അലുവ അതുലിനെ തീർക്കാൻ വാട്‌സ്ആപ്പ് വഴി ക്രൗഡ് ഫണ്ടിങ്? പണം സമാഹരിച്ചത് ജിം സന്തോഷിൻറെ കുടുംബത്തിനെന്ന പേരിൽ

തിരുവനന്തപുരം: ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്താൻ വാട്‌സ്ആപ്പ് വഴി ക്രൗഡ് ഫണ്ടിങ് നടന്നതായി സൂചന. അലുവ അതുലിന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയ ജിം സന്തോഷിന്റെ കുടുംബത്തെ സഹായിക്കാൻ എന്ന പേരിലാണ് ക്രൗഡ് ഫണ്ടിങ് നടത്തിയത്. സന്തോഷിന്റെ സുഹൃത്തുക്കൾ ചേർന്നാണ് പണം പിരിച്ചത്. ഈ പണം അലുവ അതുലിന്റെ കൊലപാതകത്തിനായി ഉപയോഗിച്ചുവെന്നാണ് സംശയം. നിരോധിത സംഘടനകളുടെ ഫണ്ട് അതുൽ വധക്കേസ് പ്രതികൾക്ക് ലഭിച്ചോ എന്നറിയാൻ ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഗുണ്ടാ […]

Kozhikode

Mar 18, 2026, 9:00 am GMT+0000
കേരളത്തിൽ ഉയർന്ന യുവി സൂചിക; വേണം ജാഗ്രത

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അൾട്രാവയലറ്റ് രശ്മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് രശ്മികൾ ശക്തമാകുന്നത്. അതിനാൽ ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ […]

Kozhikode

Mar 18, 2026, 8:54 am GMT+0000
വടകരയിൽ താലൂക്ക് തല എക്സൈസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

വടകര: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെയും വരാനിരിക്കുന്ന വിഷു ആഘോഷങ്ങളുടെയും പശ്ചാത്തലത്തിൽ വടകര എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് താലൂക്ക് തല കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. വ്യാജമദ്യ നിർമ്മാണം, അനധികൃത മദ്യവില്പന, മയക്കുമരുന്ന് ഉപയോഗം, വിപണനം എന്നിവ തടയുന്നതിനായി കർശന പരിശോധനകളും നിരീക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ലഹരി പദാർത്ഥങ്ങളുടെ കടത്തോ വിതരണമോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് വിവരങ്ങൾ കൈമാറാം. പരാതികളും രഹസ്യവിവരങ്ങളും താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാവുന്നതാണ് • ഫോൺ: 0496 2515082 • […]

Kozhikode

Mar 18, 2026, 7:54 am GMT+0000
‘ടിപി രാമകൃഷ്ണനോട്‌ മത്സരിക്കുന്നതിൽ ഒരു ആശങ്കയുമില്ല, പേരാമ്പ്രയിൽ യുഡിഎഫ് പ്രതിനിധി നിയമസഭയിലെത്തും’; ഫാത്തിമ തഹ്ലിയ 

പേരാമ്പ്രയിൽ മത്സരിക്കാൻ പാർട്ടി നിയോഗിച്ചത് വലീയ അവസരമെന്ന് മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ. പേരാമ്പ്രയിൽ നിന്ന് ഇത്തവണ യുഡിഎഫ് പ്രതിനിധി നിയമസഭയിലെത്തും. ടിപി രാമകൃഷ്ണനോട്‌ ആണ് മത്സരിക്കുന്നത് എന്നതിൽ ഒരു ആശങ്കയുമില്ല. പേരാമ്പ്രയിലെ ജനങ്ങൾ പ്രഖ്യാപനം വന്നതുമുതൽ വിളിച്ചുകൊണ്ടിരിക്കുകയാണ്. പേരാമ്പ്രയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ എൽഡിഎഫ് കൺവീനറെ നേരിടാനൊരുങ്ങുകയാണ്. ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോൾ അതിൽ ഒരിടം ലഭിച്ചത് വലിയ ഭാഗ്യമായാണ് താൻ കണക്കാക്കുന്നതെന്ന് ഫാത്തിമ […]

