ആയഞ്ചേരി: കുറ്റ്യാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ല ആയഞ്ചേരിയിൽ നടത്തിയ റോഡ് ഷോ പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഷാഫി പറമ്പിൽ എം.പി.യോടൊപ്പം നടത്തിയ റോഡ് ഷോയിൽ സ്ത്രീകളടക്കം നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകരാണ് അണിനിരന്നത്. റോഡിനിരുവശവും സ്ഥാനാർത്ഥിയെ കാണാൻ വൻ ജനാവലി തടിച്ചുകൂടി. കുറ്റ്യാടിയുടെ വികസന നായകൻ പാറക്കൽ അബ്ദുല്ലയാണെന്നും നാടിന്റെ സ്പന്ദനമറിയുന്ന അദ്ദേഹം തന്നെയായിരിക്കും മണ്ഡലത്തിന്റെ അടുത്ത എം.എൽ.എ എന്നും റോഡ് ഷോയിൽ സംസാരിക്കവെ ഷാഫി പറമ്പിൽ പറഞ്ഞു. വികസനം എന്താണെന്ന് കുറ്റ്യാടിക്ക് […]
Kozhikode
