കൊയിലാണ്ടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. കെ. പ്രവീൺകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 12.30-ഓടെ നേതാക്കൾക്കൊപ്പം സിവിൽ സ്റ്റേഷനിലെത്തിയ അദ്ദേഹം വരണാധികാരിയായ തഹസിൽദാർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ​കൊയിലാണ്ടി എസ്.ബി.ഐ ബാങ്കിന് സമീപത്തുനിന്ന് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനമായാണ് സ്ഥാനാർത്ഥിയും നേതാക്കളും സിവിൽ സ്റ്റേഷനിലേക്ക് എത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രൻ, ടി.ടി. ഇസ്മയിൽ, മഠത്തിൽ നാണു, അഹമ്മദ് പുന്നക്കൽ, മടത്തിൽ അബ്ദുറഹിമാൻ, ടി.പി. ഭാസ്‌കരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പത്രിക സമർപ്പണത്തിന് […]

Kozhikode

Mar 21, 2026, 10:45 am GMT+0000
കൊയിലാണ്ടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്നരയോടെ നേതാക്കൾക്കൊപ്പം സിവിൽ സ്റ്റേഷനിലെത്തിയ അദ്ദേഹം വരണാധികാരിയായ തഹസിൽദാർ ടി.ബി. പ്രകാശ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ​കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനമായാണ് സ്ഥാനാർത്ഥിയും നേതാക്കളും സിവിൽ സ്റ്റേഷനിലേക്ക് എത്തിയത്. പത്രിക സമർപ്പണത്തിന് കെ.കെ. മുഹമ്മദ്, ടി.കെ. ചന്ദ്രൻ, എൽ.ജി. ലിജീഷ്, പി. സത്യേന്ദ്രൻ, എം.പി. ശിവാനന്ദൻ, കബീർ സലാല തുടങ്ങിയ മുന്നണി […]

Kozhikode

Mar 21, 2026, 10:43 am GMT+0000
വടുതലയിലെ കൂട്ട മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മരണത്തിന് പിന്നിൽ അശ്വതിയുടെ ഭർത്താവിൻറെ കുടുംബമെന്ന് ആരോപണം

കൊച്ചി: എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, കുമാരിയുടെ മകൾ അശ്വതി അശ്വതിയുടെ മൂന്ന് കുട്ടികൾ എന്നിവരെയാണ് വടുതലയിലെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അശ്വതിയുടെ ഭർത്താവിൻറെ ആത്മഹത്യയുടെ പേരിൽ ബന്ധുക്കൾ കുറ്റപ്പെടുത്തിയതിലുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. അശ്വതിയുടെ ഭർത്താവ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുവരുകയാണെന്ന് എറണാകുളം സെൻട്രൽ എസിപി സി പ്രേമാനന്ദ് കൃഷ്ണ പറഞ്ഞു. രണ്ട് […]

Kozhikode

Mar 21, 2026, 10:30 am GMT+0000
നാദാപുരത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

നാദാപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വടകര ഭൂരേഖ തഹസിൽദാർ കെ.വി. ബിനേഷ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. വടകര കേളുവേട്ടൻ – പി.പി. ശങ്കരൻ സ്മാരക മന്ദിരത്തിൽ നിന്നും പ്രകടനമായാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും പത്രിക സമർപ്പിക്കാൻ എത്തിയത്. നൂറുകണക്കിന് എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. ഇ.കെ. വിജയൻ എം.എൽ.എ, പി.പി. ചാത്തു, എ. മോഹൻദാസ്, അഡ്വ. പി. ഗവാസ്, വത്സരാജ് മണലാട്ട്, ബോബി മൂക്കൻതോട്ടം, […]

Kozhikode

Mar 21, 2026, 10:07 am GMT+0000
സ്ഥലം ഉടമയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് വി കുഞ്ഞികൃഷ്ണൻ; തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. ചില ആളുകളിൽ നിന്നും ഭീഷണി ഉണ്ടെന്നും അതുകൊണ്ട് പൊളിച്ച് മാറ്റണമെന്നും സ്ഥലം ഉടമ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊളിച്ചതെന്ന് കുഞ്ഞികൃഷ്ണൻ അറിയിച്ചു. ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലർ പറഞ്ഞതായി ഉടമയും വ്യക്തമാക്കിയിട്ടുണ്ട്.കോത്തായി മുക്കിലായിരുന്നു താൽക്കാലിക ഓഫീസ് കെട്ടാൻ തുടങ്ങിയിരുന്നത്. ഇത് പൊളിച്ചുമാറ്റാൻ സ്ഥലം ഉടമയെ ഭീഷണിപ്പെടുത്തിയത് സിപിഐഎം പ്രവർത്തകരാണെന്നാണ് വി കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്. കുഞ്ഞികൃഷ്ണനൊപ്പം നിന്നാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി […]

