തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പരസ്യപ്പെടുത്തി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്. വെള്ളിയാഴ്ച തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് ഷമ അതൃപ്തി അറിയിച്ചത്. സംസ്ഥാനത്തെ കോൺഗ്രസിലുള്ള വനിതകളെ രക്ഷിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ വെറും ഒൻപത് എണ്ണം മാത്രമാണ് വനിതകൾക്ക് നൽകിയതെന്നും ലോക്സഭയിലേക്ക് ആകെ ഒരു വനിതയെ മാത്രമാണ് പരിഗണിച്ചതെന്നും അവർ പറഞ്ഞു. കഴിവുള്ള സ്ത്രീകൾ പാർട്ടിയിലുണ്ടെങ്കിലും അവരുടെ സ്ഥിതി നിലവിൽ പരിതാപകരമാണെന്നും […]
Kozhikode
