നിജീഷ് മണിയൂരിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

മേപ്പയൂർ: ജനകീയ വായനശാല & ഗ്രന്ഥാലയം ചെല്ലട്ടുപൊയിലിന്റെ നേതൃത്വത്തിൽ കവി നിജീഷ് മണിയൂരിന്റെ കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങ് നടത്തി. പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. വീരാൻകുട്ടി പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി. സുരേഷ് ബാബു മാസ്റ്റർ ആദ്യ പുസ്തകം ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയർമാൻ എം.പി. അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വായനശാല സെക്രട്ടറി പി.സി. പ്രകാശൻ സ്വാഗതം പറഞ്ഞു. വി.കെ. ബാൽരാജ് പുസ്തകം പരിചയപ്പെടുത്തി. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ […]

Kozhikode

Mar 16, 2026, 4:22 am GMT+0000
‘പലതവണ ചോദിച്ചിട്ടും ചായ കിട്ടിയില്ല’; നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം: നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കുണ്ടുങ്ങൽ സ്വദേശി റിജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ഭർതൃമാതാവായ ശാന്ത(70) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നിൽവെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് റിജിലയെ ശാന്ത വെട്ടിയത്. വീട്ടിൽ മുമ്പും കുടുംബപ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം. പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്ന് ശാന്ത പൊലീസിനോട് പറഞ്ഞതായാണ് വിവരം. റിജിലയുടെ ശരീരത്തിൽ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ […]

Kozhikode

Mar 16, 2026, 3:56 am GMT+0000
വടകരയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വടകര: വടകരയിൽ വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ചോറോട് വരയന്റെ വളപ്പിൽ ഹർഷാദിനെയാണ് (38) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 3.60 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സാന്റ്ബാങ്ക്‌സ് റോഡിലെ കൊയിലാണ്ടി വളപ്പിന് സമീപം വെച്ചാണ് ഹർഷാദ് പോലീസിന്റെ വലയിലാകുന്നത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാൾ മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് (DANSAF) ടീമിന്റെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Kozhikode

Mar 16, 2026, 3:29 am GMT+0000
ചോമ്പാൽ ടോൾ പ്ലാസ: പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കും; ആശങ്ക വേണ്ടെന്ന് കെ.കെ. രമ എം.എൽ.എ

അഴിയൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോമ്പാലിൽ നിർമ്മിക്കുന്ന ടോൾ പ്ലാസയ്ക്ക് ചുറ്റുമുള്ള പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. ടോൾ പ്ലാസ നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാർ ഉന്നയിച്ച പരാതികൾ നേരിട്ട് പരിശോധിക്കാൻ സ്ഥലത്തെത്തിയതായിരുന്നു എം.എൽ.എ. വിഷയത്തിൽ ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കുമെന്നും ഇതിനായി ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തുമെന്നും അവർ വ്യക്തമാക്കി. മുക്കാളി കെ.എസ്.ഇ.ബി ഓഫീസ് മുതൽ ചോമ്പാൽ ബ്ലോക്ക് ഓഫീസ് വരെയുള്ള ഭാഗത്താണ് ടോൾ പ്ലാസ നിർമ്മിക്കുന്നത്. ടോൾ പ്ലാസ വരുന്നതോടെ നിലവിലുള്ള സർവീസ് […]

Kozhikode

Mar 15, 2026, 3:45 pm GMT+0000
നിയമസഭാ തിരഞ്ഞെടുപ്പ്: ’13-ൽ 13′ ലക്ഷ്യവുമായി കോഴിക്കോട്ടെ കോൺഗ്രസ് ജനപ്രതിനിധികൾ

കൊയിലാണ്ടി: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ജനപ്രതിനിധികളുടെ ‘പുതുയുഗ സംഗമം’ സംഘടിപ്പിച്ചു. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടനയുടെ (RGPRS) നേതൃത്വത്തിൽ കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ നടന്ന സംഗമം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ജനകീയ വിഷയങ്ങളിൽ ഇടപെട്ടും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും തിരഞ്ഞെടുപ്പിനെ നേരിടാൻ ജനപ്രതിനിധികൾ സജ്ജരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആർ.ജി.പി.ആർ.എസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത […]

Kozhikode

Mar 15, 2026, 3:35 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 16 തിങ്കളാഴ്ച പ്രവർത്തിക്കുന്ന   ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

1.കാർഡിയോളജി വിഭാഗം ഡോ : പി. വി ഹരിദാസ് 4:00 pm to 5:30 pm 2.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌ ഷമീം 4:00 pm to 5:30 pm 3.ചർമ്മ രോഗവിഭാഗം ഡോ:അജ്മൽ അബ്ദുൽ അസീസ് 10am to 12 pm ഡോ. മുംതാസ് 2.30pm to 4.30pm 4.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ. എം 9:30 AM to 12:30 PM 5.ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ റഹുമാൻ […]

