ബേപ്പൂർ : ബേപ്പൂരിനും വെള്ളയിലിനും ഇടയിൽ പുറങ്കടലിൽ ആറ് നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ മണ്ണുമാന്തിക്കപ്പലായ ‘സി.എസ്.ഡി. ഷൺമുഖ-4’ വീണ്ടെടുക്കാനായി മുംബൈയിലെ ഹാൻസ് അണ്ടർവാട്ടർ ആൻഡ് സാൽവേജ് കമ്പനിയുടെ സാങ്കതികസഹായം. ചൊവ്വാഴ്ച രാവിലെ വീണ്ടെടുക്കൽ യത്നം ആരംഭിച്ചു. ഫെബ്രുവരി 27-നാണ് ചേറ്റുവയിൽനിന്ന് കാസർകോട്ടെ കസബ മീൻപിടിത്ത തുറമുഖത്തെ മണ്ണുമാന്താൻവേണ്ടി ‘സി.എസ്.ഡി. ഷൺമുഖ 4’ ബേപ്പൂർ പുറങ്കടലിലൂടെ ജീവനക്കാരുമായി പോവുമ്പോൾ മുങ്ങിയത്. കപ്പലിലും ഒപ്പമുണ്ടായിരുന്ന ബോട്ടിലും സഞ്ചരിച്ചിരുന്ന ഒൻപതുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു. ‘അനുഗ്രഹ’ എന്ന ബോട്ടാണ് മണ്ണുമാന്തിക്കപ്പലിനെ കെട്ടിവലിച്ച് […]
Kozhikode
