പേരാമ്പ്ര: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിക്കായി വെൽഫെയർ പാർട്ടിയുടെ പ്രത്യേക കൺവെൻഷൻ. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് കൺവെൻഷൻ വിളിച്ചുചേർത്തത്. സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി പങ്കെടുത്തു. ഫാത്തിമ തെഹ്ലിയയും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. നോട്ടീസ് അടിച്ച് പ്രചാരണവും നടത്തിയിരുന്നു. എന്നാൽ ചടങ്ങിലേക്ക് മാധ്യമങ്ങൾ എത്തിയതോടെ ഫാത്തിമ തെഹ്ലിയ പിൻമാറുകയായിരുന്നു. അനാരോഗ്യം മൂലമാണ് പിന്മാറ്റമെന്നാണ് വിശദീകരണം. എൽഡിഎഫ്- ആർഎസ്എസ് ഡീൽ പരാജയപ്പെടുത്താൻ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാം എന്ന തലക്കെട്ടോടെയായിരുന്നു വെൽഫെയർ പാർട്ടി നോട്ടീസ് പുറത്തിറക്കിയത്. പാറക്കടവ് മെസ്സേജ് […]
Kozhikode
