തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ പശ്ചാത്തലത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി രാജിവെച്ചു. സ്ഥാനത്ത് തുടരാൻ പുതിയ യു.ഡി.എഫ് സർക്കാരിന്റെ ഭാഗത്തുനിന്നും നിർദേശമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് അന്നത്തെ പിണറായി വിജയൻ സർക്കാർ, നിലവിലുണ്ടായിരുന്ന ചെയർമാൻ പ്രേംകുമാറിനെ മാറ്റി റസൂൽ പൂക്കുട്ടിയെ ഈ പദവിയിലേക്ക് നിയമിച്ചത്. ഈ നിയമനം അന്ന് പ്രേംകുമാറിന്റെ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു. റസൂൽ പൂക്കുട്ടി ഒഴിഞ്ഞതോടെ ചലച്ചിത്ര […]
Kozhikode
