ഗസ്സ സിറ്റി: ഗസ്സ നഗരത്തിൽ പൂർണ അധിനിവേശത്തിന് മുന്നോടിയായി ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം. ചൊവ്വാഴ്ച രാവിലെയാണ് സൈന്യത്തിെന്റ മുന്നറിയിപ്പുണ്ടായത്. അറിയിപ്പിന് പിന്നാലെ വടക്കൻ ഗസ്സയിൽനിന്ന് തെക്കൻ ഗസ്സയിലേക്ക് പോകുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആളുകൾക്ക് പുറമേ, അവശ്യ വസ്തുക്കളും കയറ്റിയാണ് വാഹനങ്ങളുടെ സഞ്ചാരം. ഗസ്സ നഗരത്തിലെ വൻ കെട്ടിട സമുച്ചയങ്ങൾ ഇസ്രായേൽ സൈന്യം തകർക്കുന്നതിനിടെയാണ് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും വ്യാപക കുടിയൊഴിപ്പിക്കലാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. ഗസ്സയിൽ 30 […]
Kozhikode