Kozhikode

Mar 15, 2026, 1:49 pm GMT+0000
മട്ടന്നൂരിൽ മത്സരിക്കേണ്ട എന്നായിരുന്നു എന്റെയും തീരുമാനം, പേരാവൂരിൽ മത്സരിക്കുന്നതിൽ സന്തോഷം: കെ കെ ശൈലജ

പേരാവൂര്‍: മട്ടന്നൂരില്‍ മത്സരിക്കേണ്ട എന്നായിരുന്നു തന്റെയും തീരുമാനമെന്ന് കെ കെ ശൈലജ എംഎല്‍എ. പേരാവൂരില്‍ മത്സരിക്കാന്‍ തനിക്കെന്തിനാണ് അതൃപ്തിയെന്നും അവര്‍ ചോദിച്ചു. ഉറച്ച മണ്ഡലമായ മട്ടന്നൂരില്‍ മത്സരിക്കേണ്ടതില്ല എന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. മട്ടന്നൂരില്‍ മത്സരിക്കേണ്ടതില്ല എന്നാണ് താനും തീരുമാനിച്ചിരുന്നത്. പേരാവൂരില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞു. അതിൽ സന്തോഷം മാത്രമേയുള്ളൂവെന്നും കെ കെ ശൈലജ പറഞ്ഞു. പിണറായി വിജയന്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. ഇത്ര ആധുനികമായി കേരളത്തെ വളര്‍ത്തിയെടുക്കുന്നതില്‍ പിണറായിക്ക് പങ്കുണ്ട്. 10 വര്‍ഷക്കാലത്തെ മാറ്റം കേരളത്തില്‍ കാണാമെന്നും […]

Kozhikode

Mar 15, 2026, 1:43 pm GMT+0000
ഇരിങ്ങൽ നന്മ സാംസ്കാരിക വേദിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പയ്യോളി: ഇരിങ്ങൽ നന്മ സാംസ്കാരിക വേദിയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. ഒ.എൻ. ഷാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബിജു പുത്തൂക്കാട്, പി.വി. ബാബു, രമേശൻ ടി. എന്നിവർ സംസാരിച്ചു. പ്രജീഷ് കുമാർ ഒ.എൻ. സ്വാഗതവും ലിജീഷ് കുമാർ കെ.കെ. നന്ദിയും രേഖപ്പെടുത്തി. സംഘടനയുടെ പുതിയ ഭാരവാഹികളായി പ്രകാശൻ ടി.വി. (പ്രസിഡന്റ്), ലിജീഷ് കുമാർ (വൈസ് പ്രസിഡന്റ്), ബൈജു ഇരിങ്ങൽ (സെക്രട്ടറി), ബിജു പുത്തൂക്കാട് (ജോയിന്റ് സെക്രട്ടറി), രാഗേഷ് എം. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വരും […]

Kozhikode

Mar 15, 2026, 12:26 pm GMT+0000
‘ഗണേഷ്‌കുമാറിനെ യൂണിയനിൽ കയറ്റരുതെന്നും നശിപ്പിച്ചേ പോകൂവെന്നും ആർ ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു’

കൊല്ലം: കെ ബി ഗണേഷ്‌ കുമാറിനെ യൂണിയനിൽ കയറ്റരുതെന്നും നശിപ്പിച്ചേ പോകൂവെന്നും ഗണേഷിന്റെ പിതാവും പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയന്റെ മുൻ പ്രസിഡന്റുമായിരുന്ന ആർ ബാലകൃഷ്ണപിള്ള തന്നോട് പറഞ്ഞിരുന്നുവെന്ന് താത്കാലിക സമിതി ചെയർമാൻ കെ തങ്കപ്പൻപിള്ള. ബാലകൃഷ്ണപിള്ളയുടെ പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോൾ യൂണിയൻ സമിതി അംഗങ്ങൾക്ക് മനസ്സിലായെന്നും തങ്കപ്പൻപിള്ള പറഞ്ഞു. പുനലൂരിലെ യൂണിയൻ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞമാസം 28-ന് നടന്ന യൂണിയൻ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റായിരുന്ന ഗണേഷ്‌ കുമാർ വളരെ മോശമായി പെരുമാറിയതാണ് […]

Kozhikode

Mar 15, 2026, 12:13 pm GMT+0000
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം; ധർമ്മടത്ത് പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് സ്ഥാനാർത്ഥി. തളിപ്പറമ്പിൽ പി കെ ശ്യാമള ടീച്ചർ, മട്ടന്നൂർ വി കെ സനോജ്, ബേപ്പൂർ പി എ മുഹമ്മദ് റിയാസ്, തിരുവമ്പാടി ലിന്റോ ജോസഫ്, തൃത്താല എം ബി രാജേഷ്, ആലുവ എ എം ആരിഫ് തുടങ്ങി 75 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 11 […]

Kozhikode

Mar 15, 2026, 12:08 pm GMT+0000