ബൈക്ക് നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞു; കിളിമാനൂരിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കിളിമാനൂർ പുല്ലയിൽ സ്വദേശികളായ അബി(22), അഭിഷേക്(20) എന്നിവരാണ് മരിച്ചത്. കിളിമാനൂർ നഗരൂർ റോഡിൽ പുതിയകാവിൽ ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് ഓടയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പഠനാവശ്യവുമായി ബന്ധപ്പെട്ട യാത്രയ്ക്കായി അഭിഷേകിനെ കെഎസ്ആർടിസി ബസ്സ്റ്റാന്റിലിറക്കാൻ പോകും വഴിയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപടകത്തിന് പിന്നാലെ പ്രദേശവാസികൾ ചേർന്ന് ഇരുവരെയും കേശവദാസപുരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കും […]

Kozhikode

Mar 16, 2026, 7:17 am GMT+0000
മലപ്പുറം അരീക്കോട് സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു; 23 പേർക്ക് പരിക്ക്

മലപ്പുറം: അരീക്കോട് സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു. 23 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. എടവണ്ണയിൽ നിന്ന് അരീക്കോടേക്ക് പോകുന്ന ബസും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്. പത്തുമണിയോടെയാണ് അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കാറിന്റെ മുൻഭാഗം പൂർണമായി തകർന്ന നിലയിലാണ്.

Kozhikode

Mar 16, 2026, 7:01 am GMT+0000
പാചകവാതകമില്ല, കോർപ്പറേഷനിലെ കുടിവെള്ള പ്രതിസന്ധിയും; തിരുവനന്തപുരത്തെ CET കോളേജ് താൽക്കാലികമായി അടച്ചു

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിക്കും കോർപ്പറേഷനിലെ കുടിവെള്ളം മുടങ്ങിയതിനും പിന്നാലെ തിരുവനന്തപുരത്തെ സിഇടി എൻജിനിയറിങ് കോളേജ് താൽക്കാലിമായി അടച്ചു. ഇന്നു മുതൽ 19ാം തീയതി വരെയാണ് അധികൃതർ കോളേജിന് അവധി നൽകിയത്. വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് അവധി. ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിയിരുന്നു. കോളേജിലെ ഔദ്യോഗികമായി പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ എൽപിജി കഴിഞ്ഞ ദിവസം തീർന്നിരുന്നു. പുറത്ത് സ്വകാര്യ ഹോസ്റ്റലുകളിൽ നിരവധി വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്നുണ്ട്. ഇവിടങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. പൈപ്പ് ലൈൻ ചോർച്ചയെ തുടർന്ന് ശ്രീകാര്യം, […]

Kozhikode

Mar 16, 2026, 6:56 am GMT+0000
ജി സുധാകരൻ കേരളത്തിലെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരൻ, പിന്തുണക്കുന്നതിൽ തെറ്റില്ല: ബെന്നി ബഹനാൻ

തിരുവനന്തപുരം: കേരളത്തിലുള്ള ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരനാണ് ജി സുധാകരനെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എംപി. ജി സുധാകരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കാത്തത് ആ പാർട്ടിക്കുണ്ടായ അപചയവും ജീർണതയുമാണ്. ജീർണത സംഭവിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ജി സുധാകരനൊരു തീരുമാനമെടുത്തപ്പോൾ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തെ പിന്തുണക്കുന്നതിൽ തെറ്റില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ബെന്നി ബഹനാൻ മാധ്യമങ്ങളോട് പറഞ്ഞു. ജി സുധാകരന് പിന്തുണ കൊടുക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. ഇനി പിന്തുണച്ചാലും അതിൽതെറ്റില്ലെന്ന് കരുതുന്ന പൊതുപ്രവർത്തകനാണ് താൻ. സുധാകരൻ ഉയർത്തിയ […]

Kozhikode

Mar 16, 2026, 6:20 am GMT+0000
അനധികൃത പണമിടപാട് കേസ്; കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കണ്ണൂർ: അനധികൃത പണമിടപാട് കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് ആണ് അറസ്റ്റിലായത്. തമിഴ്നാട് പൊലീസിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത് . രാഗേഷ് പ്രസിഡൻ്റ് ആയ സഹകരണ സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് പല തവണയായി തട്ടിപ്പ് പണം എത്തിയെന്നാണ് കണ്ടെത്തൽ. രണ്ട് തവണയായി 2.22 കോടി രൂപ അക്കൗണ്ടിലേക്ക് എത്തിയതിൽ ദുരൂഹത സംശയിച്ചാണ് അറസ്റ്റ്. സഹകരണ സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് പണം അയച്ചത് സൈബർ തട്ടിപ്പ് സംഘമാണെന്ന് അന്വേഷണ […]

