ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടിയുടെ പ്രത്യേക കൺവെൻഷൻ; മാധ്യമങ്ങളെത്തിയതോടെ പിന്മാറി സ്ഥാനാർത്ഥി

പേരാമ്പ്ര: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിക്കായി വെൽഫെയർ പാർട്ടിയുടെ പ്രത്യേക കൺവെൻഷൻ. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് കൺവെൻഷൻ വിളിച്ചുചേർത്തത്. സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി പങ്കെടുത്തു. ഫാത്തിമ തെഹ്‌ലിയയും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. നോട്ടീസ് അടിച്ച് പ്രചാരണവും നടത്തിയിരുന്നു. എന്നാൽ ചടങ്ങിലേക്ക് മാധ്യമങ്ങൾ എത്തിയതോടെ ഫാത്തിമ തെഹ്‌ലിയ പിൻമാറുകയായിരുന്നു. അനാരോഗ്യം മൂലമാണ് പിന്മാറ്റമെന്നാണ് വിശദീകരണം. എൽഡിഎഫ്- ആർഎസ്എസ് ഡീൽ പരാജയപ്പെടുത്താൻ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാം എന്ന തലക്കെട്ടോടെയായിരുന്നു വെൽഫെയർ പാർട്ടി നോട്ടീസ് പുറത്തിറക്കിയത്. പാറക്കടവ് മെസ്സേജ് […]

Kozhikode

Apr 3, 2026, 3:39 pm GMT+0000
തിക്കോടി പെരുമാൾപുരം കിഴക്കെ ഊളയിൽ മൊയ്തീൻ ഹാജി ( 85 ) അന്തരിച്ചു.

തിക്കോടി : പെരുമാൾപുരം കിഴക്കെ ഊളയിൽ മൊയ്തീൻ ഹാജി ( 85 ) അന്തരിച്ചു. ഭാര്യ പരേതയായ  ഫാത്തിമ. മക്കൾ: നഫീസ (ഒറൂബ ), അബ്ദുൽ ഖാദർ ( കോയ, കുവൈറ്റ് ) ബഷീർ തിക്കോടി (ദുബൈ ), നസീമ അത്തേരി, സലാം, നൗഫൽ (ഇരുവരും കുവൈറ്റ് ) മരുമക്കൾ: പി.ടി ഇബ്രാഹിം ,ഹസീന, ഷമീമ , അബ്ദുറഹിമാൻ, മാഷിദ , ഷമീന . ഖബറടക്കം നാളെ (ശനി) രാവിലെ 9 മണിക്ക് മീത്തലെ പള്ളി ഖബർസ്ഥാനിൽ.

Kozhikode

Apr 3, 2026, 2:54 pm GMT+0000
വീരവഞ്ചേരി ബദർ പള്ളിക്കടുത്ത് പരേതനായ ഇല്ലത്ത് താഴക്കുനി മമ്മദിന്റെ ഭാര്യ സുബൈദ അന്തരിച്ചു

നന്തി ബസാർ: വീരവഞ്ചേരി ബദർ പള്ളിക്കടുത്ത് പരേതനായ ഇല്ലത്ത് താഴക്കുനി മമ്മദിന്റെ ഭാര്യ സുബൈദ (64) അന്തരിച്ചു . മക്കൾ: ഷാനവാസ്, ഷമീന, സാജിത. മരുമക്കൾ: ഷാനിഷ്( ഫൈൻ ഗോൾഡ് പേരാമ്പ്ര), ഷബാന (പയ്യോളി ), പരേതനായ റഊഫ് പൂക്കാസ്. സഹോദരങ്ങൾ: ഷക്കീല, ഷരീഫ, സുഹറാബി, ബഷീർ, റഷീദ് ( ദുബൈ), മുജീബ് റഹ്മാൻ.

Kozhikode

Apr 3, 2026, 2:44 pm GMT+0000
പയ്യോളി സേക്രഡ് ഹാർട്ട് ദേവാലയത്തിൽ കുരിശിന്റെ വഴി; പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ- വീഡിയോ

പയ്യോളി: യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കുന്ന ദുഃഖവെള്ളി ദിനത്തിൽ പയ്യോളി സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടന്നു. ഇതിന്റെ ഭാഗമായി പയ്യോളി ബീച്ച് പരിസരത്തുനിന്നും ആരംഭിച്ച കുരിശിന്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കുചേർന്നു. ഇടവക വികാരി ഫാ. പ്ലാസിഡ് OFM Cap, ഇടവക പാരിഷ് കൗൺസിൽ അംഗങ്ങൾ, കെ.സി.വൈ.എം (KCYM) പ്രവർത്തകർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Kozhikode

Apr 3, 2026, 2:34 pm GMT+0000
സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകം; ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റു, പ്രതി റിമാന്‍ഡില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസി ശ്രീനാഥ് മരിച്ചത് ക്രൂര മര്‍ദ്ദനത്തിന് വിധേയമായെന്ന് പോസ്റ്റുമോര്‍ട്ടം. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഓട്ടിസം ബാധിതനായ ശ്രീനാഥ് ഇടയ്ക്കിടെ അക്രമാസക്തനാവാറുണ്ടായിരുന്നെന്നും നിയന്ത്രിക്കുന്നതിനായി കെയര്‍ ടേക്കര്‍ മഹേഷ് വടി ഉപയോഗിച്ച് അടിക്കുന്നത് പതിവായിരുന്നുവെന്നുമാണ് സമീപവാസികള്‍ പറയുന്നത്. ഓട്ടിസം ബാധിതനായ ശ്രീനാഥിനെ ഒന്നാം തീയതി രാവിലെയാണ് സ്‌പെഷല്‍ സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍ ബോധമറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ മരണം സംഭവിച്ചു. ദേഹമാസകലം അടിയേറ്റ […]

