സ്വന്തം വീട്ടിലെ പണവും സ്വർണവും മോഷ്ടിച്ച് പോലീസിനെ വിളിച്ചുവരുത്തി; ഒടുവിൽ കട്ടർ ചതിച്ചു, അറസ്റ്റ്

വിഴിഞ്ഞം: സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴുപവന്റെ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷ്ടിച്ചശേഷം പോലീസിൽ പരാതിനൽകിയ കേസിലെ വീട്ടുടയെ റിമാൻഡ് ചെയ്തു. വെങ്ങാനൂർ നീലകേശി മുടിപ്പുരയ്ക്കു സമീപം ആദിത്യ വീട്ടിൽ മനോജിനെ(33) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് മനോജ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചത്. തുടർന്ന് വീടിന്റെ പിൻവാതിൽ തുറന്നിടുകയും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കട്ടർ ഉപയോഗിച്ച് ജനാലയുടെ കമ്പികൾ മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് ഓട്ടോറിക്ഷ ഓടിക്കാൻ പോയിരുന്നു. പിന്നാലെ കട്ടച്ചൽക്കുഴിക്ക് സമീപം മീൻവിൽക്കുന്ന […]

Kozhikode

Mar 19, 2026, 9:45 am GMT+0000
ഡോ.വന്ദന ദാസ് കൊലക്കേസ്; ചെയ്തത് മനഃപൂർവമല്ല, പ്രായശ്ചിത്തം ചെയ്യാൻ തയാറാണെന്ന് പ്രതി കോടതിയിൽ

കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസിൽ താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണെന്നും പ്രതി സന്ദീപ് കോടതിയിൽ. താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു. തന്റെ പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്ന വൈകാരികമായ അഭ്യർത്ഥനയും പ്രതി കോടതിക്ക് മുന്നിൽ വെച്ചു. എന്നാൽ സന്ദീപിന്റേത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങളാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. […]

Kozhikode

Mar 19, 2026, 9:36 am GMT+0000
കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയിൽ; കൊണ്ടുവന്നത് കോളേജ് വിദ്യാർഥികൾക്ക് വിൽക്കാൻ

കൊച്ചി: എറണാകുളം കോതമംഗലത്ത് 37 ഗ്രാം എംഡിഎംഎയുമായി പെണ്‍കുട്ടിയും സുഹൃത്തും എക്‌സൈസിന്റെ പിടിയില്‍. ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെ അറസ്റ്റ് ചെയ്തു. ബെംഗളുരുവില്‍ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ. ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു.

Kozhikode

Mar 19, 2026, 9:25 am GMT+0000
വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; എസ് എൻ ഡി പി  യോഗം ഡയറക്ടർമാരെ നീക്കിയ വിധിക്ക് സ്റ്റേയില്ല

കൊച്ചി: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ള എസ്എൻഡിപി യോഗം ഡയറക്ടർമാരെ നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സിംഗിൾ ബെഞ്ച് വിധി അനുസരിച്ചുള്ള സ്ഥിതി തുടരാൻ നിർദേശിച്ച കോടതി, വെള്ളാപ്പള്ളി നടേശന്റെ ആവശ്യം അംഗീകരിച്ചില്ല. വെള്ളാപ്പള്ളി നടേശന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. താൻ ഉൾപ്പടെയുള്ള എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ അപ്പീൽ നൽകിയത്. സിംഗിൾ ബെഞ്ച് […]

Kozhikode

Mar 19, 2026, 7:56 am GMT+0000
‘സീറ്റ് നല്‍കിയില്ല’; രാജിവെച്ച് പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി ചിറ്റൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലറായിരുന്ന കെ സി പ്രീതാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്

പാലക്കാട്: സീറ്റ് നല്‍കാതെ അവഗണിച്ചെന്ന് ആരോപിച്ച് രാജിവെച്ച് പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി. ചിറ്റൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലറായിരുന്ന കെ സി പ്രീതാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. മുന്‍ എംഎല്‍എ കെ എ ചന്ദ്രന്റെ മകനാണ് കെ സി പ്രീത്. നെന്മാറ സീറ്റ് നല്‍കാമെന്ന വാഗ്ദാനം പാര്‍ട്ടി അവസാന നിമിഷം മാറ്റിയെന്നും കെ സി പ്രീത് പറഞ്ഞു. വിഭാഗീയതയുടെ ഭാഗമായാണ് സീറ്റ് അവഗണിച്ചതെന്ന് പ്രീത് പറഞ്ഞു. കോണ്‍ഗ്രസില്‍ നിരവധി ട്വിസ്റ്റുകള്‍ സംഭവിച്ച ദിവസമായിരുന്നു ഇന്ന്. സമ്മര്‍ദത്തിന് വഴങ്ങി കെ […]

Kozhikode

Mar 19, 2026, 7:49 am GMT+0000
കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്, സ്ഥിരം യൂട്യൂബർമാരുടെ പട്ടിക തയ്യാറാക്കാൻ നീക്കം

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽനിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുക. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണം കൈമാറിയത്. പൗരാണിക മൂല്യമുള്ള, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടമായത് എന്നതിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഇത്തരം കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന ഡിജിപിയുടെ മുൻകാല ഉത്തരവ് കണക്കിലെടുത്താണ് നീക്കം. നിലവിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പേരൂർക്കട പൊലീസാണ് കേസ് […]

