ഹയർ സെക്കൻഡറി ടീച്ചർ ആകാനാഗ്രഹിക്കുന്നവർക്കുള്ള അവസരം; അപേക്ഷ ക്ഷണിച്ച് പിഎസ്‌സി

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ വിവിധ വിഷയങ്ങളിലായി ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ആയി ജോലി ചെയ്യാനാഗ്രഹിക്കുന്നവർക്കായി ഇതാ മികച്ച അവസരം. ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ഫുൾ ടൈം) തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പിഎസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സൈക്കോളജി, ജേണലിസം, ഹോം സയൻസ് വിഷയങ്ങളിലെ അധ്യാപക തസ്തികകളിലേക്കാണ് പിഎസ്‌സി ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സൈക്കോളജി, ഹോം സയൻസ് വിഭാഗങ്ങളിൽ ഓരോ ഒഴിവുകളും […]

Kozhikode

Jan 5, 2026, 11:45 am GMT+0000
കൊയിലാണ്ടി മേലൂർ തൈക്കണ്ടി നാരായണൻ നായർ അന്തരിച്ചു

കൊയിലാണ്ടി: മേലൂർ തൈക്കണ്ടി നാരായണൻ നായർ (88) അന്തരിച്ചു. ഭാര്യ: നളിനി അമ്മ. മക്കൾ: അനിത, അനിൽകുമാർ (ടോയോഎഞ്ചിനീയറിംഗ് ഏർണാകുളം) അജിത് കുമാർ ( ജി എച്ച് എസ് എസ് പുതുപ്പാടി, ) മരുമക്കൾ: സുധാകരൻ ചേമഞ്ചേരി, പ്രവീണ തിരുവള്ളൂർ വടകര, സുജിത പന്തലായനി (ഗവ. സർവന്റ്സ് വെൽഫയർ കോ- ഓപ്പ് സൊസൈറ്റി വയനാട്) സഞ്ചയനം : വെള്ളിയാഴ്ച

Kozhikode

Jan 5, 2026, 11:21 am GMT+0000
നാട്ടിൽ പോയി വരുമ്പോൾ ബ്രൗൺഷുഗർ എത്തിക്കുന്നത് പതിവ്; നിരന്തരം നിരീക്ഷണം, ഇതരസംസ്ഥാന തൊഴിലാളി കൊണ്ടോട്ടിയിൽ പിടിയിൽ

മലപ്പുറം: വിൽപ്പനയ്ക്കായി എത്തിച്ച 20 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്‌ഥാന തൊഴിലാളി കൊണ്ടോട്ടിയിൽ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി നസീറുൾ (32) ആണ് പിടിയിലായത്. ഇന്നു രാവിലെ കൊണ്ടോട്ടി ബസ് സ്റ്റാൻ്റിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇയാൾ വർഷങ്ങളായി മലപ്പുറം ജില്ലയിൽ ജോലി ചെയ്തുവരികയായിരുന്നു. ബം​ഗാളിൽ പോയി മടങ്ങുമ്പോൾ ലഹരിയുമായാണ് നസീറുൾ എത്താറുള്ളതെന്ന് പൊലീസ് അറിയിച്ചു. ഏറെക്കാലമായി മലപ്പുറം ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. നാട്ടിൽ പോയി മടങ്ങിയെത്തുമ്പോൾ ആണ് ഇയാളെ ബ്രൗൺഷുഗറുമായി പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. എഎസ്‌പി കാർത്തിക് ബാലകുമാർ, സിഐ […]

Kozhikode

Jan 5, 2026, 11:07 am GMT+0000
ഉച്ചയ്ക്ക് വീണ്ടും ഉയർന്നു; ഒരു ലക്ഷം കടന്ന് സ്വർണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ 1,160 രൂപ വർദ്ധിച്ച് പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷമാണ് വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്. പവന് 320 രൂപയാണ് വീണ്ടും ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 101,080 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം. ഫെഡറൽ […]

Kozhikode

Jan 5, 2026, 10:41 am GMT+0000
ബാലുശേരിയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികന് പരിക്ക്; ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

ബാലുശേരി: ബാലുശേരിയിൽ ബസ് ബൈക്കിനിടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ചിട്ടി കമ്പനി ജീവനക്കാരനായ പരപ്പിൽ സ്വദേശി രമേശനാണ് പരിക്കേറ്റത്.ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. താമരശേരിയിൽ നിന്നും ബാലുശേരിയിലേക്കു പോവുകയായിരുന്ന അർച്ചന എന്ന ബസ്സാണ് അപകടം ഉണ്ടാക്കിയത്. ബസ്സിന്റെ ഇടിയുടെ ആഘാതത്തിൽ യാത്രികൻ ബസ്സിനടിയിലേക്കു തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബാലുശേരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   ബസ് അമിത വേഗതയിലായിരുന്നുവെന്നു നാട്ടുകാർ ആരോപിക്കുന്നു. അപകടം നടന്ന ഉടൻ തന്നെ ബസ് ഡ്രൈവർ […]