Kozhikode

Apr 3, 2026, 9:07 am GMT+0000
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യയാത്ര; യുഡിഎഫ് വാഗ്ദാനത്തിന്റെ പള്‍സ് അറിയാന്‍ കെസിയും പിഷാരടിയും

പാലക്കാട്: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നാണ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര അനുവദിക്കും എന്നത്. അഞ്ചിന ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയാണിത്. ഈ വാഗ്ദാനത്തോടുള്ള ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം മനസിലാക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്കൊപ്പം കെഎ എസ് ആര്‍ ടി സി ബസില്‍ യാത്ര നടത്തി. കഴിഞ്ഞ ദിവസം പാലക്കാട് കോട്ടമൈതാനത്തുനിന്നും കുഴല്‍മന്ദം വരെയാണ് ഇരുവരും യാത്ര ചെയ്തത്.   […]

Kozhikode

Apr 3, 2026, 9:00 am GMT+0000
ഇലക്ട്രിക് സ്കൂട്ടറിൽ ചാരായം കടത്തിയ 51-കാരൻ കൊയിലാണ്ടിയിൽ പിടിയിൽ

കൊയിലാണ്ടി: ഇലക്ട്രിക് സ്കൂട്ടറിൽ ചാരായം കടത്തുകയായിരുന്ന ചേലിയ സ്വദേശിയെ കൊയിലാണ്ടി റേഞ്ച് എക്സൈസ് സംഘം പിടികൂടി. ചേലിയ ഇയ്യ്ക്കണ്ടി വീട്ടിൽ ഗോപാലന്റെ മകൻ സജീവൻ (51) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ലിറ്റർ ചാരായവും കടത്താനുപയോഗിച്ച ചേതക് ഇലക്ട്രിക് സ്കൂട്ടറും (KL 56 AA 3781) എക്സൈസ് കസ്റ്റഡിയിലെടുത്തു. ചേലിയ പോയിൽക്കാവിൽ നിന്ന് കഞ്ഞിലശ്ശേരിക്ക് പോകുന്ന റോഡിൽ വെച്ച് ഏപ്രിൽ രണ്ടിനാണ് സംഭവം. എക്സൈസ് ഇൻസ്പെക്ടർ കെ. സമേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സജീവൻ വലയിലായത്. […]

Kozhikode

Apr 3, 2026, 8:53 am GMT+0000
തിക്കോടിയിൽ ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമം; ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

പയ്യോളി: നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്. പയ്യോളി കടപ്പുറം താരപറമ്പിൽ അഷ്കറിൻ്റെ മകൻ മുഹമ്മദ് സിനാൻ (17) ആണ് പരിക്കേറ്റത്. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. സിനാൻ്റെ പരിക്ക് അതീവ ഗുരുതരമാണ്. 60 ശതമാനത്തിലേറെ പൊള്ളലേറ്റിറ്റുണ്ട്. ഇന്ന് പുലർച്ചെ 2 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. 24000 കി.വോൾട്ട് ശേഷിയുള്ള വൈദ്യതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റതെന്ന് റെയിൽവെ അധികൃതർ പറഞ്ഞു. റെയിൽവെ […]

Kozhikode

Apr 3, 2026, 8:41 am GMT+0000
പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റ്; യുഡിഎഫ് പരാതിയില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റില്‍ എല്‍ഡിഎഫ് കണ്‍വീനറും സ്ഥാനാര്‍ത്ഥിയുമായ ടി പിരാമകൃഷ്ണന് നോട്ടീസ്. യുഡിഎഫ് പരാതിയില്‍ മാതൃകാപെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. അനൗണ്‍സ്‌മെന്റില്‍ വിശദീകരണം തേടിയാണ് നോട്ടീസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അനൗണ്‍സ്‌മെന്റ് വീഡിയോ സഹിതമായിരുന്നു പരാതി. ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്മെന്റാണ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. […]

Kozhikode

Apr 3, 2026, 8:30 am GMT+0000
മണിയൂർ വാപ്പുറത്ത് താഴ താമസിക്കും നല്ലുക്കര ശിവദാസൻ (63) അന്തരിച്ചു

മണിയൂർ: വാപ്പുറത്ത് താഴ താമസിക്കും നല്ലുക്കര ശിവദാസൻ (63) അന്തരിച്ചു. പിതാവ് : പരേതനായ നാരായണൻ. അമ്മ :കല്യാണി. ഭാര്യ: ശോഭ, മകൻ : അതുൽ(ബഹറിൻ ) സഹോദരൻ: സുരേന്ദ്രൻ. സഹോദരി: പത്മാവതി, ഷീന (എടച്ചേരി)

Kozhikode

Apr 3, 2026, 6:54 am GMT+0000