ഭർത്താവിന്റെ അപകടമരണം: ഭാര്യയുടെ പുനർവിവാഹവും ജോലിയും നഷ്ടപരിഹാരം തടയാൻ കാരണമല്ല

കൊച്ചി : ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നുള്ള നഷ്ടപരിഹാരം, പുനർവിവാഹിതയാണെന്നും ജോലിയുണ്ടെന്നുമുള്ള കാരണങ്ങളാൽ ഭാര്യയ്ക്കു നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. പുനർവിവാഹത്തിന്റെ പേരിൽ നഷ്ടപരിഹാരം നിഷേധിച്ചാൽ വിധവകളുടെ പുനർവിവാഹത്തെ കോടതി നിരുത്സാഹപ്പെടുത്തുന്നതു പോലെയാകുമെന്നും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ചൂണ്ടിക്കാട്ടി. ആശ്രിത എന്ന നിലയിലുള്ള നഷ്ടപരിഹാരം മോട്ടർ വാഹന ട്രൈബ്യൂണൽ നിഷേധിച്ചതിനെതിരെ യുവതി നൽകിയ ഹർജി അനുവദിച്ചാണു ഹൈക്കോടതി ഉത്തരവ്. നഷ്ടപരിഹാരമായി 4.60 ലക്ഷം രൂപ മാത്രം അനുവദിച്ചത് 16.25 ലക്ഷമായി കോടതി വർധിപ്പിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണു ഹർജി […]

Kozhikode

Mar 18, 2026, 6:59 am GMT+0000
കുറുവങ്ങാട് സ്കൂട്ടർ അപകടം: മൂന്ന് വിദ്യാർഥികളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ; സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ്

കൊയിലാണ്ടി: കുറുവങ്ങാട് സ്കൂട്ടർ അപകടത്തിൽ മൂന്ന് എം.ബി.ബി.എസ്. വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ രംഗത്ത്. നിയന്ത്രണം വിട്ട് മതിലിലിടിച്ചതാണെന്ന പ്രാഥമിക നിഗമനത്തിന് വിരുദ്ധമായി, സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചിട്ടുണ്ടാകാമെന്നാണ് പ്രദേസവാസികൾ സംശയം പ്രകടിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ട സ്കൂട്ടറിന്റെ പിൻഭാഗത്ത് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. റോഡിൽ വാഹനങ്ങൾ കുറവായിരുന്ന സമയത്ത് നടന്ന അപകടം ആദ്യം ശ്രദ്ധയിൽപ്പെട്ടത് ഇതുവഴി വന്ന ഓട്ടോ ഡ്രൈവർക്കാണ്. ഇദ്ദേഹമാണ് വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പോലീസും സ്ഥലത്തെത്തിയത്. […]

Kozhikode

Mar 18, 2026, 6:41 am GMT+0000
മെസുകളും കാന്റീനും അടയുന്നു, ക്ലാസുകൾ ഓൺലൈനിൽ

കോഴിക്കോട് : പാചകവാതകപ്രതിസന്ധി രൂക്ഷമായതോടെ നഗരത്തിലെ പല മെസുകളും കാന്റീനുകളും അടച്ചു. അതോടെ പഠനത്തിനും മറ്റ് ആവശ്യത്തിനുമായി ഇവിടെ താമസിക്കുന്നവർ ബുദ്ധിമുട്ടിലായി. കഴിഞ്ഞദിവസംമുതൽ വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളേജിൽ ക്ലാസുകൾ ഓൺലൈനായി. അതിനാൽ, ഇന്റേണൽ എക്സാം മാറ്റി. നിലവിൽ മൂന്നുദിവസം ഓൺലൈൻ ക്ലാസ് എന്നാണ് പറഞ്ഞതെങ്കിലും എത്രദിവസം തുടരുമെന്ന് വ്യക്തമല്ല. മുൻഗണന ആശുപത്രികൾക്ക് പാചകവാതകവിതരണത്തിൽ മുൻഗണന നൽകുന്നത് ആശുപത്രി കാന്റീനുകൾക്കാണ്. പിന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ജനകീയ ഹോട്ടലുകൾ എന്നിവ പരിഗണിക്കുന്നുണ്ട്. നേരത്തേ എടുത്തിരുന്ന ഗ്യാസിന്റെ 10 ശതമാനംമാത്രമാണ് തങ്ങൾക്ക് […]

