പരപ്പനങ്ങാടി സിഐയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി സജേഷിനെ ഇനിയും പിടികൂടാനാകാതെ പൊലീസ്

മലപ്പുറം: പരപ്പനങ്ങാടി സിഐയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ ഇനിയും പിടികൂടാനാകാതെ പൊലീസ്. പരപ്പനങ്ങാടി കുപ്പിവളവ്‌ സ്വദേശി സജേഷിനെയാണ് പൊലീസിന് ഇനിയും പിടികൂടാൻ സാധിക്കാത്തത്. ഇയാൾ നിലവിൽ ഒളിവിൽ കഴിയുകയാണ്. സിഐ സ്റ്റെപ്‌റ്റോ ജോണിനെയാണ് സജേഷ് കുത്തിയത്. നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സജേഷിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ സിഐയെയുടെ കയ്യിൽ കുത്തുകയായിരുന്നു. സ്റ്റെപ്‌റ്റോയുടെ ഇടതുകൈയിൽ ആഴത്തിലുള്ള മുറിവുണ്ട്. നിലവിൽ കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സ്റ്റെപ്‌റ്റോ. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് സജേഷ് സിഐയെ കുത്തിയത്. പ്രതി മാനസിക പ്രശ്‌നമുള്ള […]

Kozhikode

Mar 20, 2026, 3:29 am GMT+0000
കോഴിക്കോട് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദിച്ചു

കോഴിക്കോട്: കോഴിക്കോട് മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസുകാരന് ക്രൂര മർദ്ദനം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് എട്ടാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. 15 വിദ്യാർത്ഥികൾ പിടിച്ചു കൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വെച്ച് മർദ്ദിക്കുകയായിരുന്നു.കുട്ടിയെ സ്കൂൾ ബസ്സിൽ കയറി വീട്ടിലേക്ക് പോകാനും അനുവദിച്ചില്ല. മൂക്കിൽ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതുമൊക്കെ ചോദ്യം ചെയ്താണ് മർദ്ദനമെന്നു പരാതി. […]

Kozhikode

Mar 20, 2026, 3:22 am GMT+0000
പുറക്കാട് എടക്കണ്ടി സി.എച്ച്. രാഘവൻ അന്തരിച്ചു

തിക്കോടി: പുറക്കാട് എടക്കണ്ടി സി.എച്ച്. രാഘവൻ (85) അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (HAL) നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ശ്രീകുമാരി. മക്കൾ: ശരത്ത്, സരിത. മരുമകൾ: പ്രീതി. സഹോദരങ്ങൾ: ലീലാവതി (പുതുപ്പണം), പരേതരായ ഗോപാലമേനോൻ, ഉണ്ണികൃഷ്ണൻ, വിലാസിനി, വിജയൻ.

Kozhikode

Mar 20, 2026, 2:29 am GMT+0000
കൊയിലാണ്ടിയിൽ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു; വികസന മുരടിപ്പിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

കൊയിലാണ്ടി: യു.ഡി.എഫ്. കൊയിലാണ്ടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കെ.പി.സി.സി. മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പത്ത് വർഷത്തെ ഇടത് ഭരണത്തിനിടയിൽ മണ്ഡലത്തിൽ പറയത്തക്ക ഒരു വികസനവും നടന്നിട്ടില്ലെന്നും ചില സ്ഥാപനങ്ങൾക്ക് ഗേറ്റ് സ്ഥാപിച്ചതൊഴിച്ചാൽ ഭരണാധികാരികൾക്ക് മറ്റൊന്നും അവകാശപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. തീരദേശ റോഡ്, അകലാപ്പുഴ, നടേരി പാലങ്ങൾ തുടങ്ങിയ സുപ്രധാന വികസന പദ്ധതികൾ യാഥാർത്ഥ്യമാകണമെങ്കിൽ യു.ഡി.എഫ്. അധികാരത്തിൽ വരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ […]

Kozhikode

Mar 19, 2026, 2:44 pm GMT+0000
മാസപ്പിറവി കണ്ടു,​ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ ‌‌

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ. ശവ്വാൽ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാർ അറിയിച്ചു. പരപ്പനങ്ങാടിയിൽ മാസപ്പിറവി കണ്ടു. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്‌ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.

