കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം : ചാണ്ടി ഉമ്മൻ

കോട്ടയം: പാർട്ടി ആരെ സ്ഥാനാർത്ഥിയായി തീരുമാനിച്ചാലും ഒരു പ്രശ്‌നവും ഇല്ലെന്ന് ചാണ്ടി ഉമ്മൻ. നിലവിൽ മറിയയുടെ സ്ഥാനാർത്ഥിത്വം മാധ്യമസൃഷ്ടിയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പാർട്ടി തന്നോട് ഈ കാര്യങ്ങൾ ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ രാജിവെക്കാൻ പോകുന്നു, മറിയയുടെ സീറ്റ് നിഷേധിക്കുന്നു എന്നീ വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ‘ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളായുള്ളതാണ് എനിക്ക് നേരെയുള്ള ആക്രമണം. കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള […]

Kozhikode

Mar 17, 2026, 2:36 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..

1.ജനറൽ സർജൻ ഡോ:സുമിത് ലാൽ. കെ. പി 3.30 pm to 5.00 pm 2.നെഫ്രോളജി വിഭാഗം ഡോ : ബിപിൻ 3.00 Pm to 5.00 Pm 3.ചർമ്മരോഗ വിഭാഗം ഡോ: അജ്മൽ അബ്ദുൽ അസീസ് 10.00 am to 12.00 pm 4.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ. എം 9.30 am to 12.30 pm 5.എല്ലുരോഗ വിഭാഗം ഡോ. റിജു കെ പി 10:30 Am to 1:30 Pm 6.ജനറൽ പ്രാക്ടീഷണർ […]

Kozhikode

Mar 17, 2026, 2:22 pm GMT+0000
ഇൻസ്റ്റാഗ്രാം വഴി സൗഹൃദം നടിച്ച് യുവതിയുടെ പന്ത്രണ്ട് പവൻ സ്വർണം തട്ടിയെടുത്തു; മലപ്പുറം സ്വദേശി വടകരയിൽ പിടിയിൽ

വടകര: ഇൻസ്റ്റാഗ്രാം വഴി സൗഹൃദം നടിച്ച് യുവതിയിൽ നിന്ന് പന്ത്രണ്ട് പവനോളം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ മലപ്പുറം കോട്ടക്കൽ സ്വദേശി മുഹമ്മദ് ജസീൽ പിടിയിലായി. വടകര വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വടകര പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, വടകരയിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് സ്വർണം കൈക്കലാക്കിയത്. ഈ യുവതിയുടെ തന്നെ പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ ബലാത്സംഗക്കേസും നിലവിലുണ്ട്. മുഹമ്മദ് ജസീൽ സമാനമായ രീതിയിൽ […]

Kozhikode

Mar 17, 2026, 2:05 pm GMT+0000
മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പേരാമ്പ്രയില്‍ ഫാത്തിമ തഹലിയ

മലപ്പുറം: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. 25 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖ് അലി തങ്ങളാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയാണ് മത്സരിക്കുക. മഞ്ചേശ്വരത്ത് എ കെ എം അഷറഫ്, കാസര്‍കോട് കല്ലട്ര മായിന്‍ ഹാജി, അഴീക്കോട് കരീം ചേലേരി, കൂത്തുപറമ്പില്‍ ജയന്തി രാജന്‍, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുളള, പേരാമ്പ്രയില്‍ ഫാത്തിമ തഹലിയ, തിരുവമ്പാടിയില്‍ കാസിം കൂടരഞ്ഞി, കൊടുവളളിയില്‍ പി കെ […]

Kozhikode

Mar 17, 2026, 12:11 pm GMT+0000
മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

ഇടുക്കി: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി ചെയ്ത കുറ്റത്തെ ചെറുതായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രാണരക്ഷാർത്ഥമാണ് മുള്ളൻ പന്നിയെ തല്ലിക്കൊന്നത് എന്നായിരുന്നു ജാമ്യാപേക്ഷയിൽ വെള്ളനാട് ശശിയുടെ വാദം. സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻപന്നിയെ തല്ലിക്കൊന്നതിന് പിന്നാലെ പരുത്തിപ്പള്ളി വനം വകുപ്പാണ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തത്. പിന്നാലെ വെള്ളനാട് ശശി ഒളിവിൽ പോയിരുന്നു. ഫെബ്രുവരി […]

