കൊയിലാണ്ടി: യു.ഡി.എഫ്. കൊയിലാണ്ടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കെ.പി.സി.സി. മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പത്ത് വർഷത്തെ ഇടത് ഭരണത്തിനിടയിൽ മണ്ഡലത്തിൽ പറയത്തക്ക ഒരു വികസനവും നടന്നിട്ടില്ലെന്നും ചില സ്ഥാപനങ്ങൾക്ക് ഗേറ്റ് സ്ഥാപിച്ചതൊഴിച്ചാൽ ഭരണാധികാരികൾക്ക് മറ്റൊന്നും അവകാശപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. തീരദേശ റോഡ്, അകലാപ്പുഴ, നടേരി പാലങ്ങൾ തുടങ്ങിയ സുപ്രധാന വികസന പദ്ധതികൾ യാഥാർത്ഥ്യമാകണമെങ്കിൽ യു.ഡി.എഫ്. അധികാരത്തിൽ വരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ […]
Kozhikode
