നേതാവിനെ മർദ്ദിച്ച സംഭവം; പയ്യോളി പോലീസ് സ്റ്റേഷനിൽ കോൺഗ്രസിന്റെ പ്രതിഷേധം

പയ്യോളി: ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് വി എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് പയ്യോളി, തിക്കോടി മണിയൂർ, പാലയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പയ്യോളി പോലീസ് സ്റ്റേഷന് മുൻപിൽ പ്രധിഷേധം സംഘടിപ്പിച്ചു. പ്രധിഷേധസദസ്സ് ഡി സി സി ജനറൽ സെക്രട്ടറി വി പി ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. കെ ടി വിനോദൻ അധ്യക്ഷത വഹിച്ചു. സന്തോഷ് തിക്കോടി, മുജേഷ് ശാസ്തി, അഷ്റഫ് ചാലിൽ , ടി കെ […]

Kozhikode

Sep 10, 2025, 5:17 pm GMT+0000
അമീബിക്ക് മസ്തിഷ്ക ജ്വരം; ഇന്ന് രണ്ട് പേര്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. മലപ്പുറം സ്വദേശിയായ പെൺകുട്ടിയാണ് ഇന്ന് രോഗം സ്ഥരീകരിച്ച മറ്റൊരാൾ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധന ഫലത്തിലാണ് കുട്ടിയുടെ ഫലം പോസിറ്റീവ് എന്ന് കണ്ടെത്തിയത്. വിദഗ്ധ പരിശോധനയ്ക്കായി സ്രവം തിരുവനന്തപുരത്തെക്ക് […]

Kozhikode

Sep 10, 2025, 5:00 pm GMT+0000
ഇത്തരം അലുമിനിയം പാത്രങ്ങളിലാണോ പാചകം? ഈ ‘കടായി’ ശ്രദ്ധിക്കൂ; സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎസ് എഫ്ഡിഎ

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ചില പാചക പാത്രങ്ങൾ വിൽപന നടത്തരുതെന്നും, ഉപഭോക്താക്കൾ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകി അമേരിക്കന്‍ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA). ഈ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അവയിൽ നിന്ന് ഉയർന്ന അളവിൽ ഈയം ഭക്ഷണത്തിൽ കലരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. നിങ്ങൾ അലുമിനിയം പാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഐഎസ്ഐ മാർക്കുള്ളവ വാങ്ങണം. അലുമിനിയം, പിച്ചള, അതുപോലെ ഹിൻഡാലിയം/ ഇൻഡാലിയം എന്നീ പേരുകളിൽ അറിയപ്പെടുന്ന അലുമിനിയം അലോയ് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ചില പാത്രങ്ങൾ, അടുത്തിടെ FDA യും […]

Kozhikode

Sep 10, 2025, 4:43 pm GMT+0000
ഓണം വിപണിയിൽ മിന്നിത്തിളങ്ങി കുടുംബശ്രീ; നേടിയത് 40.44 കോടി

തിരുവനന്തപുരം: ഓണക്കാലത്ത് കുടുംബശ്രീ സംരംഭകരും കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളും വിപണിയില്‍ നിന്ന് സ്വന്തമാക്കിയത് 40.44 കോടി രൂപ. 1378 ടൺ പച്ചക്കറിയും 109 ടൺ പൂക്കളുമാണ് കുടുംബശ്രീ പ്രവർത്തകർ ഈ ഓണക്കാലത്ത് ഉത്പാദിപ്പിച്ചത്. സംസ്ഥാനത്താകെ നടത്തിയ ഓണം വിപണന മേളകള്‍, ഓണസദ്യ, ഓണംഗിഫ്റ്റ് ഹാമ്പര്‍ വില്‍പ്പന എന്നിവയിലൂടെയാണ് ഇത്രയും വരുമാനം കുടുംബശ്രീ അംഗങ്ങള്‍ സ്വന്തമാക്കിയത്.   1943 ഓണംവിപണന മേളകളിലൂടെ 31.9 കോടി രൂപയാണ് കുടുംബശ്രീ നേടിയ വിറ്റുവരവ്. സംരംഭകരും കൃഷി സംഘ (ജെഎല്‍ജി) അംഗങ്ങളും ഉത്പാദിപ്പിക്കുന്ന […]

