കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

1.യൂറോളജി വിഭാഗം ഡോ. ആദിത്യ ഷേണായ് 2.00 pm to 3.00 pm 2.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00 am to 6:00 pm 3.ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു 10 am to 11 am 4.ശിശുരോഗ വിഭാഗം ഡോ :ദൃശ്യ. എം 9.30 am to 12.30 pm 5.ജനറൽ പ്രാക്ടീഷണർ ഡോ:അജയ്‌ വിഷ്ണു 8.00 am to 6•00pm ഡോ : മുഹ്സിൻ 6.00 pm to 8.00 […]

Kozhikode

Mar 21, 2026, 1:13 pm GMT+0000
തിക്കോടി ഈദ്ഗാഹിൽ പശ്ചിമേഷ്യൻ സമാധാനത്തിനായി പ്രത്യേക പ്രാർത്ഥന

നന്തിബസാർ: തിക്കോടി ടൗൺ മസ്ജിദുസ്വാലിഹീൻ സംഘടിപ്പിച്ച ഈദ്ഗാഹിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പെരുന്നാൾ നമസ്‌കാരത്തിനും തുടർന്ന് നടന്ന ഖുതുബ പ്രസംഗത്തിനും ജാഫർ വാണിമേൽ നേതൃത്വം നൽകി. ലോകസമാധാനത്തിനായി വിശ്വാസികൾ ഒത്തുചേർന്ന വേദിയിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കും പ്രശ്നങ്ങൾക്കും എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പശ്ചിമേഷ്യൻ പ്രതിസന്ധികൾ അവസാനിക്കുന്നതിനായി ഈദ്ഗാഹിൽ പ്രത്യേക പ്രാർത്ഥനയും നടന്നു. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ചാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായത്.

Kozhikode

Mar 21, 2026, 12:12 pm GMT+0000
വടകരയിൽ ആവേശമായി കെ.കെ. രമയുടെ പത്രികാ സമർപ്പണം; യു.ഡി.എഫ് – ആർ.എം.പി.ഐ സ്ഥാനാർത്ഥി പത്രിക നൽകി

വടകര: വടകര നിയോജക മണ്ഡലം യു.ഡി.എഫ് – ആർ.എം.പി.ഐ ജനകീയ മുന്നണി സ്ഥാനാർത്ഥി കെ.കെ. രമ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ആർ.ഡി.ഒ കെ. അജീഷ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. അഞ്ചുവിളക്ക് ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ മാല ചാർത്തിയ ശേഷമാണ് സ്ഥാനാർത്ഥി പത്രിക നൽകാനെത്തിയത്. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് കെ.കെ. രമ ആർ.ഡി.ഒ ഓഫീസിലെത്തിയത്. മുന്നണി നേതാക്കളായ കോട്ടയിൽ രാധാകൃഷ്ണൻ, എൻ. വേണു, എൻ.പി. അബ്ദുള്ള ഹാജി, ഒ.കെ. കുഞ്ഞബ്ദുള്ള, പ്രദീപ് ചോമ്പാല, എം.സി. വടകര, […]

Kozhikode

Mar 21, 2026, 12:08 pm GMT+0000
കൊയിലാണ്ടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. കെ. പ്രവീൺകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 12.30-ഓടെ നേതാക്കൾക്കൊപ്പം സിവിൽ സ്റ്റേഷനിലെത്തിയ അദ്ദേഹം വരണാധികാരിയായ തഹസിൽദാർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ​കൊയിലാണ്ടി എസ്.ബി.ഐ ബാങ്കിന് സമീപത്തുനിന്ന് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനമായാണ് സ്ഥാനാർത്ഥിയും നേതാക്കളും സിവിൽ സ്റ്റേഷനിലേക്ക് എത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രൻ, ടി.ടി. ഇസ്മയിൽ, മഠത്തിൽ നാണു, അഹമ്മദ് പുന്നക്കൽ, മടത്തിൽ അബ്ദുറഹിമാൻ, ടി.പി. ഭാസ്‌കരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പത്രിക സമർപ്പണത്തിന് […]

Kozhikode

Mar 21, 2026, 10:45 am GMT+0000
കൊയിലാണ്ടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്നരയോടെ നേതാക്കൾക്കൊപ്പം സിവിൽ സ്റ്റേഷനിലെത്തിയ അദ്ദേഹം വരണാധികാരിയായ തഹസിൽദാർ ടി.ബി. പ്രകാശ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ​കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനമായാണ് സ്ഥാനാർത്ഥിയും നേതാക്കളും സിവിൽ സ്റ്റേഷനിലേക്ക് എത്തിയത്. പത്രിക സമർപ്പണത്തിന് കെ.കെ. മുഹമ്മദ്, ടി.കെ. ചന്ദ്രൻ, എൽ.ജി. ലിജീഷ്, പി. സത്യേന്ദ്രൻ, എം.പി. ശിവാനന്ദൻ, കബീർ സലാല തുടങ്ങിയ മുന്നണി […]

