‘ബിജെപിയിൽ ചേരുന്നുവെന്ന വാർത്ത അസംബന്ധം, രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് ഞാൻ’: കെ സുധാകരൻ

തിരുവനന്തപുരം: താൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്തകൾ അസംബന്ധമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യങ്ങൾകൊണ്ട് അതിന് കഴിഞ്ഞില്ലെന്നും കെ സുധാകരൻ പറഞ്ഞു. പേരാവൂരിലും കണ്ണൂരിലും പ്രചാരണത്തിനിറങ്ങുമെന്നും പാർട്ടിയിലെ ഒരു കുട്ടിയെപ്പോലും തോൽപ്പിക്കാൻ താൻ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ബിജെപിയിൽ ചേരുമെന്ന വാർത്ത ശുദ്ധ അസംബന്ധം. മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. സാഹചര്യങ്ങൾ കൊണ്ട് കഴിഞ്ഞില്ല. അതിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. പാർട്ടിയിലെ ഒരു കുട്ടിയെപ്പോലും തോൽപ്പിക്കാൻ ശ്രമിക്കില്ല. കോൺഗ്രസ് […]

Kozhikode

Mar 20, 2026, 8:55 am GMT+0000
പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

ചെർപ്പുളശ്ശേരി: പെരുന്നാൾ നമസ്‌കാരത്തിന് ശേഷമുള്ള ഖുതുബ പ്രസംഗത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ഷുക്കൂർ ഖാസിമിയാണ് മരണപ്പെട്ടത്. തൊടുപുഴ സ്വദേശിയായ ഇദ്ദേഹം ദീർഘകാലമായി ഇവിടെ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.   പെരുന്നാൾ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kozhikode

Mar 20, 2026, 8:49 am GMT+0000
ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കേസെടുത്ത് ചാവക്കാട് പൊലീസ്

തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം പരാതി നൽകി. കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം. വീട്ടിലാണ് പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്. ചാവക്കാട് പൊലീസ് കേസെടുത്തു. ആറ് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പക്ഷേ തുടർ ചികിത്സയോ കുട്ടികൾക്ക് കുത്തിവയ്പ്പോ നൽകിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. ദമ്പതികളുടെ രണ്ട് കുട്ടികൾ നേരത്തെ മരിച്ചിരുന്നു. ഏഴാമത്തെ പ്രസവമാണ് […]

Kozhikode

Mar 20, 2026, 7:43 am GMT+0000
‘വർ​ഗീയ പരാമർശത്തിൽ വിശദീകരണം നൽകി’; വെള്ളാപ്പള്ളി ഉദ്ദേശിച്ചത് മുസ്ലീം ലീ​ഗിനെയെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ്റെ വർ​ഗീയ പ്രസ്താവനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വർ​ഗീയ പരാമർശത്തിൽ വെളളപ്പള്ളി വിശദീകരണം നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പ്രതകിരച്ചത്. മുസ്ലീം സമുദായത്തിനെയല്ല മുസ്ലീം ലീ​ഗിനെതിരെയാണ് വെള്ളാപ്പളിയുടെ പരാമർശമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എഷ്യാനെറ്റ് ന്യൂസ് എഡിറ്റർ സിന്ധു സൂര്യകുമാർ നടത്തിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലീം ലീ​ഗിനെതിരെ നിരന്തരമായ പരാമർശങ്ങള്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുണ്ട്. ഇതിന് ശേഷം ആ​ഗോള അയ്യപ്പ സമ്മേളനത്തിൽ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വാഹനത്തിൽ‌ കയറ്റിയതും ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. […]

Kozhikode

Mar 20, 2026, 7:36 am GMT+0000
കോഴിക്കോട് പക്ഷിപ്പനി: പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു

കോഴിക്കോട് ∙ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. രാജ്യാന്തര, ദേശീയ തലങ്ങളിൽ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്റെ ഭാഗമായി രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ (പ്രഭവ കേന്ദ്രം) ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ കൊന്നൊടുക്കുന്ന കള്ളിങ് നാളെ നടത്താൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് ഇതു നടപ്പാക്കുക. 14,228 വളർത്തു പക്ഷികളെയാണ് […]

Kozhikode

Mar 20, 2026, 6:45 am GMT+0000
അയനിക്കാട് കുറുവങ്ങാട് ശ്രീ പരദേവത ഭദ്രകാളി ക്ഷേത്രത്തിൽ തിറമഹോത്സവത്തിന് കൊടിയേറ്റമായി

അയനിക്കാട്: കുറുവങ്ങാട് ശ്രീ പരദേവത ഭദ്രകാളി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറമഹോത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള  കൊടിയേറ്റ കർമ്മം ക്ഷേത്രം തന്ത്രി ശ്രീ കളാശ്ശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. കൊടിയേറ്റ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രമുറ്റത്ത് ഒത്തുചേർന്നത്. കൊടിയേറ്റത്തിന് ശേഷം ദീപാരാധനയും അരിചാർത്തലും നടന്നു.  മാർച്ച് 21 ശനിയാഴ്ച വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ വിവിധങ്ങളായ ക്ഷേത്ര ചടങ്ങുകളും കലാരൂപങ്ങളും നടക്കും. വെള്ളിയാഴ്ച (ഇന്ന്) രാത്രി പരദേവതയുടെ നട്ടതിറയും […]