Kozhikode

Mar 21, 2026, 10:01 am GMT+0000
കുറ്റ്യാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കുറ്റ്യാടി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുറ്റ്യാടി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ എത്തിയ അദ്ദേഹം വരണാധികാരി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മണ്ഡലത്തിൽ വികസനത്തുടർച്ച ഉറപ്പാക്കുമെന്നും ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടെന്നും പത്രികാ സമർപ്പണത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, നിലവിൽ കുറ്റ്യാടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ കൂടിയാണ്. […]

Kozhikode

Mar 21, 2026, 9:10 am GMT+0000
ബിഎൽഒ പുഴയിൽ ചാടി മരിച്ചു; ജോലി സമ്മർദമെന്ന് ബന്ധുക്കൾ

കാസർകോട്: ബിഎൽഒ പുഴയിൽ ചാടി മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദാണ് (32) മരിച്ചത്. ചെർക്കള സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. ജോലി സമ്മർദം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. സവാദിന്റെ വീടുപണി നടക്കുകയാണ്. ഇവിടേയ്ക്ക് പോകുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. പിന്നീട് പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കലക്ടർ എത്താതെ ശരീരം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാരും കുടുംബവും പറഞ്ഞു. സമ്മർദം ചെലുത്തിയത് ആരാണെന്ന് കണ്ടെത്തണമെന്നാണ് ആവശ്യം.  

Kozhikode

Mar 21, 2026, 8:40 am GMT+0000
മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം; ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത

തിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘുനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പുഷ്പയെ കൊന്നശേഷം രഘുനാഥൻ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ‌മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ട്. രഘുനാഥൻ നായർ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിലും പുഷ്പയുടെ മൃതദേഹം തറയിലുമാണ് കിടന്നിരുന്നത്. വീട്ടിൽനിന്ന് ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിൽ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതോടെ […]

Kozhikode

Mar 21, 2026, 8:37 am GMT+0000
പാലസ് ബാറിലെ വെള്ളമടിക്കിടെ തർക്കം, യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു

എഴുപുന്ന:ആലപ്പുഴ എഴുപുന്നയിൽ യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു. കുമ്പളങ്ങി സ്വദേശിയായ മുപ്പതുകാരൻ നിധിൻ കൃഷ്ണൻ ആണ് മരിച്ചത്. മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സംഭവം. കൊലപാതകത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂർ എഴുപുന്നയിലെ പാലസ് ബാറിൽ കൂട്ടുകാർക്കൊപ്പം മദ്യപിക്കാൻ എത്തിയതാണ് നിധിൻ. കൂട്ടുകാർ മടങ്ങിയ ശേഷവും നിധിൻ ബാറിൽ തുടർന്നു. ഇതിനിടെ വാതിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ബാറിന് അകത്ത് വച്ചുണ്ടായ […]

Kozhikode

Mar 21, 2026, 8:30 am GMT+0000
തിരുവനന്തപുരത്ത് സുധീർ കരമന ഇടത് സ്വതന്ത്രൻ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ്

  തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ സുധീർ കരമന മത്സരിക്കും. എൽഡിഎഫ് ഔദ്യോഗികമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സുധീർ കരമനയെ തീരുമാനിച്ചിരിക്കുന്നുവെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ അറിയിച്ചു. നഗരത്തിന്റെ സാംസ്‌കാരിക പാരമ്പര്യവുമായി ബന്ധമുള്ളയാളാണ് സുധീർ കരമനയെന്നും അദ്ദേഹം പറഞ്ഞു. ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടർന്നാണ് എൽഡിഎഫ് സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയത്. സന്തോഷം നൽകുന്ന നിമിഷങ്ങളാണിതെന്നും എല്ലാവരുടേയും സന്തോഷങ്ങളിലും പ്രയാസങ്ങളിലും […]

Kozhikode

Mar 21, 2026, 8:21 am GMT+0000