കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ ഭട്ട് റോഡ് ബീച്ചില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് ഏഴ് കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. നേരത്തെ മൂന്ന് കോടിയുടെ ഭരണാനുമതി നല്‍കിയ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വിശദമായ പഠനത്തിന് സര്‍ക്കാര്‍ മദ്രാസ് ഐഐടിയെ നിര്‍ദേശിച്ചിരുന്നു.തുടര്‍ന്ന് ഐഐടിയിലെ ഓഷ്യന്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍, കടലാക്രമണത്തിന് വേഗത്തിലും ദീര്‍ഘകാല പരിഹാരവുമെന്ന നിലയില്‍ ഏഴ് കോടിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ സമര്‍പ്പിച്ചു. […]
Kozhikode