Kozhikode

Mar 18, 2026, 7:49 am GMT+0000
പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു; ഇടതുകൈക്ക് പരിക്ക്

മലപ്പുറം: പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതു കയ്യിന് ആഴത്തിലുള്ള മുറിവേറ്റു. ഉദ്യോഗസ്ഥൻ നിലവിൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരപ്പനങ്ങാടി കുപ്പിവളവിൽ വെച്ച് ഇന്നലെയായിരുന്നു സംഭവം. നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ആളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് ഇയാൾ സിഐയെ കുത്തുകയായിരുന്നു. പ്രതി മാനസിക പ്രശ്‌നമുള്ള വ്യക്തിയെന്നാണ് വിവരം.

Kozhikode

Mar 18, 2026, 7:43 am GMT+0000
ഭർത്താവിന്റെ അപകടമരണം: ഭാര്യയുടെ പുനർവിവാഹവും ജോലിയും നഷ്ടപരിഹാരം തടയാൻ കാരണമല്ല

കൊച്ചി : ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നുള്ള നഷ്ടപരിഹാരം, പുനർവിവാഹിതയാണെന്നും ജോലിയുണ്ടെന്നുമുള്ള കാരണങ്ങളാൽ ഭാര്യയ്ക്കു നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. പുനർവിവാഹത്തിന്റെ പേരിൽ നഷ്ടപരിഹാരം നിഷേധിച്ചാൽ വിധവകളുടെ പുനർവിവാഹത്തെ കോടതി നിരുത്സാഹപ്പെടുത്തുന്നതു പോലെയാകുമെന്നും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ചൂണ്ടിക്കാട്ടി. ആശ്രിത എന്ന നിലയിലുള്ള നഷ്ടപരിഹാരം മോട്ടർ വാഹന ട്രൈബ്യൂണൽ നിഷേധിച്ചതിനെതിരെ യുവതി നൽകിയ ഹർജി അനുവദിച്ചാണു ഹൈക്കോടതി ഉത്തരവ്. നഷ്ടപരിഹാരമായി 4.60 ലക്ഷം രൂപ മാത്രം അനുവദിച്ചത് 16.25 ലക്ഷമായി കോടതി വർധിപ്പിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണു ഹർജി […]

Kozhikode

Mar 18, 2026, 6:59 am GMT+0000
കുറുവങ്ങാട് സ്കൂട്ടർ അപകടം: മൂന്ന് വിദ്യാർഥികളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ; സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ്

കൊയിലാണ്ടി: കുറുവങ്ങാട് സ്കൂട്ടർ അപകടത്തിൽ മൂന്ന് എം.ബി.ബി.എസ്. വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ രംഗത്ത്. നിയന്ത്രണം വിട്ട് മതിലിലിടിച്ചതാണെന്ന പ്രാഥമിക നിഗമനത്തിന് വിരുദ്ധമായി, സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചിട്ടുണ്ടാകാമെന്നാണ് പ്രദേസവാസികൾ സംശയം പ്രകടിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ട സ്കൂട്ടറിന്റെ പിൻഭാഗത്ത് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. റോഡിൽ വാഹനങ്ങൾ കുറവായിരുന്ന സമയത്ത് നടന്ന അപകടം ആദ്യം ശ്രദ്ധയിൽപ്പെട്ടത് ഇതുവഴി വന്ന ഓട്ടോ ഡ്രൈവർക്കാണ്. ഇദ്ദേഹമാണ് വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പോലീസും സ്ഥലത്തെത്തിയത്. […]