Kozhikode

Mar 20, 2026, 5:55 am GMT+0000
ചെറിയ പെരുന്നാളിന് ‘പത്തിരിത്തല്ല്’; മുൻകൂട്ടി എടുത്ത ഓർഡർ പ്രകാരം പത്തിരി നൽകിയില്ല! ഗ്യാസില്ലാതെ പാചകം മുടങ്ങി; ഒടുവിൽ കയ്യാങ്കളി

കായംകുളം: ചെറിയ പെരുന്നാൾ ആഘോഷത്തിനിടെ കായംകുളത്തെ പത്തിരിക്കടയിൽ തർക്കവും സംഘർഷാവസ്ഥയും ഉടലെടുത്തു. പെരുന്നാൾ വിരുന്നിനായി മുൻകൂട്ടി പത്തിരി ഓർഡർ ചെയ്ത ആളുകൾക്ക് കൃത്യസമയത്ത് സാധനം ലഭിക്കാത്തതാണ് സംഘർഷത്തിന് കാരണമായത്. രാവിലെ മുതൽ പത്തിരി വാങ്ങാനെത്തിയവരും കടയുടമയും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പത്തിരി നൽകാൻ കഴിയാത്തതിൽ പ്രതിഷേധിച്ച ഉപഭോക്താക്കളോട്, അപ്രതീക്ഷിതമായി ഉണ്ടായ പാചകവാതക ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് കടയുടമ വിശദീകരിച്ചു. ഗ്യാസ് സിലിണ്ടറുകൾ കൃത്യസമയത്ത് ലഭിക്കാത്തതിനാൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പാചകം […]

Kozhikode

Mar 20, 2026, 5:49 am GMT+0000
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; പർദ്ദ ധരിച്ചെത്തിയ തനിക്ക് നേരിട്ട ദുരനുഭവം വീഡിയോ സഹിതം പങ്കുവെച്ച് യുവതി.

കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വെച്ച് മധ്യവയസ്കനിൽ നിന്നും നേരിട്ട ദുരനുഭവം വീഡിയോ സഹിതം പുറത്തുവിട്ട് യുവതി. രാത്രി ഒന്നരയോടെ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് യാസ്മിൻ എന്ന യുവതിക്ക് നേരെ റെയിൽവേ സ്റ്റേഷനിൽ വെച്ച് മധ്യവയസ്കൻ നഗ്നതാപ്രദർശനവും അശ്ലീലചേഷ്ടകളും നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യുവതി ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചു. വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നവർക്കായി താൻ പർദ്ദയാണ് ധരിച്ചിരുന്നതെന്ന് യുവതി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ആറ് ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. പ്രതിക്കെതിരെ യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. […]

Kozhikode

Mar 20, 2026, 5:37 am GMT+0000
‘ഇനി എല്ലാം വർക്കാവും’ എന്നാണ് എന്റെ മുദ്രാവാക്യം, ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: അബിൻ വർക്കി

പത്തനംതിട്ട: ആറന്മുളയിൽ പ്രചാരണം ശക്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി. ആറന്മുളയിൽ കഴിഞ്ഞ 10 വർഷമായി വികസന മുരടിപ്പാണ് സംഭവിച്ചത് എന്നാണ് റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിൽ അബിൻ വർക്കി പറഞ്ഞത്. ആറന്മുളയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. പൂർത്തീകരിക്കാത്ത അബാൻ മേൽപ്പാലമാണ് ആറന്മുളയുടെ നേർചിത്രമെന്നും സമാനമായ രീതിയിൽ പാതിവഴിയിൽ നിൽക്കുന്ന നിരവധി പദ്ധതികൾ ആറന്മുളയിലുണ്ടെന്നും അബിൻ വർക്കി പറഞ്ഞു. ഇനി എല്ലാം വർക്കാവും എന്നതാണ് തന്റെ മുദ്രാവാക്യമെന്നും അബിൻ വർക്കി പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയിൽ ജനം മറുപടി […]

Kozhikode

Mar 20, 2026, 5:08 am GMT+0000
ചേലക്കരയിൽ ശിവൻ വീട്ടിക്കുന്ന് യുഡിഎഫ് സ്ഥാനാർത്ഥി; പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ ചേലക്കര നിയോജക മണ്ഡലത്തിൽ ശിവൻ വീട്ടിക്കുന്ന് യുഡിഎഫ് സ്ഥാനാർത്ഥിയാവും. പുനലൂർ മണ്ഡലത്തിൽ നൗഷാദ് യൂനുസ് ആണ് സ്ഥാനാർത്ഥി. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഈ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ചേലക്കര മണ്ഡലത്തിലെ കൊണ്ടാഴി വീട്ടിക്കുന്ന് സ്വദേശിയാണ് ശിവൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവേശനം. യൂത്ത് കോൺഗ്രസ് കൊണ്ടാഴി മണ്ഡലം ജനറൽ സെക്രട്ടറി, ചേലക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് […]

Kozhikode

Mar 20, 2026, 4:23 am GMT+0000