കൂടത്തായി കേസ്; വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: കൂടത്തായി കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. ആർ ഹരിദാസനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ ഹരിദാസനെ വിസ്തരിക്കുന്നതിനിടയിലെ ഇടവേളയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റോയ് തോമസ് വധക്കേസിലെ അവസാന വിചാരണയാണ് നടക്കുന്നത്. കേസിൽ 130ലേറെ സാക്ഷികളെയാണ് ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞത്. ജോളി പ്രതിയായ കേസുകളിൽ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലായിരുന്നു റോയ് തോമസിന്റെ മരണം. ജോളി തന്റെ ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2019-ലാണ് കേരളത്തെ നടുക്കിയ […]

Kozhikode

Jul 31, 2026, 10:15 am GMT+0000
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

കൽപറ്റ: കേരളത്തെ നടുക്കിയ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ്‌ കോൺസ്‌റ്റബിൾ വിനോദ്‌ കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് എം. ഗീതാനനന്ദൻ ഉൾപ്പെടെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കി. കേസിൽ 23 മുതൽ 57 വരെയുള്ള 35 പ്രതികൾ നിരപരാധികളാണെന്ന് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നിരീക്ഷിച്ചു. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് സിബിഐ രജിസ്‌റ്റർ ചെയ്‌ത ഈ കേസിൽ വയനാട്‌ പ്രിൻസിപ്പൽ ജില്ലാ സെഷൻസ്‌ ജഡ്‌ജി ഇ. അയൂബ്‌ഖാൻ നിർണായക വിധി പ്രസ്താവിച്ചത്. ​അതേസമയം, മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട […]

Kozhikode

Jul 31, 2026, 9:18 am GMT+0000
‘തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അസാധുവാക്കണം’; എൽഡിഎഫ് ഹൈക്കോടതിയിൽ

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പാർലമെൻറി പാർട്ടി ലീഡർ എസ് പി ദീപക് ഹൈക്കോടതിയിൽ. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരാണ് മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്നും ഈ വോട്ട് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഹർജിയിലെ വാദം. കൗൺസിലർമാരുടെ ഇരുവരെയുള്ള നടപടികൾക്കുള്ള നിയമ സംരക്ഷണം കോടതി റദ്ദാക്കണമെന്നും അധികാരമില്ലാത്ത ബിജെപി കൗൺസിലർമാർ വോട്ട് ചെയ്തത് മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. അപ്പീലിൽ തെരഞ്ഞെടുപ്പ് കമ്മീഷനും 20 ബിജെപി കൗൺസിലർമാർക്കും നോട്ടീസ് അയച്ച കോടതി, […]

Kozhikode

Jul 31, 2026, 9:16 am GMT+0000
നവജാത ശിശുക്കളുടെ വിൽപ്പന: തൊടുപുഴയിൽ പ്രസവിച്ച കുഞ്ഞിനെ കൈമാറിയത് കൊല്ലം സ്വദേശിനിക്ക്; ചാറ്റുകൾ പുറത്ത്

കോട്ടയം: കോട്ടയത്ത് നവജാത ശിശുക്കളുടെ വിൽപ്പനയെന്ന് കാട്ടി അസം സ്വദേശി നൽകിയ പരാതിയിൽ നിർണായക വിവരങ്ങൾ പുറത്ത്. പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്ത കേസിൽ കുഞ്ഞിനെ വാങ്ങിയത് കൊല്ലം സ്വദേശിയായ കൃഷ്ണശ്രീ എന്ന യുവതിയാണെന്ന് വ്യക്തമായി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ആറുമാസം മുമ്പാണ് ഇതരസംസ്ഥാനത്ത് നിന്നുള്ള യുവതി പ്രസവിച്ചത്. പ്രസവത്തിന്റെ ചെലവുകൾ വഹിച്ചതും കൊല്ലം സ്വദേശികളായ ദമ്പതികളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. തിരുനെൽവേലി സ്വദേശിയായ മുപ്പിലിരാജ എന്നയാളാണ് വിൽപനയ്ക്ക് പിന്നിലെ മുഖ്യ […]

Kozhikode

Jul 31, 2026, 9:09 am GMT+0000
എഡിജിപി എസ് ശ്രീജിത്തിന് കുരുക്ക്; അഞ്ച് ഇടപാടുകളിൽ അഴിമതിയെന്ന പരാതിയിൽ പുതിയ അന്വേഷണം

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിന് കുരുക്ക് മുറുകുന്നു. ശ്രീജിത് ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ നടത്തിയത് അടക്കം അഞ്ച് ഇടപാടുകളിൽ അഴിമതി നടന്നെന്ന പരാതിയിൽ പുതിയ അന്വേഷണത്തിനൊരുങ്ങുകയാണ്. എഡിജിപി എം ആർ അജിത് കുമാർ സസ്പെൻഷനിലായ ഒഴിവിൽ ഡിജിപി റാങ്കിലേക്ക് എസ് ശ്രീജിത്ത് എത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ അന്വേഷണം ആരംഭിക്കുന്നത്. ഇതേ പരാതികളിൽ ശ്രീജിത്തിന് ക്ലീൻചിറ്റ് നൽകിയ ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുടെ നടപടി ഹൈക്കോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. പരാതിയിൽ ആഭ്യന്തര സെക്രട്ടറി മൂന്നാഴ്ചക്കകം നടപടികൾ പൂർത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതി നിർദ്ദേശിച്ചത്. […]

