ഡോ. വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിൽ എഴുപതിൽ അധികം സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നു. പിന്നാലെയാണ് കോടതി നിർണായകമായ ശിക്ഷ വിധിച്ചത്. 2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. അയൽവാസിയുമായുള്ള […]

Kozhikode

Mar 21, 2026, 6:21 am GMT+0000
ഹാൻസ് പിടിച്ചതിന് എക്സൈസ് പിഴയിട്ടു; കലിപ്പുതീർക്കാൻ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദിച്ച് യാത്രക്കാരൻ

കോഴിക്കോട്: ഹാൻസ് കൈവശം വെച്ചതിന് എക്സൈസ് പിഴയിട്ടതിലുള്ള വൈരാഗ്യം തീർക്കാൻ യാത്രക്കാരൻ ബസ് കണ്ടക്ടറെ ക്രൂരമായി മർദിച്ചു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ കണ്ടക്ടർ ചേളന്നൂർ കണ്ണങ്കര മനയിൽത്താഴം എം.എം. അഭിജിത്തിനാണ് (43) മർദനമേറ്റത്. വ്യാഴാഴ്ച രാവിലെ കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലായിരുന്നു സംഭവം. യാത്രയ്ക്കിടെ തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ യാത്രക്കാരന്റെ പക്കൽ നിന്ന് ഹാൻസ് കണ്ടെടുത്തിരുന്നു. ഉദ്യോഗസ്ഥർ പിഴയൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. തുടർന്ന് പേരും മേൽവിലാസവും കുറിച്ചെടുത്ത എക്സൈസ് […]

Kozhikode

Mar 21, 2026, 6:01 am GMT+0000
മെഡിക്കൽ കോളേജ് തീപിടിത്തം: ചികിത്സയിലായിരുന്ന രോഗികൾ മരിച്ചെന്ന് ആരോപണം; നിഷേധിച്ച് അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ചികിത്സയിലായിരുന്ന രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷ്, ഓയൂർ സ്വദേശി കൃഷ്ണകുട്ടി എന്നിവരുടെ ബന്ധുക്കളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. തീപിടിത്തത്തെത്തുടർന്ന് ഐ.സി.യുവിൽ നിന്ന് മാറ്റിയതിന് ശേഷമാണ് സനീഷിന്റെ നില വഷളായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തീപിടിത്തം നടന്ന മാർച്ച് 17-ന് ഉച്ചയ്ക്ക് 12.45-ഓടെയാണ് കൃഷ്ണകുട്ടി മരിച്ചത്. സനീഷ് തൊട്ടടുത്ത ദിവസം രാവിലെയും അന്തരിച്ചു. തീപിടിത്തത്തെത്തുടർന്നുണ്ടായ പരിഭ്രാന്തിയും ഐ.സി.യു […]

Kozhikode

Mar 21, 2026, 5:56 am GMT+0000
വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി

  കൊച്ചി: വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ അശ്വതി നായർ, ശ്രീകുമാരി എന്നിവരാണ് മരിച്ചത്. 2, 4,14 വയസ്സുള്ള കുട്ടികളും മരിച്ചിരുന്നു. കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഇവർ സ്വയം ജീവനൊടുക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കിട്ടിയിരുന്നു. രണ്ടു മാസമായി ഇവർ വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അശ്വതി നായരുടെ ചികിത്സയ്ക്കായാണ് ഇവർ […]

Kozhikode

Mar 21, 2026, 5:21 am GMT+0000
പയ്യോളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതത്തൂൺ തകർന്നു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പയ്യോളി: കൊളാവിപ്പാലം ബീച്ച് റോഡിൽ റേഷൻകടയ്ക്ക് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതത്തൂൺ തകർന്നു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങി നിൽക്കുകയായിരുന്നു. അപകടസമയത്ത് കാറിലുണ്ടായിരുന്ന വടകര കസ്റ്റംസ് റോഡ് സ്വദേശികളായ മൂന്ന് യുവാക്കൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതത്തൂൺ പൂർണ്ണമായും പൊട്ടി വീഴുകയും കാറിന്റെ മുൻഭാഗം തകരുകയും ചെയ്തിട്ടുണ്ട്.

