പയ്യോളിയിൽ പാർക്കിങ് സൗകര്യം ഒരുക്കാൻ നഗരസഭ മുൻകൈയെടുക്കണം; വ്യാപാരി വ്യവസായി ഏകോപനസമിതി

പയ്യോളി: ദേശീയപാത വികസനത്തെത്തുടർന്ന് യാത്രാദുരിതം രൂക്ഷമായ പയ്യോളിയിൽ വാഹന പാർക്കിങ്ങിനായി നഗരസഭ അടിയന്തരമായി സൗകര്യം ഒരുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യോളി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്കും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പയ്യോളി വ്യാപാര ഭവനിൽ നടന്ന ജനറൽ ബോഡി യോഗം ജില്ലാ വൈസ് പ്രസിഡന്റ് എം. സലാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ നേതാക്കളായ മണിയോത്ത് മൂസ, കെ.ടി. വിനോദൻ, കൊയിലാണ്ടി മണ്ഡലം […]

Kozhikode

May 14, 2026, 5:00 am GMT+0000
നീറ്റ് ചോദ്യക്കടലാസ്‌ ചോർച്ച: എസ്.എഫ്.ഐ. ആദായനികുതി ഓഫീസിലേക്ക് മാർച്ച് നടത്തി

കോഴിക്കോട് : നീറ്റ് പരീക്ഷ ചോദ്യക്കടലാസ്‌ ചോർച്ചയിൽ സമഗ്രാന്വേഷണം നടത്തുക, കുറ്റവാളികൾക്കെതിരേ കർശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആദായനികുതി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. വിദ്യാർഥികൾ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചപ്പോൾ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. രാവിലെ 10.30 മുതൽ 12.40 വരെ ആദായനികുതിഓഫീസിനുമുന്നിലുള്ള റോഡിൽ പോലീസ്, ഗതാഗതം നിരോധിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ മാനാഞ്ചിറ ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നിലൂടെ വഴിതിരിച്ചുവിട്ടു. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം പി. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് […]

Kozhikode

May 14, 2026, 4:07 am GMT+0000
‘പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്‌സ് മാർക്കറ്റിങ് മാനേജർക്ക് വധഭീഷണി

തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്‌സ് മാർക്കറ്റിങ് മാനേജർക്ക് വധഭീഷണി. ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയുമെന്നാണ് ഭീഷണി. മാർക്കറ്റിങ് മാനേജർ സി പി രമേശൻ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രി ഫോണിലൂടെയായിരുന്നു രമേശന് ഭീഷണി വന്നത്. ‘ആർഎസ്എസിനെ നിങ്ങൾക്ക് അറിയില്ലേ’ എന്ന് ചോദിച്ചതായി രമേശൻ പറയുന്നു. പുസ്തക വിൽപ്പന പോലും അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയതായും രമേശൻ പറഞ്ഞു. സംഘപരിവാർ സംഘടനകളാണ് ഭീഷണിക്ക് പിന്നിലെന്ന് പി ജയരാജൻ പറഞ്ഞു. ഒരു […]

Kozhikode

May 14, 2026, 4:03 am GMT+0000
നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, ചോദ്യപേപ്പർ കിട്ടിയെന്ന് സംശയിക്കുന്ന വിദ്യാർത്ഥികളെ ചോദ്യം ചെയ്തേക്കും

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം കേരളത്തിലേക്ക്. ചോദ്യപേപ്പർ കിട്ടിയെന്ന് രാജസ്ഥാൻ പൊലീസ് കണ്ടെത്തിയ 200 വിദ്യാർത്ഥികളുടെ ലിസ്റ്റിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരും ഉണ്ടെന്നാണ് വിവരം. ഇതിനിടെ നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്ത ദിനേഷ് ബിൻവാൾ ബിജെപി നേതാവ് എന്ന് കോൺഗ്രസ് ആരോപിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ രാജസ്ഥാൻ പൊലീസിന്റെ പ്രത്യേക സംഘത്തിൽ നിന്ന് അന്വേഷണം ഇന്നലെ സിബിഐ ഏറ്റെടുത്തിരുന്നു. ജയ്പൂരിലെത്തിയ സിബിഐ സംഘം ഇതുവരെയുള്ള അന്വേഷണത്തിന്റെ രേഖകൾ ശേഖരിച്ചു. മാതൃകാ […]

Kozhikode

May 14, 2026, 4:01 am GMT+0000
കൊച്ചിയിലെ അവയവക്കടത്തിൽ നിർണായക വിവരം; നജീബിന്റെ ‘കല്ലട്രാസ്’ വഴി നടന്നത് സ്റ്റെമ്മ ക്ലബിന് സമാനം, വിദേശത്തേക്ക് മനുഷ്യക്കടത്തും നടന്നു ?