Kozhikode

Jan 5, 2026, 10:35 am GMT+0000
നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

മലയാള ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആലപ്പുഴ പുന്നപ്രയിലാണ് അപ്പച്ചന്റെ സ്വദേശം. 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചൻ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒരു തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്. […]

Kozhikode

Jan 5, 2026, 10:19 am GMT+0000
കീം 2026: അപേക്ഷ സമര്‍പ്പിക്കാം ഇന്നു മുതൽ

എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള സംസ്ഥാനത്തെ പ്രവേശന പരീക്ഷയായ കീം 2026 ന് ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം. കരുതിയിരിക്കാം അവശ്യ സർട്ടിഫിക്കറ്റുകൾ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം എന്നിവ ലഭിക്കുന്നതിനായി കാറ്റഗറി/സംവരണം/വരുമാനം മുതലായ സർട്ടിഫക്കറ്റുകൾ മുൻകൂർ വാങ്ങി വെയ്ക്കണം. പിന്നാക്ക വിഭാഗക്കാർ (എസ്ഇബിസി), ഒഇസി വിദ്യാർഥികൾ പഠനാവശ്യങ്ങൾക്കായി സർക്കാർ നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. വില്ലേജ് ഓഫീസറാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. എസ്-സി/എസ്ടി വിഭാഗക്കാർ തഹസിൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ്. നോൺ […]

Kozhikode

Jan 5, 2026, 9:39 am GMT+0000
അതിജീവിതയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വർ ജാമ്യവ്യവസ്‌ഥ ലംഘിച്ചതായി പരാതി

    അതിജീവിതയെ അപമാനിച്ചെന്ന കേസിൽ പ്രതിയായ രാഹുൽ ഈശ്വർ ജാമ്യവ്യവസ്‌ഥ ലംഘിച്ചതായി പരാതി. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ഒന്നാമത്തെ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയാണ് രാഹുൽ ഈശ്വറിന് എതിരെ പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവതി പരാതി നൽകിയത്. കേസിൽ അതിജീവിതയെ അവഹേളിക്കരുത് എന്നത് അടക്കമുള്ള കർശന വ്യവസ്ഥയോടെ ആയിരുന്നു കോടതി രാഹുൽ ഈശ്വറിന് ജാമ്യം നൽകിയത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത് എത്തിയതോടെ […]

Kozhikode

Jan 5, 2026, 9:37 am GMT+0000
വിദ്യാർത്ഥികൾക്ക് മാ​സംതോറും സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാം

മിടുക്കരായ വിദ്യാർത്ഥികൾക്ക് മാ​സംതോറും 1000 രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തി​യി​ലേ​ക്ക് ഇപ്പോൾ അപേക്ഷിക്കാം. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍, രാ​ജ്യ​ത്തെ അം​ഗീ​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍, ഡീം​ഡ് യൂണിവേഴ്സിറ്റികൾ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​വ​രോ, വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​രോ ആയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കേ​ര​ള​ത്തി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ 18 മു​ത​ല്‍ 30 വ​യ​സ്സ് വ​രെ​യു​ള്ള​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാം. അപേക്ഷകരുടെ കു​ടും​ബ വാ​ര്‍ഷി​ക വ​രു​മാ​നം ഒ​രു​ല​ക്ഷം രൂ​പ​യി​ൽ അധികമാകാൻ പാ​ടി​ല്ല. ​ഒരു വിദ്യാർത്ഥിക്ക്‌ ഒരു […]

Kozhikode

Jan 5, 2026, 7:54 am GMT+0000
മൊബൈലിലെ എല്ലാ ഫങ്ഷനും അവന് നിസ്സാരം’; മക്കളെ പുകഴ്ത്തുന്ന രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്

മൊബൈല്‍ ഫോണിന്റെ പിരിധിവിട്ട ഉപയോഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ‘അഞ്ച് വയസ്സായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം ‘ എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും പൊലീസ് കുറിക്കുന്നു. പരിധിവിട്ട ഉപയോഗം കുട്ടികളില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റി ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. കുട്ടികളുടെ ത്വക്കു മുതല്‍ ഓരോ അവയവങ്ങളും വളര്‍ച്ച പ്രാപിക്കുന്നതെ ഉള്ളൂ. അതുകൊണ്ടുതന്നെ വളര്‍ച്ചയുടെ ഘട്ടത്തില്‍ മൊബൈലില്‍ നിന്നുണ്ടാകുന്ന വൈദ്യുത കാന്തിക തരംഗങ്ങള്‍ മുതിര്‍ന്നവരേക്കള്‍ വേഗത്തില്‍ […]

Kozhikode

Jan 5, 2026, 7:14 am GMT+0000