Kozhikode

Jul 31, 2026, 6:12 am GMT+0000
പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം, മറുപടി രാജ്യസഭയിൽ; പ്രതീക്ഷ കൈവിടാതെ കേരളം

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി എം ശ്രീയിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ പിഎംശ്രീ പദ്ധതിയുടെ ആനുകൂല്യം മാത്രമേ നഷ്ടമാകൂ എന്നാണ് രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകിയത്. കേരളം പിഎം ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ട ശേഷം സ്‌കൂളുകളുടെ പട്ടിക നൽകിയിട്ടില്ലെന്നും കേന്ദ്രം രാജ്യസഭയിൽ അറിയിച്ചു. കേന്ദ്രം പദ്ധതിയിൽ നിന്ന് […]

Kozhikode

Jul 31, 2026, 6:06 am GMT+0000
പിഎസ്‌സി പരീക്ഷ ക്രമക്കേട്: രാഷ്ട്രീയ ഇടപെടൽ സംശയിച്ച് എസ്‌ഐടി, ഇടതുസംഘനാ നേതാവിന്റെ നിയമനത്തിൽ വിവാദം

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ രാഷ്ട്രീയ ഇടപെടൽ സംശയിച്ച് എസ്‌ഐടി. ഇടത് സംഘടനാ നേതാക്കളുടെ നിയമനത്തിലാണ് സംശയം ശക്തമാകുന്നത്. ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപിനാണ് നിയമനം ലഭിച്ചത്. അരുൺ ജെ പ്രതാപിനെ കുഴക്കിയ ചോദ്യങ്ങൾ ഒഴിവാക്കിയായിരുന്നു മൂല്യനിർണയം. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫായാണ് അരുണിന് നിയമനം ലഭിച്ചത്. ഇടത് സംഘടനാ പ്രവർത്തകനാണ് അരുൺ ജെ പ്രതാപ്. പത്ത് ചോദ്യങ്ങളാണ് മൂല്യനിർണയത്തിൽ ഒഴിവാക്കിയത്. പരീക്ഷയെഴിതിയ മുഴുവൻ ഉദ്യോഗാർത്ഥികളുടെയും പത്ത് ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ വിടുകയായിരുന്നു. 58 […]

Kozhikode

Jul 31, 2026, 5:57 am GMT+0000
വടകര എംഡിഎംഎ കേസ്; ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ സംഘത്തലവന് അറസ്റ്റിലായ അധ്യാപികമാരുമായി നേരിട്ട് ബന്ധം

അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ നിർണായക വിവരങ്ങൾ കണ്ടെത്തി എസ്‌ഐടി. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ സംഘത്തലവന് കേസിലെ പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇയാൾ വയനാട് സ്വദേശിയാണ്. വയനാട് സ്വദേശി വിവിധ കേസുകളിൽ പങ്കാളി എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളെ പ്രതികൂടാൻ അന്വേഷണ സംഘം വലവിരിച്ചുകഴിഞ്ഞു. പ്രതികളായ അധ്യാപികമാർക്ക് എംഡിഎംഎ മാഫിയാ തലവനുമായി നേരിട്ട് ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തി. അതേസമയം, കേസിൽ വിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷം പ്രഖ്യാപിച്ചു. നാലംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. […]

Kozhikode

Jul 31, 2026, 5:51 am GMT+0000
വടകരയിൽ അധ്യാപകർ പ്രതിയായ ലഹരിക്കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

വടകര: വടകരയിൽ അധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്‌കെ അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം കെ ഷൈൻ മോന്റെ നേതൃത്വത്തിൽ നാലംഗ സമിതി അന്വേഷിക്കും. ഇത് സംബന്ധിച്ച്സ്എസ്‌കെ പ്രൊജക്ട് ഡയറക്ടർ ഉത്തരവിറക്കി. പേരാമ്പ്ര ബിആർസിയിലെ മൂന്ന് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. പിന്നാലെ ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചുകഴിഞ്ഞു. […]

Kozhikode

Jul 31, 2026, 5:07 am GMT+0000
അരിക്ക് തീ വില; ഓണമുണ്ണാന്‍ ചെലവേറും; കൂടിയത് 10 രൂപ വരെ!

​സംസ്ഥാനത്ത് സാധാരണക്കാരന്റെ വയറ്റത്തടിച്ചുകൊണ്ട് അരിവില കുത്തനെ ഉയരുന്നു. വിപണിയിൽ അരി കിലോയ്ക്ക് അഞ്ച് രൂപ മുതൽ പത്തുരൂപ വരെയാണ് വർധിച്ചിരിക്കുന്നത്. ഓണം അടുത്തെത്തിനിൽക്കുന്ന സാഹചര്യത്തിൽ വിലയിൽ ഇനിയും വൻ വർധനയുണ്ടായേക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. ഇതരസംസ്ഥാനങ്ങളിലുണ്ടായ മഴക്കുറവ് മൂലമുള്ള ഉൽപാദനക്കുറവും ചരക്കുകൂലിയിലുണ്ടായ വർധനയുമാണ് നിലവിൽ വില ഉയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.   ​കേരളത്തിലേക്ക് പ്രധാനമായും മട്ട, ജയ, പൊന്നി ഇനങ്ങൾ എത്തുന്ന ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അരിവരവ് കുറഞ്ഞത് വലിയ പ്രതിസന്ധിയാണ് […]

Kozhikode

Jul 31, 2026, 4:19 am GMT+0000