Kozhikode

Mar 17, 2026, 11:41 am GMT+0000
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാൻ RSP; സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ഷിബു ബേബി ജോൺ

കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വി കുഞ്ഞികൃഷ്ണനെ പിന്തുണക്കാൻ ആർഎസ്പി. പയ്യന്നൂരാണ് അഞ്ചാമത്തെ സീറ്റായി ലഭിച്ചതെന്നും അവിടെ സഖാവ് വി കുഞ്ഞികൃഷ്ണന് പിന്തുണ നൽകുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. കോൺഗ്രസ് നേതാക്കളുമായും കുഞ്ഞികൃഷ്ണനുമായും ചർച്ച ചെയ്തു. ഇവരുടെയെല്ലാം അനുമതിയോടുകൂടിയാണ് തീരുമാനം. മണ്ഡലത്തിൽ ആർഎസ്പിക്ക് സ്ഥാനാർത്ഥി ഉണ്ടാകില്ല.യുഡിഎഫ് മൊത്തത്തിൽ പിന്തുണ നൽകുന്ന കാര്യത്തിൽ അവരുടെ ഭാഗത്തുനിന്ന് തീരുമാനമുണ്ടാകുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി […]

Kozhikode

Mar 17, 2026, 10:45 am GMT+0000
ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി വീണ്ടും കുരുക്കിലേക്ക്; SITയുടെ അപ്പീലിൽ ഹൈക്കോടതി നോട്ടീസ് നൽകി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എസ്‌ഐടിയുടെ അപ്പീലിലാണ് നോട്ടീസ്. തന്ത്രിക്കെതിരെ തെളിവില്ല എന്ന വിചാരണക്കോടതിയുടെ പരാമര്‍ശങ്ങളും കോടതി സ്റ്റേ ചെയ്തു. മാർച്ച് 13നാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണം, തെളിവില്ല എന്ന വിചാരണക്കോടതിയുടെ പരാമർശം റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ് എസ്ഐടി ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് […]

Kozhikode

Mar 17, 2026, 10:37 am GMT+0000
ബെവ്‌കോ പ്രീമിയം കൗണ്ടറിലെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്തരവ് പിൻവലിച്ചു; ഇന്ന് മുതൽ പണമിടപാട് നടത്താം

തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്തരവ് പിൻവലിച്ചു. ഇന്ന് മുതൽ പണമിടപാടും നടത്താം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്നും നിർദേശമുണ്ടായിരുന്നു. കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്കോ ലക്ഷ്യമിടുന്നത്. എന്നാൽ പണമിടപാട് പൂർണമായും […]

Kozhikode

Mar 17, 2026, 9:54 am GMT+0000
ജി സുധാകരന്‍റെ വീടിന് സമീപത്തെ CPIM ശക്തി പ്രകടനവും പൊതുയോഗവും; കേസ്, ഏരിയ സെക്രട്ടറിയും പ്രതി

ആലപ്പുഴ: ജി സുധാകരന്റെ വീടിന് സമീപം സിപിഐഎം നടത്തിയ ശക്തി പ്രകടനത്തിലും പൊതുയോഗത്തിലും കേസെടുത്തു. വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും ഗതാഗത തടസം സൃഷ്ടിച്ചുവെന്നതിലാണ് പുന്നപ്ര പൊലീസ് കേസെടുത്തത്. സിപിഐഎം അമ്പലപ്പുഴ ഏരിയകമ്മിറ്റി സെക്രട്ടറി ശ്യാംജിക്കും കണ്ടാലറിയുന്ന 499 പേർക്കുമെതിരെയാണ് കേസ്. സിപിഐഎമ്മുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ജി സുധാകരന്റ പുന്നപ്രയിലെ വീടിന് പരിസരത്ത് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതികൾ ന്യായവിരോധമായി സംഘം ചേർന്ന് വൈകിട്ട് അഞ്ചര മുതൽ രാത്രി ഏഴ് വരെയുള്ള സമയം […]

Kozhikode

Mar 17, 2026, 8:37 am GMT+0000
ഡോ. വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ

കൊല്ലം: ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കേസില്‍ എഴുപതില്‍ അധികം സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. 2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. അയല്‍വാസിയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു കേസിലെ പ്രതിയായ സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ […]

Kozhikode

Mar 17, 2026, 8:31 am GMT+0000