മണമൽ മാധവൻ (83) നിര്യാതനായി. ഭാര്യ: സുശീല.മക്കൾ: ഷാജി (സ്വർണ്ണം നല്ലെണ്ണ), ഷൈജ, ഷിജി, ഷർമിള. മരുമക്കൾ: സോമരാജ്, മനോഹരൻ, സതീഷ്, രമ്യ.
Kozhikode
മണമൽ മാധവൻ (83) നിര്യാതനായി. ഭാര്യ: സുശീല.മക്കൾ: ഷാജി (സ്വർണ്ണം നല്ലെണ്ണ), ഷൈജ, ഷിജി, ഷർമിള. മരുമക്കൾ: സോമരാജ്, മനോഹരൻ, സതീഷ്, രമ്യ.
Kozhikode
കൊച്ചി: പെരുമ്പാവൂരിൽ ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർത്ഥി. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രിയയെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കോൺഗ്രസ് സഹയാത്രികൻ ആയിരുന്നു ജിബി പാത്തിക്കൽ. ട്വൻറി 20 പാർട്ടി രൂപീകരിച്ചതുമുതൽ പാർട്ടി അംഗമാണ്. നിലവിൽ യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖലയുടെ ഭാരവാഹിയും ആണ്. പെരുമ്പാവൂരിൽ തുറന്ന എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും റോഡ് ഷോയും ഉദ്ഘാടനം ചെയ്യാൻ എത്തിയ കേന്ദ്ര മന്ത്രി […]
Kozhikode
പത്തനംതിട്ട: സി പി എം പ്രാദേശിക നേതാവ് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം. പത്തനംതിട്ട റാന്നി സ്വദേശി, സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റുമായ അലൻ മാത്യുവിനെതിരെയാണ് പരാതി. വിവാഹ വാഗ്ദാനം നൽകി തുടർച്ചയായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതിക്കാരി ആരോപിച്ചിരിക്കുന്നത്. ആത്മഹത്യക്ക് ശ്രമിച്ച പരാതിക്കാരിയെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരം പുറത്തായതിന് പിന്നാലെ അലൻ മാത്യുവിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കിയെന്ന് സിപിഎം അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം […]
Kozhikode
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ 45,35,620 രൂപയുടെ നിക്ഷേപമെന്ന് സത്യവാങ്മൂലം. പിണറായി വിജയൻറെ പേരിൽ 78 സെൻറ് ഭൂമിയുടെന്നും നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഭാര്യ കമലയ്ക്ക് 60,58,442 രൂപയുടെ നിക്ഷേപമുണ്ടെന്നും 17 സെൻറ് ഭൂമിയുടെ സ്വത്തുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇരുവരുടെയും പേരിൽ ബാധ്യതകൾ ഒന്നുമില്ലെന്നും പിണറായി വിജയൻ സമർപ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു. ധർമ്മടം മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിണറായി വിജയൻ ഇന്ന് രാവിലെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മൂന്നാം തവണയാണ് പിണറായി വിജയൻ […]
Kozhikode
അത്തോളി: റോഡിന് കുറുകെ നായ ചാടിയതിനെത്തുടർന്ന് ബ്രേക്കിട്ട കാർ, വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന തീർഥാടകർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അത്തോളി അണ്ടിക്കോട് സംസ്ഥാനപാതയിൽ വ്യാഴാഴ്ച പുലർച്ചെ 2.15-നാണ് സംഭവം. മംഗലാപുരത്തുനിന്ന് മാവേലിക്കരയിലേക്ക് മടങ്ങുകയായിരുന്ന തീർഥാടകരായ മാവേലിക്കര സ്വദേശി വിശാലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന 26 ബിഎച്ച് 8516 എന്ന നമ്പറിലുള്ള കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറയുകയായിരുന്നു. കാർ പൂർണമായും തകർന്നു. മൂകാംബിക ഉൾപ്പെടെ ഏതാനും ക്ഷേത്രങ്ങൾ സന്ദർശിച്ച് സ്വദേശത്തേക്ക് മടങ്ങുംവഴി കൊയിലാണ്ടിയിൽനിന്ന് […]
Kozhikode
കൊച്ചി: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. അങ്കമാലി പാറക്കടവ് പോപ്പുള്ളി വീട്ടിൽ സുജിത് സുരേഷിനെയാണ് ആലുവ റെയിൽവേ പൊലീസ് പിടികൂടിയത്. വന്ദേ ഭാരത് ട്രെയിനിന്റെ പുറത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഈ മാസം ഏഴാം തീയതി ആയിരുന്നു സംഭവം. രാവിലെ 7.15 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തുള്ള അകപറമ്പ് റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. പ്രണയ നൈരാശ്യത്തിലാണ് യുവാവ് ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. തിരുവനന്തപുരത്ത് നിന്നും […]
Kozhikode
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് 2026-ൽ പെരുമ്പാവൂർ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കോൺഗ്രസ് സീറ്റ് നൽകില്ലെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ. ബലാത്സംഗ കേസിൽ എംഎഎൽഎ കുറ്റാരോപിതനാണ് എന്നതാണ് ഇതിന് കാരണമായി കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, തനിക്ക് സീറ്റ് നൽകാത്തതിൽ വലിയ പ്രതിഷേധത്തിലാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. തനിക്ക് മാത്രം സീറ്റ് നിഷേധിച്ചത് നീതിനിഷേധമാണെന്നും പെരുമ്പാവൂർ സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നുമാണ് എൽദോസ് കുന്നപ്പിള്ളിയുടെ ഭീഷണി. കേസിൽ കുരുങ്ങിയ എംഎൽഎ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് എതിരായ കേസിൽ […]
Kozhikode
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. രണ്ടാമത്തെ കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ജാമ്യം ലഭിച്ച ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വിളിച്ചിരുന്നു. തുടർന്ന് യുവതി പരാതി നൽകിയിരുന്നു. രാഹുൽ പരാതിക്കാരിയെ വിളിച്ചത് ഭീഷണിപ്പെടുത്താനാണ് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കോടതിയില്‍ രാഹുല്‍ തെറ്റായ രേഖകള്‍ […]
Kozhikode
വിഴിഞ്ഞം: സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴുപവന്റെ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷ്ടിച്ചശേഷം പോലീസിൽ പരാതിനൽകിയ കേസിലെ വീട്ടുടയെ റിമാൻഡ് ചെയ്തു. വെങ്ങാനൂർ നീലകേശി മുടിപ്പുരയ്ക്കു സമീപം ആദിത്യ വീട്ടിൽ മനോജിനെ(33) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് മനോജ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചത്. തുടർന്ന് വീടിന്റെ പിൻവാതിൽ തുറന്നിടുകയും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കട്ടർ ഉപയോഗിച്ച് ജനാലയുടെ കമ്പികൾ മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് ഓട്ടോറിക്ഷ ഓടിക്കാൻ പോയിരുന്നു. പിന്നാലെ കട്ടച്ചൽക്കുഴിക്ക് സമീപം മീൻവിൽക്കുന്ന […]
Kozhikode
കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസിൽ താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണെന്നും പ്രതി സന്ദീപ് കോടതിയിൽ. താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു. തന്റെ പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്ന വൈകാരികമായ അഭ്യർത്ഥനയും പ്രതി കോടതിക്ക് മുന്നിൽ വെച്ചു. എന്നാൽ സന്ദീപിന്റേത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങളാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. […]
Kozhikode