Kozhikode

Mar 21, 2026, 5:16 am GMT+0000
1.907 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

കോഴിക്കോട് : 1.907 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. ബംഗാൾ സ്വദേശി കോയ്സോർ മിഡ്യ (43) ആണ് പിടിയിലായത്. പണ്ടാരപറമ്പ് പന്തീർപാടത്തു വച്ച് കോഴിക്കോട് സിറ്റി ഡാൻസാഫും ചേവായൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. 15 വർഷമായി കുടുംബമായി കേരളത്തിൽ താമസിച്ച് കെട്ടിട നിർമാണ ജോലി ചെയ്യുന്ന പ്രതി ഇതിന്റെ മറവിലാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ബംഗാളിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച് അതിഥി തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് വിൽപന. പ്രതിയെ അടുത്തറിയാവുന്ന നാട്ടുകാർപോലും കഞ്ചാവ് […]

Kozhikode

Mar 21, 2026, 4:53 am GMT+0000
പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവിൽ വീട്ടിൽ മുഹമ്മദ് നൂറിനെ (45) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ പരീക്ഷ എഴുതാൻ സ്കൂളിൽ കൊണ്ടുപോകാനായി മുഹമ്മദ് നൂറിനെ രക്ഷിതാക്കൾ ചുമതലപ്പെടുത്തിയിരുന്നു. പരീക്ഷയ്ക്കു കൊണ്ടു പോകുന്നതിനിടെ ആളൊഴിഞ്ഞ റോഡിലേക്ക് ഓട്ടോ കയറ്റി നിർത്തി ഇയാൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടിൽ എത്തിയ കുട്ടി മാതാപിതാക്കളോട് […]

Kozhikode

Mar 21, 2026, 3:36 am GMT+0000
സൈബർ പാർക്കിൽ 570 കോടിയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്

കോഴിക്കോട് ∙ ഗവ. സൈബർ പാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി ഹൈലൈറ്റ് ഗ്രൂപ്പ്. രണ്ട് ഐടി സമുച്ചയങ്ങൾ നിർമിക്കും. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്ഫ്ര), സൈബർ പാർക്ക് എന്നിവരുമായി ചേർന്നാണ് ‘ഹൈലൈറ്റ് സൈബർ ടവർ’, ‘ഹൈലൈറ്റ് സൈബർ ഹബ്’ എന്നിവ നിർമിക്കുന്നത്. ഹൈലൈറ്റ് സൈബർ ഹബ്ബിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു. ഹൈലൈറ്റ് സൈബർ ടവറിനുള്ള ഔദ്യോഗിക കരാറുകൾ കിറ്റ്ഫ്രയുമായി കൈമാറി. സൈബർ പാർക്കിനുള്ളിൽ 2.5 ഏക്കർ സ്ഥലത്താണ് 28 നിലകളുള്ള […]

Kozhikode

Mar 21, 2026, 3:32 am GMT+0000
തൊട്ടിൽപ്പാലത്ത് എംഡിഎംമുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊട്ടിൽപ്പാലം: ലഹരി മരുന്നായ എംഡിഎം (MDMA) മുമ്മായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 4.34 ഗ്രാം എംഡിഎമ്മയുമായി വളയം സ്വദേശി അതുൽ കൃഷ്ണ (20), പേരാമ്പ്ര സ്വദേശി വിഷ്ണു (20) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്.പി ഫറാഷ് ടി. ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡാൻസാഫ് ഡി വൈ എസ് പി ഉത്താംദാസ് നൽകിയ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഡാൻസാഫ് എസ്.ഐ വിനീത് വിജയൻ, എ.എസ്.ഐ സദാനന്ദൻ വള്ളിൽ, […]

Kozhikode

Mar 20, 2026, 4:07 pm GMT+0000
ചേമഞ്ചേരിയിൽ 9.5 ലിറ്റർ മാഹി മദ്യവുമായി തെലങ്കാന സ്വദേശി പിടിയിൽ‌

കൊയിലാണ്ടി: ചേമഞ്ചേരിയിൽ കൊയിലാണ്ടി എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ വൻതോതിൽ മാഹി മദ്യവുമായി തെലങ്കാന സ്വദേശി പിടിയിലായി. സിൽസില ജില്ലയിലെ മുഷ്ടിപള്ളി വില്ലേജ് രാജീവ്നഗർ സ്വദേശി രമേഷിനെ (33) ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 9.5 ലിറ്റർ മാഹി മദ്യം പിടിച്ചെടുത്തു.കൊയിലാണ്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. സമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതി വലയിലായത്. ഇയാൾ മദ്യം എത്തിച്ചത് വിൽപനയ്ക്കായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് പരിശോധിച്ചുവരികയാണ്

Kozhikode

Mar 20, 2026, 3:54 pm GMT+0000