിന് ചീഫ് സെക്രട്ടറിയെ ഹൈക്കോടതി വിമർശിച്ചു. ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയത് തെറ്റെന്നും കോടതി വിമർശിച്ചു. പരാതിക്കാരനായ ദിപിൻ എടവനയെ വീണ്ടും കേട്ട് പുതിയ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 2026 ഫെബ്രുവരിയിൽ വിദേശത്ത് സ്വകാര്യ […]

Kozhikode

Jul 30, 2026, 1:47 pm GMT+0000
ജില്ലാതല എച്ച്.ഐ.വി ബോധവൽക്കരണ ക്വിസ് മത്സരം: സി.കെ.ജി മെമ്മോറിയൽ സ്കൂളിന് രണ്ടാം സ്ഥാനം

ചിങ്ങപുരം: സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യവകുപ്പ്, നാഷണൽ സർവീസ് സ്കീം (NSS) എന്നിവ സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല എച്ച്.ഐ.വി (HIV) ബോധവൽക്കരണ ക്വിസ് മത്സരത്തിൽ ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം. സി.കെ.ജി മെമ്മോറിയൽ എച്ച്.എസ്.എസിലെ ശരണ്യ സായി, മയൂഖ് കൃഷ്ണ എന്നിവരടങ്ങിയ ടീമാണ് വിദ്യാലയത്തിനായി വിജയം കൈവരിച്ചത്.

Kozhikode

Jul 30, 2026, 1:00 pm GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെളിച്ചെണ്ണ കുപ്പിയിൽ ഹാഷിഷ് ഓയിൽ; രോഗിയുടെ കൂട്ടിരിപ്പുകാരി പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹാഷിഷ് ഓയിലുമായി രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പിടികൂടി. വയനാട് മേപ്പാടി സ്വദേശി അശ്വതിയെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയതായിരുന്നു അശ്വതി. വെളിച്ചെണ്ണ കുപ്പിയിലാണ് ഇവർ ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ലഹരി കൊണ്ടുവന്നത് എന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. […]

Kozhikode

Jul 30, 2026, 12:51 pm GMT+0000
തിക്കും തിരക്കും കൊണ്ട് തീരെ വയ്യ; ബസിന്റെ ഡോർ പോലും അടയ്ക്കാനാകുന്നില്ല; കെഎസ്ആർടിസി ജീവനക്കാർക്ക് അത്ര പ്രിയങ്കരിയല്ല പ്രിയദർശിനി

പ്രിയദർശിനി ബസ്സുകളിൽ അനുഭവപ്പെടുന്നത് വലിയ തിരക്കെന്ന് ജീവനക്കാർ. പല സമയത്തും ബസ്സുകളുടെ ഡോർ അടയ്ക്കാൻ ആവുന്നില്ല. ബസുകളിൽ സഞ്ചരിക്കുന്നത് ഉൾക്കൊള്ളാവുന്നതിനേക്കാൾ കൂടുതൽ ആളുകളാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ജീവനക്കാർ പറയുന്നു. കെഎസ്ആർടിസിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയായ പ്രിയദർശിനി പദ്ധതി അവതരിപ്പിച്ചപ്പോൾ കെഎസ്ആർടിസി ജീവനക്കാർ ആദ്യമുയർത്തിയ ആശങ്ക ശമ്പള പ്രതിസന്ധിയായിരുന്നു. എന്നാൽ പദ്ധതി തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ ജീവനക്കാരുടെ പ്രധാന പരാതി പ്രിയദർശിനി ബസുകളിലെ യാത്രക്കാരുടെ എണ്ണവും അമിത ജോലിഭാരവുമാണ്. ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ യാത്രക്കാരുമായി സഞ്ചരിക്കുന്ന ഇത്തരം […]

Kozhikode

Jul 30, 2026, 10:24 am GMT+0000