Kozhikode

Sep 10, 2025, 3:43 pm GMT+0000
കാറിന് മാത്രമല്ല ബൈക്കിനും വില കുറഞ്ഞു; ബുള്ളറ്റിന് 22000 രൂപ കുറവ്

ബൈക്കുകളുടേയും സ്കൂട്ടറുകളുടേയും ജിഎസ്‍ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചതിനെ തുടർന്ന് വില കുറച്ച് നിർമാതാക്കൾ. 350 സിസി ബൈക്ക് റേഞ്ചിന്റെ വില 22000 രൂപയാണ് റോയൽ എൻഫീൽഡ് കുറച്ചത്. 350 സിസിയിൽ താഴെ എൻജിനുള്ള ഏഴു വാഹനങ്ങളുടെ വിലയാണ് കുറച്ചിരിക്കുന്നത്. ആർ15ന്റെ വില 17581 രൂപ കുറഞ്ഞപ്പോൾ എംടി 15ന്റെ വില 14964 രൂപ കുറച്ചു. എഫ്സി–എസ് എഫ് ഐ ഹൈബ്രിഡിന്റെ വില 12031 രൂപയും എഫ്സി എക്സ് ഹൈബ്രിഡിന്റെ വില 12430 രൂപയും […]

Kozhikode

Sep 10, 2025, 3:24 pm GMT+0000
അത്യാവശ്യമായിട്ട് ആധാര്‍ നോക്കിയിട്ട് കിട്ടിയില്ലേ: ഇനി വാട്സാപ്പ് വഴിയും ഡൗണ്ലോഡ് ചെയ്യാം

സര്‍ക്കാര്‍ സേവനങ്ങള്‍, ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ മിക്ക മേഖലകളിലും ആവശ്യമുള്ള ഒരു തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. പലപ്പോ‍ഴും ആധാര്‍ കാര്‍ഡ് നമ്മുടെ കൈയില്‍ ഉണ്ടാകാറില്ല. അത്തരമൊരു സാഹചര്യത്തില്‍ നമ്മള്‍ ആശ്രയിക്കുക ആധാറിന്റെ ഡിജിറ്റല്‍ കോപ്പിയെയാണ്. യുഐഡിഎഐ പോര്‍ട്ടല്‍, ഡിജിലോക്കര്‍ എന്നിവയെയാണ് ആധാറിന്റെ ഡിജിറ്റല്‍ കോപ്പി ലഭിക്കുന്നതിനായി നമ്മള്‍ പലപ്പോ‍ഴും ആശ്രയിക്കാറുള്ളത്. എന്നാല്‍ അത് വ‍ഴി ആധാറിന്റെ ഡിജിറ്റല്‍ കോപ്പി എടുക്കുക എന്നത് സാധാരണക്കാരന് ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. ഇപ്പോള്‍ ഇതാ അതിനും ഒരു പരിഹാരം എത്തിയിരിക്കുകയാണ്. […]

Kozhikode

Sep 10, 2025, 2:52 pm GMT+0000
താമരശ്ശേരി ചുരത്തിൽ വിദഗ്ദ്ധ സമിതി പരിശോധന നടത്തി

താമരശ്ശേരി: ചുരം വ്യൂപോയിൻ്റിനടുത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഭാഗമായി വിദക്ദ്ധ സമിതി പരിശോധന നടത്തി. കോഴിക്കോട് ജില്ലാ ഡപ്യൂട്ടി കലക്ടർ രേഖയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ, ദുരന്ത നിവാരണ അതോറിറ്റി, എൻ. ഐ.ടി എഞ്ചിനിയേഴ്സ്, മെക്കാഫെറി കൺസ്ട്രക്ഷൻ എഞ്ചിനീയേഴ്സ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ തുടങ്ങിയവർ റോക്ക് സ്ലൈഡിംഗ് നടന്ന മുകൾ ഭാഗത്ത് എത്തി ശാസ്ത്രീയമായ വിശകലനങ്ങൾ ശേഖരിച്ചു. മണ്ണിടിച്ചിൽ സാധ്യതയെ ചെറുക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അടിയന്തിര പ്രവൃത്തികൾ പൂർത്തികരിക്കുമെന്നും ഡപ്യൂട്ടി […]