Kozhikode

Mar 19, 2026, 7:33 am GMT+0000
ട്വിസ്റ്റോട് ട്വിസ്റ്റ്! കണ്ണൂരിൽ ടി.ഒ മോഹനനെ മാറ്റുന്നു; സുധാകരൻ തന്നെ ഇറങ്ങും

ന്യൂഡൽഹി: കണ്ണൂർ ലോക്സഭാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള നാടകീയമായ തർക്കങ്ങൾക്കൊടുവിൽ കെ. സുധാകരന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങുന്നു. കടുത്ത നിലപാടുകളുമായി പാർട്ടിയോട് ഇടഞ്ഞുനിന്ന സുധാകരനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണി നേരിട്ട് ഇടപെട്ടതോടെയാണ് മഞ്ഞുരുകിയത്. നിലവിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന ടി.ഒ. മോഹനനെ മാറ്റി സുധാകരനെ തന്നെ മത്സരിപ്പിക്കാനാണ് നീക്കം. സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്തിറങ്ങുമെന്ന സുധാകരന്റെ മുന്നറിയിപ്പ് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇതേത്തുടർന്നാണ് എ.കെ. ആന്റണി സുധാകരനുമായി ചർച്ച നടത്തിയത്. വൈകാരികമായ നീക്കങ്ങളിൽ […]

Kozhikode

Mar 19, 2026, 6:15 am GMT+0000
ചെറുവാടി പുഞ്ചപ്പാടം പൂർണമായും കൃഷിയോഗ്യമാക്കും

കൊടിയത്തൂർ : ചൊവ്വാടി പുഞ്ചപ്പാടം പൂർണമായും കതിരണിയിക്കാൻ പദ്ധതിയുമായി ഗ്രാമപ്പഞ്ചായത്ത്. ഇതിന്റെഭാഗമായി ചെറുകിട ജലസേചനവകുപ്പിന്റെ സഹകരണത്തോടെ കൂട്ടക്കടവിലെ റെഗുലേറ്റർ കം ബ്രിഡ്ജിന് ഹൈഡ്രോളിക് ഷട്ടർ സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി. ഇതിനായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി. നിലവിൽ ബ്രിഡ്ജിന്റെ വി.സി.ബി.യുടെ ഷട്ടർ മാന്വലായി പ്രവർത്തിക്കുന്നതാണ്. ഷട്ടറുകൾ കൈകൊണ്ട് കറക്കി ഉയർത്തുകയും താഴ്ത്തുകയും വേണം. ഇത് വളരെ ആയാസമേറിയ പ്രവൃത്തിയാണ്. മാത്രമല്ല, പെട്ടെന്ന് വെള്ളപ്പൊക്കവുംമറ്റുമുണ്ടാവുമ്പോൾ ഷട്ടർ ഉയർത്താനും താഴ്ത്താനും സമയമെടുക്കുന്നതും പ്രതിസന്ധിയുണ്ടാക്കാറുണ്ട്. എന്നാൽ, ഹൈഡ്രോളിക് സംവിധാനം സ്ഥാപിക്കുന്നതോടെ […]

Kozhikode

Mar 19, 2026, 6:03 am GMT+0000
നാദാപുരത്ത് ഷൂ ഷോറൂമിന് തീപിടിച്ചു; ഫയർഫോഴ്‌സ് എത്തി വൻ ദുരന്തം ഒഴിവാക്കി – വീഡിയോ

നാദാപുരം: നാദാപുരം ടൗണിലെ റൂബി ഹൈപ്പർ മാർക്കറ്റിന് മുൻവശത്തുള്ള ഷൂ ഷോറൂമിൽ ഇന്നലെ അർദ്ധരാത്രി തീപിടുത്തം. രാത്രി 12:10-ഓടെയാണ് സംഭവം. ഷോറൂമിന് വശത്തുള്ള സ്റ്റെയർകേസിന് സമീപം സൂക്ഷിച്ചിരുന്ന കാർട്ടൂൺ ബോക്സുകൾക്കാണ് ആദ്യം തീപിടിച്ചത്. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ നാദാപുരം ഫയർഫോഴ്‌സ് യൂണിറ്റ് സമയോചിതമായി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ കെട്ടിടങ്ങളിലേക്കും ഹൈപ്പർ മാർക്കറ്റിലേക്കും തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

Kozhikode

Mar 19, 2026, 5:59 am GMT+0000
‘നിങ്ങൾ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാൻ എന്റെ വഴിക്ക് നടക്കാം’; കോൺഗ്രസിനോട് ഗുഡ്‌ബൈ പറഞ്ഞ് സുധാകരൻ

കണ്ണൂർ: എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ പാർട്ടിയോട് ഗുഡ് ബൈ പറഞ്ഞ് കെ സുധാകരൻ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അദ്ദേഹം ഫോണിൽ വിളിച്ചു. ‘നിങ്ങൾ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാൻ എന്റെ വഴിക്ക് നടക്കാം’, എന്നാണ് കെ സുധാകരൻ അറിയിച്ചത്. കണ്ണൂരിൽ സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 12 മണിക്ക് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപി നേതാക്കളും സുധാകരനെ സമീപിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുമായി കെ സുധാകരനുമായി അടുത്ത ബന്ധം […]

Kozhikode

Mar 19, 2026, 5:16 am GMT+0000