Kozhikode

Mar 18, 2026, 6:08 am GMT+0000
ജലജീവൻ പദ്ധതി: പേരാമ്പ്രയിലെ ടാങ്കിലേക്ക് പൈപ്പിടൽ നടന്നില്ല

പേരാമ്പ്ര : ജലജീവൻ പദ്ധതിക്ക് കീഴിൽ ചേർമലയിൽ നിർമിച്ച പുതിയ ടാങ്കിൽനിന്ന്‌ ജലവിതരണ പൈപ്പിടൽ പ്രവൃത്തി തുടങ്ങാനായില്ല. പേരാമ്പ്ര പഞ്ചായത്തിന്റെ അധീനതയിലുള്ള ചേർമലയിലെ സ്ഥലത്താണ് ടാങ്ക് നിർമിച്ചത്. ഇതിന് തൊട്ടടുത്ത് ചേർമല കേവ് ടൂറിസം പദ്ധതി തുടങ്ങിയതാണ് പൈപ്പിടാനുള്ള പ്രവൃത്തിക്ക് തടസ്സമായത്. ടൂറിസം പദ്ധതി സ്ഥലത്തുകൂടിയാണ് റോഡുവരെ പൈപ്പിടേണ്ടത്. ഭൂമിയുടെ ഉടമസ്ഥാവകാശം പഞ്ചായത്തിൽത്തന്നെ നിക്ഷിപ്തമാക്കി ഡി.ടി.പി.സി.യുടെ നേതൃത്വത്തിലാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്. പ്രവൃത്തി പൂർത്തിയാക്കി അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. ജലസേചനവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ 2024-ൽതന്നെ പൈപ്പിടാൻ […]

Kozhikode

Mar 18, 2026, 5:52 am GMT+0000
തുറയൂരിൽ ‘ഹെൽത്തി കേരള’ പരിശോധന; വൃത്തിഹീനമായ ഹോട്ടൽ പൂട്ടിച്ചു, സ്കൂൾ പരിസരങ്ങളിൽനിന്നും പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

തുറയൂർ: ‘ഹെൽത്തി കേരള’ ക്യാമ്പയിന്റെ ഭാഗമായി തുറയൂർ ഗ്രാമപഞ്ചായത്തും കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്ത ഇരിങ്ങത്തെ ഒരു ഹോട്ടൽ അധികൃതർ പൂട്ടിച്ചു. സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിറ്റ കടകൾക്കെതിരെയും കർശന നടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ കടകളിൽ നിന്ന് പിഴ ഈടാക്കുകയും 73 പാക്കറ്റ് സിഗരറ്റ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് പൊതുജനമധ്യത്തിൽ വെച്ച് നശിപ്പിക്കുകയും ചെയ്തു. സ്കൂൾ പരിസരങ്ങളിൽ ലഹരി ഉൽപ്പന്നങ്ങൾ […]

Kozhikode

Mar 18, 2026, 4:31 am GMT+0000
പൂക്കാട് ദേശീയപാതയിൽ ലോറി സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

പൂക്കാട്: ദേശീയപാതയിൽ പൂക്കാട് ജംഗ്ഷന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പൂക്കാട് സ്വദേശിയും കരിങ്കൽ കെട്ട് തൊഴിലാളിയുമായ സുനിലിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി, സർവീസ് റോഡിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kozhikode

Mar 18, 2026, 4:24 am GMT+0000
പുറങ്കടലിൽ മുങ്ങിയ മണ്ണുമാന്തിക്കപ്പലിനെ വീണ്ടെടുക്കാൻ മുംബൈ കമ്പനി

