പാലസ് ബാറിലെ വെള്ളമടിക്കിടെ തർക്കം, യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു

എഴുപുന്ന:ആലപ്പുഴ എഴുപുന്നയിൽ യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു. കുമ്പളങ്ങി സ്വദേശിയായ മുപ്പതുകാരൻ നിധിൻ കൃഷ്ണൻ ആണ് മരിച്ചത്. മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സംഭവം. കൊലപാതകത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂർ എഴുപുന്നയിലെ പാലസ് ബാറിൽ കൂട്ടുകാർക്കൊപ്പം മദ്യപിക്കാൻ എത്തിയതാണ് നിധിൻ. കൂട്ടുകാർ മടങ്ങിയ ശേഷവും നിധിൻ ബാറിൽ തുടർന്നു. ഇതിനിടെ വാതിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ബാറിന് അകത്ത് വച്ചുണ്ടായ […]

Kozhikode

Mar 21, 2026, 8:30 am GMT+0000
തിരുവനന്തപുരത്ത് സുധീർ കരമന ഇടത് സ്വതന്ത്രൻ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ്

  തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ സുധീർ കരമന മത്സരിക്കും. എൽഡിഎഫ് ഔദ്യോഗികമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സുധീർ കരമനയെ തീരുമാനിച്ചിരിക്കുന്നുവെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ അറിയിച്ചു. നഗരത്തിന്റെ സാംസ്‌കാരിക പാരമ്പര്യവുമായി ബന്ധമുള്ളയാളാണ് സുധീർ കരമനയെന്നും അദ്ദേഹം പറഞ്ഞു. ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടർന്നാണ് എൽഡിഎഫ് സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയത്. സന്തോഷം നൽകുന്ന നിമിഷങ്ങളാണിതെന്നും എല്ലാവരുടേയും സന്തോഷങ്ങളിലും പ്രയാസങ്ങളിലും […]

Kozhikode

Mar 21, 2026, 8:21 am GMT+0000
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വിമർശനവുമായി ശശി തരൂർ; ആയുധമാക്കി ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ തഴഞ്ഞതിൽ വിവാദം കടുക്കുന്നു. ഷമ മുഹമ്മദിന് പിന്നാലെ ശശി തരൂരും വനിതകളെ തഴഞ്ഞതിനെ വിമർശിച്ചു. വിജയസാധ്യത നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവർ എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്ന് തരൂർ പറഞ്ഞു. പ്രസ്താവന ഏറ്റുപിടിച്ച ബിജെപി കേരളത്തിലെ കോൺ​ഗ്രസ് വോട്ടെടുപ്പിന് മുൻപേ തന്നെ ഛിന്ന ഭിന്നമായെന്ന് വിമർശിച്ചു. സീറ്റ് കിട്ടാത്തതിന് പിന്നാലെ കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നിരന്തരം അവ​ഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി വക്താവ് ഷമ മുഹമ്മദ് ഇന്നലെ രൂക്ഷ വിമർശനം […]

Kozhikode

Mar 21, 2026, 8:12 am GMT+0000
അശാസ്ത്രീയ ചികിത്സയും പരിചരണമില്ലായ്മയും; എടക്കഴിയൂരിൽ യുവതി മരിച്ച സംഭവത്തിൽ നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുക്കും

ചാവക്കാട്: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ അശാസ്ത്രീയ ചികിത്സയെത്തുടർന്ന് എടക്കഴിയൂർ സ്വദേശി മുഹ്സിന മരിച്ച സംഭവത്തിൽ, ആറു ദിവസം പ്രായമുള്ളപ്പോൾ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് ഫോറൻസിക് വിഭാഗം ഇതിന് ശുപാർശ നൽകിയത്. ജനുവരിയിലായിരുന്നു മുഹ്സിനയുടെ ഏഴാമത്തെ പ്രസവം നടന്നത്. പ്രസവശേഷം മതിയായ പരിചരണവും ചികിത്സയും ലഭിക്കാത്തതാണ് മുഹ്സിനയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഗർഭപാത്രം ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും അണുബാധ പടർന്ന നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. […]

Kozhikode

Mar 21, 2026, 8:04 am GMT+0000
‘അവഗണനകൾക്കിടയിലും പച്ചപ്പതാക കൈവിടില്ല’; ലീഗ് വേദികളിലെ ‘പെൺപുലി’ ആഷിഖ ഖാനം മനസ് തുറക്കുന്നു

കോഴിക്കോട്: മുസ്ലിം ലീഗ് വേദികളിലെ തീപ്പൊരി പ്രാസംഗികയായിരുന്ന ആഷിഖ ഖാനം പാർട്ടിയിൽ താൻ നേരിടുന്ന അവഗണനകളെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത്. ഹരിത വിവാദത്തിന് ശേഷം പാർട്ടിയിൽ അരികുവൽക്കരിക്കപ്പെട്ടതിനെക്കുറിച്ചും തന്നെ പരിഹസിക്കുന്നവർക്കുള്ള മറുപടിയുമായാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആഷിഖ നിലപാട് വ്യക്തമാക്കിയത്. എത്രയൊക്കെ മാറ്റിനിർത്തപ്പെട്ടാലും മുസ്ലിം ലീഗ് രാഷ്ട്രീയത്തോടുള്ള തന്റെ കൂറ് അവസാനം വരെ തുടരുമെന്ന് അവർ പ്രഖ്യാപിച്ചു. പലപ്പോഴും പരിപാടികൾക്കായി തീയതി നിശ്ചയിച്ച ശേഷം, അവസാന നിമിഷം ‘എതിർപ്പുണ്ട്’ എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കാറുണ്ടെന്ന് ആഷിഖ പറയുന്നു. പാർട്ടിക്കെതിരെ […]

