തൊട്ടിൽപ്പാലത്ത് എംഡിഎംമുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊട്ടിൽപ്പാലം: ലഹരി മരുന്നായ എംഡിഎം (MDMA) മുമ്മായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 4.34 ഗ്രാം എംഡിഎമ്മയുമായി വളയം സ്വദേശി അതുൽ കൃഷ്ണ (20), പേരാമ്പ്ര സ്വദേശി വിഷ്ണു (20) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്.പി ഫറാഷ് ടി. ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡാൻസാഫ് ഡി വൈ എസ് പി ഉത്താംദാസ് നൽകിയ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഡാൻസാഫ് എസ്.ഐ വിനീത് വിജയൻ, എ.എസ്.ഐ സദാനന്ദൻ വള്ളിൽ, […]

Kozhikode

Mar 20, 2026, 4:07 pm GMT+0000
ചേമഞ്ചേരിയിൽ 9.5 ലിറ്റർ മാഹി മദ്യവുമായി തെലങ്കാന സ്വദേശി പിടിയിൽ‌

കൊയിലാണ്ടി: ചേമഞ്ചേരിയിൽ കൊയിലാണ്ടി എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ വൻതോതിൽ മാഹി മദ്യവുമായി തെലങ്കാന സ്വദേശി പിടിയിലായി. സിൽസില ജില്ലയിലെ മുഷ്ടിപള്ളി വില്ലേജ് രാജീവ്നഗർ സ്വദേശി രമേഷിനെ (33) ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 9.5 ലിറ്റർ മാഹി മദ്യം പിടിച്ചെടുത്തു.കൊയിലാണ്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. സമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതി വലയിലായത്. ഇയാൾ മദ്യം എത്തിച്ചത് വിൽപനയ്ക്കായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് പരിശോധിച്ചുവരികയാണ്

Kozhikode

Mar 20, 2026, 3:54 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 21 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

  1.യൂറോളജി വിഭാഗം ഡോ. സായ് വിജയ് 4:00 pm to 5:00pm   2.ഗൈനക്കോളജി വിഭാഗം ഡോ. ശ്രീലക്ഷ്മി ശനി 3.30 pm to 4.30 pm   3.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30 am to 12:30 pm   4.എല്ലു രോഗ വിഭാഗം ഡോ. റിജു കെ പി 10:30 Am to 1:30 Pm ഡോ. ഇർഫാൻ അഹമ്മദ് ശനി:4:00 pm to 7 :00 pm   […]

Kozhikode

Mar 20, 2026, 2:02 pm GMT+0000
‘പിണറായി ഭരണം അവസാനിപ്പിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം, സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകും’; എ കെ ആന്റണി

കോൺഗ്രസ് സ്ഥാനാർഥി പട്ടിക വൈകാൻ കാരണം തെരഞ്ഞെടുപ്പ് വൈകും എന്ന് കരുതിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കോൺഗ്രസിന് പണം കുറവാണ്. അനൗൺസ്മെൻ്റ് കഴിഞ്ഞ് മൂന്ന് ദിവസത്തിൽ എല്ലാം ശരിയായില്ലേ. പണ്ടത്തെ വെച്ച് നോക്കിയാൽ ഇത് എന്ത് പൊട്ടിത്തെറി. ഇപ്പോഴും LDF നും NDA ക്കും എല്ലായിടത്തും സ്ഥാനാർഥി ആയിട്ടില്ല. പിണറായി ഭരണം അവസാനിപ്പിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും എ കെ ആന്റണി വ്യക്തമാക്കി. ചാണ്ടി ഉമ്മൻ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ […]

Kozhikode

Mar 20, 2026, 1:58 pm GMT+0000
താനൂരിൽ ലീഗ് നേതാവിനെ സ്ഥാനാർത്ഥിയാക്കാൻ എൽഡിഎഫിൽ നീക്കം; ലീഗ് ജില്ലാ സെക്രട്ടറിയുമായി ചർച്ച നടത്തി ഇടത് നേതാക്കൾ

മലപ്പുറം: താനൂരിൽ സ്ഥാനാർത്ഥിയായി മുസ്‌ലിം ലീഗ് നേതാവിനെ നോട്ടമിട്ട് എൽഡിഎഫ്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി കെ എം ഷാഫിയുമായി ഇടത് നേതാക്കൾ ചർച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഷാഫിയെ സ്ഥാനാർത്ഥിയാക്കാൻ എൽഡിഎഫ് ക്യാമ്പിൽ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. എന്നാൽ എൽഡിഎഫിന്റെ വാഗ്ദാനം ഷാഫി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം മണ്ഡലത്തിൽ ഷാഫി അല്ലെങ്കിൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയനെ മത്സരിപ്പിച്ചേക്കാനും സാധ്യതയുണ്ട്. താനൂരിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചതിന് പിന്നാലെ വി അബ്ദുറഹിമാനെ തിരൂരിലേക്ക് മാറ്റിയതിൽ […]

