ന്യൂഡൽഹി: കണ്ണൂർ ലോക്സഭാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള നാടകീയമായ തർക്കങ്ങൾക്കൊടുവിൽ കെ. സുധാകരന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങുന്നു. കടുത്ത നിലപാടുകളുമായി പാർട്ടിയോട് ഇടഞ്ഞുനിന്ന സുധാകരനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണി നേരിട്ട് ഇടപെട്ടതോടെയാണ് മഞ്ഞുരുകിയത്. നിലവിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന ടി.ഒ. മോഹനനെ മാറ്റി സുധാകരനെ തന്നെ മത്സരിപ്പിക്കാനാണ് നീക്കം. സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്തിറങ്ങുമെന്ന സുധാകരന്റെ മുന്നറിയിപ്പ് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇതേത്തുടർന്നാണ് എ.കെ. ആന്റണി സുധാകരനുമായി ചർച്ച നടത്തിയത്. വൈകാരികമായ നീക്കങ്ങളിൽ […]
Kozhikode