Kozhikode

Mar 21, 2026, 6:55 am GMT+0000
കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം കേരളത്തിന് പുറത്തേക്കും, സ്ഥിരം യൂട്യൂബർമാരും സന്ദർശകരും നിരീക്ഷണത്തിൽ

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ ആഭരണക്കവർച്ചയിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും. ആഭരണങ്ങൾ കേരളത്തിന് പുറത്തേക്ക് കടത്തിയോ എന്നാണ് സംശയം. പൗരാണിക ആഭരണങ്ങൾ വിൽക്കുന്നവരെയും വാങ്ങുന്നവരെയും കേന്ദ്രീകരിച്ച് അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പൊലീസ്. ചെന്നൈ, ബെംഗളൂരു നഗരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇത്തരത്തിലുള്ള ഇടപാടുകാർ സമീപകാലത്ത് കേരളത്തിൽ വന്നോയെന്നതിലും സമാന മോഷണങ്ങളുടെ വിവരങ്ങളും തേടാനാണ് നീക്കം. കവടിയാർ കൊട്ടാരത്തിൽനിന്ന് ആഭരണങ്ങൾ നഷ്ടമായെന്ന് കരുതുന്ന ഒക്ടോബർ- നവംബർ മാസങ്ങളിലെ ഫോൺ കോൾ വിവരങ്ങൾ കേസിൽ നിർണായകമാവും. അതേസമയം കൊട്ടാരത്തിലെത്താറുള്ള സ്ഥിരം യൂട്യൂബർമാരും […]

Kozhikode

Mar 21, 2026, 6:49 am GMT+0000
കൊച്ചിയിൽ സിനിമാനടിക്ക് നേരെ ലൈംഗികാതിക്രമം; ഐടി കമ്പനി മാനേജർ അറസ്റ്റിൽ

കൊച്ചി: പ്രമുഖ സിനിമാനടിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പാലാരിവട്ടം പോലീസിന്റെ പിടിയിലായി. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള ഒരു സ്ഥാപനത്തിൽ നടി എത്തിയപ്പോഴായിരുന്നു സംഭവം. നടിയെ പിന്തുടർന്ന് ശല്യം ചെയ്ത ഇയാൾ പ്രകോപനവുമില്ലാതെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ നടി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതി കതൃക്കടവിലെ വീട്ടിലെത്തിയെന്ന […]

Kozhikode

Mar 21, 2026, 6:46 am GMT+0000
ഡോ. വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിൽ എഴുപതിൽ അധികം സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നു. പിന്നാലെയാണ് കോടതി നിർണായകമായ ശിക്ഷ വിധിച്ചത്. 2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. അയൽവാസിയുമായുള്ള […]

Kozhikode

Mar 21, 2026, 6:21 am GMT+0000
ഹാൻസ് പിടിച്ചതിന് എക്സൈസ് പിഴയിട്ടു; കലിപ്പുതീർക്കാൻ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദിച്ച് യാത്രക്കാരൻ

കോഴിക്കോട്: ഹാൻസ് കൈവശം വെച്ചതിന് എക്സൈസ് പിഴയിട്ടതിലുള്ള വൈരാഗ്യം തീർക്കാൻ യാത്രക്കാരൻ ബസ് കണ്ടക്ടറെ ക്രൂരമായി മർദിച്ചു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ കണ്ടക്ടർ ചേളന്നൂർ കണ്ണങ്കര മനയിൽത്താഴം എം.എം. അഭിജിത്തിനാണ് (43) മർദനമേറ്റത്. വ്യാഴാഴ്ച രാവിലെ കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലായിരുന്നു സംഭവം. യാത്രയ്ക്കിടെ തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ യാത്രക്കാരന്റെ പക്കൽ നിന്ന് ഹാൻസ് കണ്ടെടുത്തിരുന്നു. ഉദ്യോഗസ്ഥർ പിഴയൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. തുടർന്ന് പേരും മേൽവിലാസവും കുറിച്ചെടുത്ത എക്സൈസ് […]

Kozhikode

Mar 21, 2026, 6:01 am GMT+0000
മെഡിക്കൽ കോളേജ് തീപിടിത്തം: ചികിത്സയിലായിരുന്ന രോഗികൾ മരിച്ചെന്ന് ആരോപണം; നിഷേധിച്ച് അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ചികിത്സയിലായിരുന്ന രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷ്, ഓയൂർ സ്വദേശി കൃഷ്ണകുട്ടി എന്നിവരുടെ ബന്ധുക്കളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. തീപിടിത്തത്തെത്തുടർന്ന് ഐ.സി.യുവിൽ നിന്ന് മാറ്റിയതിന് ശേഷമാണ് സനീഷിന്റെ നില വഷളായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തീപിടിത്തം നടന്ന മാർച്ച് 17-ന് ഉച്ചയ്ക്ക് 12.45-ഓടെയാണ് കൃഷ്ണകുട്ടി മരിച്ചത്. സനീഷ് തൊട്ടടുത്ത ദിവസം രാവിലെയും അന്തരിച്ചു. തീപിടിത്തത്തെത്തുടർന്നുണ്ടായ പരിഭ്രാന്തിയും ഐ.സി.യു […]

Kozhikode

Mar 21, 2026, 5:56 am GMT+0000