Kozhikode

Mar 18, 2026, 6:41 am GMT+0000
മെസുകളും കാന്റീനും അടയുന്നു, ക്ലാസുകൾ ഓൺലൈനിൽ

കോഴിക്കോട് : പാചകവാതകപ്രതിസന്ധി രൂക്ഷമായതോടെ നഗരത്തിലെ പല മെസുകളും കാന്റീനുകളും അടച്ചു. അതോടെ പഠനത്തിനും മറ്റ് ആവശ്യത്തിനുമായി ഇവിടെ താമസിക്കുന്നവർ ബുദ്ധിമുട്ടിലായി. കഴിഞ്ഞദിവസംമുതൽ വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളേജിൽ ക്ലാസുകൾ ഓൺലൈനായി. അതിനാൽ, ഇന്റേണൽ എക്സാം മാറ്റി. നിലവിൽ മൂന്നുദിവസം ഓൺലൈൻ ക്ലാസ് എന്നാണ് പറഞ്ഞതെങ്കിലും എത്രദിവസം തുടരുമെന്ന് വ്യക്തമല്ല. മുൻഗണന ആശുപത്രികൾക്ക് പാചകവാതകവിതരണത്തിൽ മുൻഗണന നൽകുന്നത് ആശുപത്രി കാന്റീനുകൾക്കാണ്. പിന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ജനകീയ ഹോട്ടലുകൾ എന്നിവ പരിഗണിക്കുന്നുണ്ട്. നേരത്തേ എടുത്തിരുന്ന ഗ്യാസിന്റെ 10 ശതമാനംമാത്രമാണ് തങ്ങൾക്ക് […]

Kozhikode

Mar 18, 2026, 6:08 am GMT+0000
ജലജീവൻ പദ്ധതി: പേരാമ്പ്രയിലെ ടാങ്കിലേക്ക് പൈപ്പിടൽ നടന്നില്ല

പേരാമ്പ്ര : ജലജീവൻ പദ്ധതിക്ക് കീഴിൽ ചേർമലയിൽ നിർമിച്ച പുതിയ ടാങ്കിൽനിന്ന്‌ ജലവിതരണ പൈപ്പിടൽ പ്രവൃത്തി തുടങ്ങാനായില്ല. പേരാമ്പ്ര പഞ്ചായത്തിന്റെ അധീനതയിലുള്ള ചേർമലയിലെ സ്ഥലത്താണ് ടാങ്ക് നിർമിച്ചത്. ഇതിന് തൊട്ടടുത്ത് ചേർമല കേവ് ടൂറിസം പദ്ധതി തുടങ്ങിയതാണ് പൈപ്പിടാനുള്ള പ്രവൃത്തിക്ക് തടസ്സമായത്. ടൂറിസം പദ്ധതി സ്ഥലത്തുകൂടിയാണ് റോഡുവരെ പൈപ്പിടേണ്ടത്. ഭൂമിയുടെ ഉടമസ്ഥാവകാശം പഞ്ചായത്തിൽത്തന്നെ നിക്ഷിപ്തമാക്കി ഡി.ടി.പി.സി.യുടെ നേതൃത്വത്തിലാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്. പ്രവൃത്തി പൂർത്തിയാക്കി അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. ജലസേചനവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ 2024-ൽതന്നെ പൈപ്പിടാൻ […]

Kozhikode

Mar 18, 2026, 5:52 am GMT+0000
തുറയൂരിൽ ‘ഹെൽത്തി കേരള’ പരിശോധന; വൃത്തിഹീനമായ ഹോട്ടൽ പൂട്ടിച്ചു, സ്കൂൾ പരിസരങ്ങളിൽനിന്നും പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

തുറയൂർ: ‘ഹെൽത്തി കേരള’ ക്യാമ്പയിന്റെ ഭാഗമായി തുറയൂർ ഗ്രാമപഞ്ചായത്തും കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്ത ഇരിങ്ങത്തെ ഒരു ഹോട്ടൽ അധികൃതർ പൂട്ടിച്ചു. സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിറ്റ കടകൾക്കെതിരെയും കർശന നടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ കടകളിൽ നിന്ന് പിഴ ഈടാക്കുകയും 73 പാക്കറ്റ് സിഗരറ്റ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് പൊതുജനമധ്യത്തിൽ വെച്ച് നശിപ്പിക്കുകയും ചെയ്തു. സ്കൂൾ പരിസരങ്ങളിൽ ലഹരി ഉൽപ്പന്നങ്ങൾ […]

Kozhikode

Mar 18, 2026, 4:31 am GMT+0000