Kozhikode

Mar 16, 2026, 6:13 am GMT+0000
പൈപ്പ് പൊട്ടൽ തുടർക്കഥ ആര് പരിഹാരംകാണും

എലത്തൂർ : ചെട്ടികുളം, എലത്തൂർ, പറമ്പിൻമുകൾ, കാരേകാട്ടിൽ മേഖലകളിൽ വീണ്ടും കുടിവെള്ളവിതരണം മുടങ്ങി. പൊട്ടിയ പൈപ്പ് പൂർവസ്ഥിതിയിലാക്കി കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഞായറാഴ്ച വീണ്ടും പൈപ്പ് പൊട്ടിയത്. ആറു ദിവസത്തോളം മേഖലയിൽ കുടിവെള്ളം മുടങ്ങിയിരുന്നു. പുളാടിക്കുന്നിന് സമീപം പുറക്കാട്ടിരി റോഡിൽ കള്ളുഷാപ്പിനടുത്താണ് പൈപ്പ് പൊട്ടിയത്. വെള്ളം കുത്തിയൊലിച്ച് പ്രദേശത്തെ വീടുകളിലേക്ക് വരെ നിറഞ്ഞൊഴുകിയതോടെ പ്രധാന വാൾവടച്ചു. ഇതോടെ എലത്തൂർ മേഖലയിലേക്കുള്ള കുടിവെള്ളവിതരണം പൂർണമായും നിലച്ചു. 6500-ഓളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. പൈപ്പ് വെള്ളത്തെമാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളാണ് […]

Kozhikode

Mar 16, 2026, 5:14 am GMT+0000
നന്തിയിൽ വേറിട്ട ഇഫ്താർ സംഗമം; ജനകീയ കൂട്ടായ്മയുടെ വിജയം ആഘോഷമാക്കി നാട്ടുകാർ

നന്തി ബസാർ: ജനകീയ കൂട്ടായ്മയുടെ പോരാട്ടവീര്യത്തിലൂടെ നേടിയെടുത്ത നന്തി പള്ളിക്കര റോഡ് അടിപ്പാതയിൽ വേറിട്ട ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നടത്തിയ ശക്തമായ സമരങ്ങൾക്കൊടുവിൽ അനുവദിക്കപ്പെട്ട അടിപ്പാതയിലാണ് ഇരുന്നൂറിലധികം പേർ പങ്കെടുത്ത വിപുലമായ ഇഫ്താർ മീറ്റ് ഒരുക്കിയത്. രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വിദ്യാർത്ഥികൾ, ദേശീയപാത നിർമ്മാണ കമ്പനിയായ വഗാഡിലെ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ സംഗമത്തിൽ പങ്കാളികളായി. […]

Kozhikode

Mar 16, 2026, 5:08 am GMT+0000
കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ ദുരൂഹതയേറുന്നു; ജീവനക്കാരെ വിളിച്ച് വരുത്തി മൊഴിയെടുക്കുന്നു, ഉന്നത തല യോഗം വിളിച്ച് പൊലീസ് കമ്മീഷണർ

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ ദുരൂഹതയേറുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കമ്മീഷണർ ഉന്നത തല യോഗം വിളിച്ചു. അന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിച്ചേക്കുമെന്നാണ് സൂചന. കൊട്ടാരം ജീവനക്കാരെ വിളിച്ച് വരുത്തി മൊഴിയെടുക്കുന്നുണ്ട്. ഇന്ന് പേരൂർക്കട സ്റ്റേഷനിൽ എത്താൻ ചില ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊട്ടാരത്തെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. സ്വർണാഭരണംസൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാരയുടെ താക്കോൽ സൂക്ഷിച്ചിരുന്നത് മറ്റൊരു പെട്ടിയിലായിരുന്നു. ഇതിൽ നിന്നും താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. പല തവണയായി മോഷണം […]

Kozhikode

Mar 16, 2026, 4:58 am GMT+0000
നിജീഷ് മണിയൂരിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

മേപ്പയൂർ: ജനകീയ വായനശാല & ഗ്രന്ഥാലയം ചെല്ലട്ടുപൊയിലിന്റെ നേതൃത്വത്തിൽ കവി നിജീഷ് മണിയൂരിന്റെ കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങ് നടത്തി. പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. വീരാൻകുട്ടി പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി. സുരേഷ് ബാബു മാസ്റ്റർ ആദ്യ പുസ്തകം ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയർമാൻ എം.പി. അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വായനശാല സെക്രട്ടറി പി.സി. പ്രകാശൻ സ്വാഗതം പറഞ്ഞു. വി.കെ. ബാൽരാജ് പുസ്തകം പരിചയപ്പെടുത്തി. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ […]

Kozhikode

Mar 16, 2026, 4:22 am GMT+0000
‘പലതവണ ചോദിച്ചിട്ടും ചായ കിട്ടിയില്ല’; നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം: നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കുണ്ടുങ്ങൽ സ്വദേശി റിജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ഭർതൃമാതാവായ ശാന്ത(70) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നിൽവെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് റിജിലയെ ശാന്ത വെട്ടിയത്. വീട്ടിൽ മുമ്പും കുടുംബപ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം. പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്ന് ശാന്ത പൊലീസിനോട് പറഞ്ഞതായാണ് വിവരം. റിജിലയുടെ ശരീരത്തിൽ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ […]

Kozhikode

Mar 16, 2026, 3:56 am GMT+0000