Kozhikode

Mar 21, 2026, 10:43 am GMT+0000
വടുതലയിലെ കൂട്ട മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മരണത്തിന് പിന്നിൽ അശ്വതിയുടെ ഭർത്താവിൻറെ കുടുംബമെന്ന് ആരോപണം

കൊച്ചി: എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, കുമാരിയുടെ മകൾ അശ്വതി അശ്വതിയുടെ മൂന്ന് കുട്ടികൾ എന്നിവരെയാണ് വടുതലയിലെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അശ്വതിയുടെ ഭർത്താവിൻറെ ആത്മഹത്യയുടെ പേരിൽ ബന്ധുക്കൾ കുറ്റപ്പെടുത്തിയതിലുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. അശ്വതിയുടെ ഭർത്താവ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുവരുകയാണെന്ന് എറണാകുളം സെൻട്രൽ എസിപി സി പ്രേമാനന്ദ് കൃഷ്ണ പറഞ്ഞു. രണ്ട് […]

Kozhikode

Mar 21, 2026, 10:30 am GMT+0000
നാദാപുരത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

നാദാപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വടകര ഭൂരേഖ തഹസിൽദാർ കെ.വി. ബിനേഷ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. വടകര കേളുവേട്ടൻ – പി.പി. ശങ്കരൻ സ്മാരക മന്ദിരത്തിൽ നിന്നും പ്രകടനമായാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും പത്രിക സമർപ്പിക്കാൻ എത്തിയത്. നൂറുകണക്കിന് എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. ഇ.കെ. വിജയൻ എം.എൽ.എ, പി.പി. ചാത്തു, എ. മോഹൻദാസ്, അഡ്വ. പി. ഗവാസ്, വത്സരാജ് മണലാട്ട്, ബോബി മൂക്കൻതോട്ടം, […]

Kozhikode

Mar 21, 2026, 10:07 am GMT+0000
സ്ഥലം ഉടമയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് വി കുഞ്ഞികൃഷ്ണൻ; തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. ചില ആളുകളിൽ നിന്നും ഭീഷണി ഉണ്ടെന്നും അതുകൊണ്ട് പൊളിച്ച് മാറ്റണമെന്നും സ്ഥലം ഉടമ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊളിച്ചതെന്ന് കുഞ്ഞികൃഷ്ണൻ അറിയിച്ചു. ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലർ പറഞ്ഞതായി ഉടമയും വ്യക്തമാക്കിയിട്ടുണ്ട്.കോത്തായി മുക്കിലായിരുന്നു താൽക്കാലിക ഓഫീസ് കെട്ടാൻ തുടങ്ങിയിരുന്നത്. ഇത് പൊളിച്ചുമാറ്റാൻ സ്ഥലം ഉടമയെ ഭീഷണിപ്പെടുത്തിയത് സിപിഐഎം പ്രവർത്തകരാണെന്നാണ് വി കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്. കുഞ്ഞികൃഷ്ണനൊപ്പം നിന്നാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി […]

Kozhikode

Mar 21, 2026, 10:01 am GMT+0000
കുറ്റ്യാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കുറ്റ്യാടി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുറ്റ്യാടി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ എത്തിയ അദ്ദേഹം വരണാധികാരി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മണ്ഡലത്തിൽ വികസനത്തുടർച്ച ഉറപ്പാക്കുമെന്നും ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടെന്നും പത്രികാ സമർപ്പണത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, നിലവിൽ കുറ്റ്യാടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ കൂടിയാണ്. […]

Kozhikode

Mar 21, 2026, 9:10 am GMT+0000
ബിഎൽഒ പുഴയിൽ ചാടി മരിച്ചു; ജോലി സമ്മർദമെന്ന് ബന്ധുക്കൾ

കാസർകോട്: ബിഎൽഒ പുഴയിൽ ചാടി മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദാണ് (32) മരിച്ചത്. ചെർക്കള സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. ജോലി സമ്മർദം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. സവാദിന്റെ വീടുപണി നടക്കുകയാണ്. ഇവിടേയ്ക്ക് പോകുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. പിന്നീട് പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കലക്ടർ എത്താതെ ശരീരം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാരും കുടുംബവും പറഞ്ഞു. സമ്മർദം ചെലുത്തിയത് ആരാണെന്ന് കണ്ടെത്തണമെന്നാണ് ആവശ്യം.  

Kozhikode

Mar 21, 2026, 8:40 am GMT+0000