Kozhikode

Mar 19, 2026, 2:11 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  മാർച്ച്‌ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30 AM to 1:30 PM   2.ജനറൽ പ്രാക്ടീഷ്ണർ ഡോ :ആര്യ 6.00 am to 8.00 pm ഡോ:അജയ് വിഷ്ണു 8.00 pm to 8.00 am   3. ഡെന്റൽ ക്ലിനിക് ഡോ. അതുല്യ 9.30 Am to 6.30 pm   4.ഫിസിയോ തെറാപ്പി സരിൻ BPT, MPT, […]

Kozhikode

Mar 19, 2026, 2:02 pm GMT+0000
പാചകവാതക വിതരണ പ്രതിസന്ധി: ഐ.എൻ.ടി.യു.സി പയ്യോളിയിൽ ധർണ്ണ നടത്തി

പയ്യോളി: പാചകവാതക വിതരണത്തിൽ തുടർച്ചയായുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പയ്യോളി മണ്ഡലം ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ പയ്യോളി പോസ്റ്റ് ഓഫീസിനു മുന്നിൽ ബഹുജന ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റും നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ അഡ്വ. കെ. പ്രവീൺ കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.  എൻ.എം. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മഠത്തിൽ നാണു മാസ്റ്റർ, കെ.ടി. വിനോദൻ, പടന്നയിൽ പ്രഭാകരൻ, പി.എൻ. അനിൽകുമാർ, പി.എം. അഷറഫ്, കുട്ടംവള്ളി പ്രജീഷ്, ടി.ടി. സോമൻ, കാര്യാട്ട് ഗോപാലൻ, തൊടുവയിൽ സദാനന്ദൻ, […]

Kozhikode

Mar 19, 2026, 1:59 pm GMT+0000
മണമൽ മാധവൻ നിര്യാതനായി

മണമൽ മാധവൻ (83) നിര്യാതനായി. ഭാര്യ: സുശീല.മക്കൾ: ഷാജി (സ്വർണ്ണം നല്ലെണ്ണ), ഷൈജ, ഷിജി, ഷർമിള. മരുമക്കൾ: സോമരാജ്, മനോഹരൻ, സതീഷ്, രമ്യ.

Kozhikode

Mar 19, 2026, 1:24 pm GMT+0000
പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി; ലക്ഷ്മി പ്രിയയ്ക്ക് പകരം ജിബി പാത്തിക്കൽ മത്സരിക്കും

കൊച്ചി: പെരുമ്പാവൂരിൽ ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർത്ഥി. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രിയയെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കോൺഗ്രസ് സഹയാത്രികൻ ആയിരുന്നു ജിബി പാത്തിക്കൽ. ട്വൻറി 20 പാർട്ടി രൂപീകരിച്ചതുമുതൽ പാർട്ടി അംഗമാണ്. നിലവിൽ യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖലയുടെ ഭാരവാഹിയും ആണ്. പെരുമ്പാവൂരിൽ തുറന്ന എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും റോഡ് ഷോയും ഉദ്ഘാടനം ചെയ്യാൻ എത്തിയ കേന്ദ്ര മന്ത്രി […]

Kozhikode

Mar 19, 2026, 1:05 pm GMT+0000
സിപിഎം ഏരിയ കമ്മിറ്റി അംഗം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കേസ്; പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ

പത്തനംതിട്ട: സി പി എം പ്രാദേശിക നേതാവ് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം. പത്തനംതിട്ട റാന്നി സ്വദേശി, സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റുമായ അലൻ മാത്യുവിനെതിരെയാണ് പരാതി. വിവാഹ വാഗ്ദാനം നൽകി തുടർച്ചയായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതിക്കാരി ആരോപിച്ചിരിക്കുന്നത്. ആത്മഹത്യക്ക് ശ്രമിച്ച പരാതിക്കാരിയെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരം പുറത്തായതിന് പിന്നാലെ അലൻ മാത്യുവിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കിയെന്ന് സിപിഎം അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം […]

Kozhikode

Mar 19, 2026, 1:02 pm GMT+0000