Kozhikode

Mar 20, 2026, 1:51 pm GMT+0000
പയ്യോളി ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വിശ്വാസസംഗമം; ഈദ് ഗാഹിന് എം.എം. അക്ബർ നേതൃത്വം നൽകി

പയ്യോളി: കെ.എൻ.എം നേതൃത്വത്തിൽ പയ്യോളി ഗവൺമെന്റ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. വ്രതശുദ്ധിയുടെ നിറവിൽ നടന്ന പ്രാർത്ഥനാ സംഗമത്തിന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ നേതൃത്വം നൽകി. പെരുന്നാൾ സന്ദേശം കൈമാറിയ അദ്ദേഹം മാനവികതയുടെയും സാഹോദര്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

Kozhikode

Mar 20, 2026, 1:41 pm GMT+0000
‘വനിതകളെ അവഗണിക്കുന്നു, രാഹുൽഗാന്ധി സഹായിക്കണം’; സ്ഥാനാർഥിനിർണയത്തിൽ അതൃപ്‌തിപ്രകടമാക്കി ഷമ മുഹമ്മദ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പരസ്യപ്പെടുത്തി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്. വെള്ളിയാഴ്ച തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ്‌ ഷമ അതൃപ്തി അറിയിച്ചത്. സംസ്ഥാനത്തെ കോൺഗ്രസിലുള്ള വനിതകളെ രക്ഷിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ വെറും ഒൻപത് എണ്ണം മാത്രമാണ് വനിതകൾക്ക് നൽകിയതെന്നും ലോക്സഭയിലേക്ക് ആകെ ഒരു വനിതയെ മാത്രമാണ് പരിഗണിച്ചതെന്നും അവർ പറഞ്ഞു. കഴിവുള്ള സ്ത്രീകൾ പാർട്ടിയിലുണ്ടെങ്കിലും അവരുടെ സ്ഥിതി നിലവിൽ പരിതാപകരമാണെന്നും […]

Kozhikode

Mar 20, 2026, 11:15 am GMT+0000
‘ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം’; വർഗീയ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ബി ഗോപാലകൃഷ്ണൻ

ഗുരുവായൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശം നടത്തി ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബി ഗോപാലകൃഷ്ണൻ. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ഗോപാലകൃഷ്ണൻ പറഞ്ഞത്. അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ല. കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാൻ ഗുരുവായൂരപ്പൻ […]

Kozhikode

Mar 20, 2026, 10:17 am GMT+0000
ഇതുവരെ എൽഡിഎഫ് മാത്രം ജയിച്ചു; 2024ൽ യുഡിഎഫിന് 10,448 വോട്ടിന്റെ ലീഡ്,ഗോദയിലിറങ്ങി വി.പി.പി.യും സന്ദീപും

കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ കാസർകോട് ജില്ലക്കാരനായ സ്ഥാനാർഥിക്കായുള്ള പോരാട്ടം യു.ഡി.എഫിലെ ഘടകകക്ഷികൾ അവസാനിപ്പിച്ചെങ്കിലും പുറത്തുനിന്നുള്ള സ്ഥാനാർഥികൾ തൃക്കരിപ്പൂർ മണ്ഡലത്തിന് പുത്തരിയല്ല. 1977-ൽ മണ്ഡലം നിലവിൽ വന്നശേഷം എൽ.ഡി.എഫും യു.ഡി.എഫും മണ്ഡലത്തിൽ ജില്ലക്കാരായ സ്ഥാനാർഥികളെയും പുറത്തുനിന്നുള്ളവരെയും പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ജയം എൽ.ഡി.എഫിനൊപ്പമായിരുന്നുവെന്നുമാത്രം. യു.ഡി.എഫിൽ കോൺഗ്രസും ഇടയ്ക്കൊക്കെ കേരളാ കോൺഗ്രസും മത്സരിച്ചെങ്കിലും വിജയം കൈയെത്തിപ്പിടിക്കാനായില്ല. മണ്ഡലം നിലവിൽ വന്നശേഷമുള്ള ആദ്യമത്സരം സി.പി.എമ്മിലെ പി.കരുണാകരനും കേരളാ കോൺഗ്രസിലെ പി.ടി.ജോസും തമ്മിലായിരുന്നു. 6120 വോട്ടിന് പി.കരുണാകരൻ ജയിച്ചു. കണ്ണൂർ ജില്ലക്കാരനാണ് പി.ടി.ജോസ്. […]

Kozhikode

Mar 20, 2026, 10:03 am GMT+0000
ചുട്ടുപൊള്ളി കേരളം; 11 ജില്ലകളിൽ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. 11 ജില്ലകളിൽ താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരും. ഈ മാസം 22 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.  

Kozhikode

Mar 20, 2026, 9:47 am GMT+0000