ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ

തിരുവനന്തപുരം:ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലെ പാദവാർഷിക പരീക്ഷാ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി സെപ്റ്റംബർ 13മുതൽ 29വരെ നടക്കും. ഒന്നാംപാദ വാർഷിക (ഓണപ്പരീക്ഷ) പരീക്ഷയിൽ ഓരോ വിഷയത്തിലും 30ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്കാണ് സ്കൂളുകളിൽ പഠന പിന്തുണ ക്ലാസുകൾ നടത്തുക. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 12ന് രക്ഷിതാക്കളുടെ യോഗം സ്കൂളുകളിൽ വിളിച്ചു ചേർക്കും. പാദവാർഷിക ആത്യന്തികവിലയിരുത്തലിന്റെ ഉത്തരക്കടലാസ് മൂല്യനിർണ്ണയം കഴിഞ്ഞ ദിവസം പൂർത്തിയായി. കട്ടികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടാണ് വിദ്യാലയങ്ങളിലെ പഠനപ്രവർത്തനങ്ങളും അതിന്റെ വിലയിരുത്തൽ പ്രക്രിയയും വിഭാവനം […]

Kozhikode

Sep 9, 2025, 5:15 pm GMT+0000
യാത്രക്കാർക്ക് ദീപാവലി സമ്മാനവുമായി റെയിൽവേ; രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് വരുന്നു

ദില്ലി: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നു. ദീപാവലിക്ക് തൊട്ടുമുമ്പായി വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയെ പട്നയുമായി ബന്ധിപ്പിക്കുന്ന സർവീസ് പിന്നീട് ബിഹാറിലെ ദർഭംഗയിലേക്കോ സീതാമർഹിയിലേക്കോ വ്യാപിപ്പിക്കും. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസി ചെയർ കാറുകൾ അടങ്ങിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് രാജ്യത്ത് വലിയ സ്വീകാര്യത ലഭിച്ചതിന് പിന്നാലെയാണ് സ്ലീപ്പർ ട്രെയിനുകളുമായി റെയിൽവേ രം​ഗത്തെത്തുന്നത്. സ്ലീപ്പർ […]

Kozhikode

Sep 9, 2025, 5:12 pm GMT+0000
12 ന് നടക്കുന്ന പ്രതിഷേധ റാലിയും സംഗമവും വിജയിപ്പിക്കുക: മുസ്ലിം ലീഗ് മേപ്പയ്യൂർ പോഷക സംഘടന നേതൃയോഗം

  മേപ്പയ്യൂർ:  മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ ഭരണത്തിനെതിരെ മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 12 ന് നടക്കുന്ന മുസ്ലിം ലീഗ് പ്രതിഷേധ റാലിയും സംഗമവും വിജയിപ്പിക്കുവാൻ മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പോഷക സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുറഹിമാൻ കമ്മന യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കീപ്പോട്ട് അമ്മത് അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ കെ.എം.എ അസീസ്, വൈസ് പ്രസിഡന്റ് ഇല്ലത്ത് […]

Kozhikode

Sep 9, 2025, 4:57 pm GMT+0000
തിക്കോടി വലിയമഠത്തിൽ രാജൻ അന്തരിച്ചു

തിക്കോടി: വലിയമഠത്തിൽ രാജൻ (71 ) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: രാഗി, രാഷിത്ത്, സജിത്ത്. മരുമക്കൾ: റിനീഷ് (ഫയർഫോഴ്സ് വടകര), വിന്ധ്യ (മന്ദംകാവ്). സഹോദരങ്ങൾ: പ്രകാശൻ തിക്കോടി, പരേതനായ ശിവൻ

Kozhikode

Sep 9, 2025, 4:46 pm GMT+0000
മൂടാടിയിൽ ആയുർവേദ ഡിസ്പൻസറി കണ്ടിയിൽ മീത്തൽ റോഡ് ഉദ്ഘാടനം

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ആയുർവേദ ഡിസ്പൻസറി കണ്ടിയിൽ മീത്തൽ കോൺ ക്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നാടിന് സമർപ്പിച്ചു. 8 ലക്ഷം രൂപ യാണ് ഗ്രാമ പഞ്ചായത്ത് റോഡിന് ചിലവഴിച്ചത്. വാർഡ് മെമ്പർ സി.എം സുനിത അധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ.പി. ലത , ലതിക പുതുക്കുടി എന്നിവർ സംസാരിച്ചു .