കൊച്ചി: അവയവ ദാനത്തിനായി വ്യാജരേഖകൾ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജരേഖ ചമച്ചുള്ള അവയകൈമാറ്റത്തിൽ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടന്നതായി പോലീസിന് സൂചന. മുഖ്യപ്രതി നജീബിന്റെ മെഡിക്കൽ ടൂറിസം സെന്റർ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം ആഴത്തിലുള്ള അന്വേഷണം തുടങ്ങി. ഇത് സങ്കീർണമായ കേസാണെന്നും അന്വേഷണത്തിന് സമയം വേണമെന്നും സംഘത്തെ നയിക്കുന്ന കൊച്ചി ഡിസിപി പറഞ്ഞു. വ്യാജ രേഖ ചമച്ച് അവയവ കടത്ത് നടത്തിയ കേസിൽ 2024 ൽ പിടിയിലായ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ച […]

Kozhikode

May 14, 2026, 3:59 am GMT+0000
‘ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോയ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധി’; മുന്നറിയിപ്പുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവിൽ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. വകുപ്പിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകൾ അനിവാര്യമായ സമയമാണിതെന്നും വി ശിവൻകുട്ടി പറഞ്ഞു. എസ്എസ്എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങളാണ് നിലനിന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ഈ പ്രക്രിയയിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ മന്ത്രിയുടെ അഭാവം തടസമായി. […]

Kozhikode

May 14, 2026, 3:55 am GMT+0000
ആരാകും മുഖ്യമന്ത്രി? നേതാക്കളെ വിളിച്ച് തീരുമാനം പറയാതെ രാഹുൽ ​ഗാന്ധി, പ്രതീക്ഷയോടെ വിഡി, ആർസി, കെസി ചേരികൾ

ദില്ലി: മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ നേതാക്കളെ വിളിച്ച് തീരുമാനം പറയാതെ രാഹുൽ ​ഗാന്ധി. മുഖ്യമന്ത്രിയാരെന്ന വിവരം ആരെയും അറിയിച്ചിട്ടില്ല. നേതാക്കളെ ഹൈക്കമാൻഡ് വിളിച്ചില്ല, അതുപോലെ തന്നെ ഘടക കക്ഷികളോടും പേര് പറഞ്ഞിട്ടില്ല. ലീ​ഗ് എംഎൽഎമാർ ഇന്ന് രണ്ടിന് എത്തുന്നതിൽ അസൗകര്യം അറിയിച്ചു. രാവിലെ ലീ​ഗ് യോ​ഗവും ചേർന്നേക്കുമെന്നും സൂചനയുണ്ട്. ഗവർണ്ണർക്കുള്ള കത്ത് എല്ലാവരിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. അതേ സമയം മൂന്ന് ചേരികളും പ്രതീക്ഷയിലാണ്. ആ പേര് കെസി വേണു​ഗോപാലിന്റേത് തന്നെയെന്ന് കെസി ​ഗ്രൂപ്പ് പറയുന്നു. എംഎൽഎമാരുടെ […]

Kozhikode

May 14, 2026, 3:41 am GMT+0000
കൊയിലാണ്ടി ചെറിയമങ്ങാട് പുതിയ പുരയിൽ ഹരീഷ് ബാബു (45) നിര്യാതനായി.

കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയിൽ ഹരീഷ് ബാബു (45) നിര്യാതനായി. ചെറിയമങ്ങാട് സുധാകരന്റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ : ദിവ്യ. മക്കൾ: മീനാക്ഷി, ലക്ഷ്മി. സഹോദരങ്ങൾ:സുധീർ ബാബു(KSEB), മൃദുല, സ്വപ്ന.

Kozhikode

May 14, 2026, 2:35 am GMT+0000
തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം; പയ്യോളിയിൽ സി.ഐ.ടി.യു ധർണ്ണ സംഘടിപ്പിച്ചു

പയ്യോളി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന തൊഴിലാളി സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സി.ഐ.ടി.യു പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ധർണ്ണ സംഘടിപ്പിച്ചു. പയ്യോളി ബീച്ച് റോഡ് പരിസരത്ത് നടന്ന സായാഹ്ന ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ. മമ്മു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.വി. മനോജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രേമൻ, ഇ.എം. രജനി എന്നിവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി എ.കെ. ഷൈജു […]

Kozhikode

May 13, 2026, 3:53 pm GMT+0000
കൊയിലാണ്ടിയിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: കൊയിലാണ്ടി ഓവർബ്രിഡ്ജിന് സമീപം റെയിൽവേ ട്രാക്കിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 55 വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കാവി മുണ്ടും കാപ്പി നിറത്തിലുള്ള ചെക്ക് ഷർട്ടും ആണ് മരിച്ചയാളുടെ വേഷം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കൂടുതൽ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Kozhikode

May 13, 2026, 3:44 pm GMT+0000