Kozhikode

Sep 10, 2025, 2:43 pm GMT+0000
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തണം; യുറോപ്യൻ യൂണിയനോട് ട്രംപ്

വാഷിങ്ടൺ: ഇന്ത്യൻ, ചൈനീസ് ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തണമെന്ന് യുറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമേൽ സമ്മർദം ചെലുത്തുന്നതിന് വേണ്ടിയാണ് ട്രംപിന്റെ നടപടിയെന്നാണ് സൂചന. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. റഷ്യൻ യുദ്ധത്തിലെ പണത്തിന്റെ ഉറവിടം ചൈനയും ഇന്ത്യയും വാങ്ങുന്ന എണ്ണയാണ്. പണത്തിന്റെ ഈ ഉറവിടം നിലച്ചാൽ യുദ്ധം നിർത്തുകയല്ലാതെ മറ്റ് വഴികളില്ലാതാകുമെന്ന് ട്രംപ് പറഞ്ഞു. യുറോപ്യൻ യൂണിയനിൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന പ്രതിനിധി […]

Kozhikode

Sep 10, 2025, 2:37 pm GMT+0000
ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: ഒരു കുട്ടി ക്ലാസിൽ പരാജയപ്പെട്ടാൽ അതിന്റെ പ്രധാന ഉത്തരവാദിത്തം അധ്യാപകൻ്റേതാണെന്ന്  മന്ത്രി വി.ശിവൻകുട്ടി. ഈ വർഷത്തെ അധ്യാപക അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ക്ലാസ്സിലെയും കുട്ടികൾ ഒരു പ്രത്യേക വിഷയത്തിന് പരാജയപ്പെട്ട് തോറ്റാൽ  അതിനുള്ള ആദ്യ മറുപടി പറയേണ്ടത് ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകനാണ്. പാഠപുസ്തകം പഠിപ്പിക്കുന്നതിൽ, പരീക്ഷ പേപ്പർ നോക്കുന്നതിൽ, നിരന്തര മൂല്യനിർണ്ണയത്തിന്റെ ഭാഗമയി മാർക്ക് കൊടുക്കുന്നതിൽ ഒക്കെ നല്ല ശ്രദ്ധ വേണം. അധ്യാപകർക്ക് പ്രമോഷനുമായി ബന്ധപ്പെട്ട് അവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് വേണമെന്ന […]

Kozhikode

Sep 10, 2025, 2:05 pm GMT+0000
ആപ്പിൾ സീരീസിലെ പുത്തൻ അതിഥി; ഐഫോണ് 17 പുറത്തിറങ്ങി

കാലിഫോർണിയ: ടെക് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 17 ആപ്പിൾ അവതരിപ്പിച്ചു. പുത്തന്‍ രൂപകല്‍പനയിലെത്തുന്ന ഐഫോണ്‍ 17 പ്രോ, 17 പ്രോ മാക്‌സ് സ്മാര്‍ട്‌ഫോണുകളില്‍ ആകര്‍ഷകമായ ഒട്ടേറെ ഫീച്ചറുകളുമുണ്ട്. പുതിയ ഐഫോൺ മോഡലുകൾ പുറത്തിറക്കുന്ന പതിവ് പോലെ, കഴിഞ്ഞ വർഷത്തെ ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളുടെ വിലയിൽ ആപ്പിൾ താരതമ്യേന കുറവ് വരുത്തിയിട്ടുണ്ട്. ഫോണിലെ താപനില നിയന്ത്രിക്കാനുള്ള പുതിയ സംവിധാനങ്ങളാണ് പ്രോ മോഡലുകളിലെ മാറ്റങ്ങളില്‍ ആദ്യത്തേത്. ഫോണ്‍ ചൂടാകുന്നത് നിയന്ത്രിക്കുക വഴി ഫോണിന്റെ പ്രകടനം […]

Kozhikode

Sep 10, 2025, 1:44 pm GMT+0000