Kozhikode

Sep 9, 2025, 4:09 pm GMT+0000
ഭട്ട് റോഡ് ബീച്ചില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് ഏഴ് കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ ഭട്ട് റോഡ് ബീച്ചില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് ഏഴ് കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. നേരത്തെ മൂന്ന് കോടിയുടെ ഭരണാനുമതി നല്‍കിയ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വിശദമായ പഠനത്തിന് സര്‍ക്കാര്‍ മദ്രാസ് ഐഐടിയെ നിര്‍ദേശിച്ചിരുന്നു.തുടര്‍ന്ന് ഐഐടിയിലെ ഓഷ്യന്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍, കടലാക്രമണത്തിന് വേഗത്തിലും ദീര്‍ഘകാല പരിഹാരവുമെന്ന നിലയില്‍ ഏഴ് കോടിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ സമര്‍പ്പിച്ചു. […]

Kozhikode

Sep 9, 2025, 3:06 pm GMT+0000
സി പി രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതിയായി; ജയം 767 ല്‍ 452 വോട്ടുകള്‍ നേടി,ഇന്ത്യ സഖ്യത്തില്‍ വോട്ടുചോർച്ച

ദില്ലി: രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ ല്‍4 54 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ഇന്ത്യ സഖ്യത്തില്‍ വോട്ടുചേര്‍ച്ച ഉണ്ടായി […]

Kozhikode

Sep 9, 2025, 2:54 pm GMT+0000
ആവേശമായി ലേലം വിളി ; നാദാപുരത്ത് ഒരു ലക്ഷം രൂപയ്ക്ക് ആട്ടിന്‍ തല സ്വന്തമാക്കി പ്രവാസി

കോഴിക്കോട്: നാദാപുരത്ത് ആട്ടിന്‍ തല ഒരു ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി നാദാപുരത്തെ പ്രവാസിയായ ഇസ്മായില്‍. നാദാപുരത്ത് നടന്ന ലേലം വിളിയിലാണ് ഒരു ആട്ടിന്‍ തലയ്ക്ക് ഇത്രയും വില കിട്ടിയത്. നബിദിനാഘോഷ കമ്മറ്റി 23 ആട്ടിന്‍ തലകളാണ് ലേലത്തില്‍ വെച്ചത്.അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇസ്മായില്‍. മറ്റ് ആട്ടിന്‍ തലകള്‍ക്കും നല്ല വില തന്നെ കിട്ടി. 3500-നും ഏഴായിരത്തിനും ഇരുപതിനായിരത്തിനുമൊക്കെ ലേലം വിളിച്ചവരുണ്ട്. ആകെ മൂന്ന് ലക്ഷത്തിന് മുകളിലാണ് ലേലത്തിലൂടെ കിട്ടിയത്. വില നോക്കിയിട്ടല്ല, സംഘാടകര്‍ക്ക് ഒരു സഹായമാകട്ടെ എന്ന് കരുതിയാണ് ഒരു ലക്ഷം […]

Kozhikode

Sep 9, 2025, 2:34 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽസെപ്റ്റംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽസെപ്റ്റംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ് 4 PM to 5.30 PM 2.എല്ലുരോഗ വിഭാഗം ഡോ : റിജു. കെ. പി 10.30 AM to 12.30 PM 3.ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം 9.30 AM to 12.30 PM 4.പൾമണോളജി വിഭാഗം ഡോ : മോണിക്ക പ്രവീൺ (നെഞ്ച് രോഗവിഭാഗം, ആസ്ത്മ, അലർജി, ശ്വാസകോശരോഗങ്ങൾ ) 3:00 […]

Kozhikode

Sep 9, 2025, 2:27 pm GMT+0000
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ദോഹയില്‍ നിരവധി സ്‌ഫോടനങ്ങള്‍

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം. തലസ്ഥാനമായ ദോഹയില്‍ നിരവധി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇസ്രയേലുമായുള്ള മധ്യസ്ഥ ചര്‍ച്ചക്ക് ദോഹയിലെത്തിയ നേതാക്കളെയാണ് ലക്ഷ്യംവെച്ചതെന്ന് ഹമാസ് വൃത്തങ്ങള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരുടെ പാര്‍പ്പിട കെട്ടിടങ്ങള്‍ക്ക് സമീപത്താണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. അതേസമയം, ഇസ്രയേലിന്റെ ആക്രമണം ഭീരുത്വം നിറഞ്ഞതാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു. ചില രാജ്യങ്ങളുടെ എംബസികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. […]

Kozhikode

Sep 9, 2025, 2:01 pm GMT+0000