ബേപ്പൂർ : ബേപ്പൂരിനും വെള്ളയിലിനും ഇടയിൽ പുറങ്കടലിൽ ആറ്‌ നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ മണ്ണുമാന്തിക്കപ്പലായ ‘സി.എസ്‌.ഡി. ഷൺമുഖ-4’ വീണ്ടെടുക്കാനായി മുംബൈയിലെ ഹാൻസ്‌ അണ്ടർവാട്ടർ ആൻഡ്‌ സാൽവേജ്‌ കമ്പനിയുടെ സാങ്കതികസഹായം. ചൊവ്വാഴ്ച രാവിലെ വീണ്ടെടുക്കൽ യത്നം ആരംഭിച്ചു. ഫെബ്രുവരി 27-നാണ്‌ ചേറ്റുവയിൽനിന്ന്‌ കാസർകോട്ടെ കസബ മീൻപിടിത്ത തുറമുഖത്തെ മണ്ണുമാന്താൻവേണ്ടി ‘സി.എസ്‌.ഡി. ഷൺമുഖ 4’ ബേപ്പൂർ പുറങ്കടലിലൂടെ ജീവനക്കാരുമായി പോവുമ്പോൾ മുങ്ങിയത്‌. കപ്പലിലും ഒപ്പമുണ്ടായിരുന്ന ബോട്ടിലും സഞ്ചരിച്ചിരുന്ന ഒൻപതുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു. ‘അനുഗ്രഹ’ എന്ന ബോട്ടാണ്‌ മണ്ണുമാന്തിക്കപ്പലിനെ കെട്ടിവലിച്ച്‌ […]

Kozhikode

Mar 18, 2026, 3:31 am GMT+0000
കൊയിലാണ്ടിയിൽ സ്കൂട്ടർ മതിലിലിടിച്ച് മൂന്ന് എം.ബി.ബി.എസ്. വിദ്യാർഥികൾ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. മലബാർ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ്. വിദ്യാർഥികളായ നന്ദകിഷോർ (കൊല്ലം), അഭിയാൻ വർമ്മ (കായംകുളം), അഭിനവ് സുരേഷ് (പാലക്കാട്) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡറ്റിന് സമീപമായിരുന്നു അപകടം. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ആദ്യം ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ആഞ്ഞിടിക്കുകയുമായിരുന്നു. അപകടം നടന്ന ഉടനെ മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാരും പോലീസും […]

Kozhikode

Mar 18, 2026, 1:53 am GMT+0000
കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം : ചാണ്ടി ഉമ്മൻ

കോട്ടയം: പാർട്ടി ആരെ സ്ഥാനാർത്ഥിയായി തീരുമാനിച്ചാലും ഒരു പ്രശ്‌നവും ഇല്ലെന്ന് ചാണ്ടി ഉമ്മൻ. നിലവിൽ മറിയയുടെ സ്ഥാനാർത്ഥിത്വം മാധ്യമസൃഷ്ടിയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പാർട്ടി തന്നോട് ഈ കാര്യങ്ങൾ ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ രാജിവെക്കാൻ പോകുന്നു, മറിയയുടെ സീറ്റ് നിഷേധിക്കുന്നു എന്നീ വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ‘ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളായുള്ളതാണ് എനിക്ക് നേരെയുള്ള ആക്രമണം. കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള […]

Kozhikode

Mar 17, 2026, 2:36 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..

1.ജനറൽ സർജൻ ഡോ:സുമിത് ലാൽ. കെ. പി 3.30 pm to 5.00 pm 2.നെഫ്രോളജി വിഭാഗം ഡോ : ബിപിൻ 3.00 Pm to 5.00 Pm 3.ചർമ്മരോഗ വിഭാഗം ഡോ: അജ്മൽ അബ്ദുൽ അസീസ് 10.00 am to 12.00 pm 4.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ. എം 9.30 am to 12.30 pm 5.എല്ലുരോഗ വിഭാഗം ഡോ. റിജു കെ പി 10:30 Am to 1:30 Pm 6.ജനറൽ പ്രാക്ടീഷണർ […]

Kozhikode

Mar 17, 2026, 2:22 pm GMT+0000